AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day Recipe: അല്പം തേങ്ങയുണ്ടോ? ഈ സ്വാതന്ത്ര്യദിനം മധുരമുള്ളതാക്കാം! മിനിറ്റുകൾക്കുള്ളിൽ സ്പെഷ്യൽ ബർഫി

Independence Day Tricolour Coconut Barfi Recipe: ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമുക്ക് വീടുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങൾ തയാറാക്കിയാലോ. പൊതുവെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള മധുരപരഹാരങ്ങൾ തയ്യആറാക്കുന്നത്. എന്നാൽ നമ്മൾ വിചാരിച്ചാൽ വളരെ ഈസിയായി അതേ രുചിയിൽ തന്നെ അവ വീട്ടിലുണ്ടാക്കാൻ സാധിക്കുന്നതാണ്. അടുക്കളയിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന ഒന്നാണ് തേങ്ങാ ബർഫി.

Independence Day Recipe: അല്പം തേങ്ങയുണ്ടോ? ഈ സ്വാതന്ത്ര്യദിനം മധുരമുള്ളതാക്കാം! മിനിറ്റുകൾക്കുള്ളിൽ സ്പെഷ്യൽ ബർഫി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Aug 2026 | 05:14 PM

ഇന്ത്യ 80-ാമത് സ്വാതന്ത്ര്യദിനം (Independence Day 2026) ആഘോഷിക്കാൻ ഒരുങ്ങുകയാണ്. നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷങ്ങൾക്കായി തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു. ഏത് സ്പെഷ്യൽ ദിവസമായാലും നമ്മുക്ക് അത് പൂർണമാകണമെങ്കിൽ ഭക്ഷണത്തിലും അതിൻ്റെ നിറവും രുചിയും ഉണ്ടായിരിക്കണം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ഈ ദിവസം നമുക്ക് ഇഷ്ടമുള്ള ആഹാരം പാകം ചെയ്ത് കഴിക്കുന്നതും ആഘോഷത്തിൻ്റെ ഭാ​ഗം തന്നെയാണ്. ഒരു കാലത്ത് നമുക്ക് സാധിക്കാത്തത് എന്തും ആരുടെയും അനുവാദമില്ലാതെ ചെയ്യുക എന്നത് തന്നെയാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ALSO READ: ഓണത്തിന് പ്രമേഹമുള്ളവർക്കും പായസം ഏറെ കുടിക്കാം!; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അങ്ങനെയെങ്കിൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമുക്ക് വീടുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങൾ തയാറാക്കിയാലോ. പൊതുവെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള മധുരപരഹാരങ്ങൾ തയ്യആറാക്കുന്നത്. എന്നാൽ നമ്മൾ വിചാരിച്ചാൽ വളരെ ഈസിയായി അതേ രുചിയിൽ തന്നെ അവ വീട്ടിലുണ്ടാക്കാൻ സാധിക്കുന്നതാണ്. അടുക്കളയിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന ഒന്നാണ് തേങ്ങാ ബർഫി. സ്വാതന്ത്ര്യ ദിനമായതിനാൽ തന്നെ ത്രിവർണ്ണ നിറത്തിലാകാം ഇന്നത്തെ ബർഫി. ഇതാ തയ്യാറാക്കുന്ന വിധം.

ബർഫി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

കുങ്കുമപ്പൂ (ആവശ്യത്തിന്) ത്രിവർണപതാകയിലെ ഓറഞ്ച് നിറം ലഭിക്കാനാണ് ഇത് ചേർക്കുന്നത്. കുങ്കുമപ്പൂ ഇല്ലെങ്കിൽ ഫുഡ് കളറും ഉപയോ​ഗിക്കാം.

ചിരകിയ തേങ്ങ: 1 കപ്പ് (വെളുത്ത ഭാഗം മാത്രം)

കണ്ടൻസ്ഡ് മിൽക്ക്: ½ കപ്പ്

ഓറഞ്ച് ഫുഡ് കളർ: ഒരു തുള്ളി

ഏലയ്ക്കാപ്പൊടി: ½ ടീസ്പൂൺ

ത്രിവർണപതാകയിലെ വെളുത്ത ഭാ​ഗത്തിന്:

ചിരകിയ തേങ്ങ: 1 കപ്പ്

കണ്ടൻസ്ഡ് മിൽക്ക്: ½ കപ്പ്

ഏലയ്ക്കാപ്പൊടി: ½ ടീസ്പൂൺ

ത്രിവർണപതാകയിലെ പച്ച ഭാ​ഗത്തിന്:

ചിരകിയ തേങ്ങ: 1 കപ്പ്

കണ്ടൻസ്ഡ് മിൽക്ക്: ½ കപ്പ്

പച്ച ഫുഡ് കളർ: കുറച്ച് തുള്ളി

ഏലയ്ക്കാപ്പൊടി: ½ ടീസ്പൂൺ

പിസ്ത: പൊടിയായി അരിഞ്ഞത്

ബദാം: നേർത്ത കഷ്ണങ്ങളാക്കിയത്

ബർഫി തയാറാക്കുന്ന വിധം

ഓരോ നിറത്തിനുമുള്ള ചിരകിയ തേങ്ങ, കണ്ടൻസ്ഡ് മിൽക്ക്, ഏലയ്ക്കാപ്പൊടി, അതത് ഫുഡ് കളറുകൾ എന്നിവ വേവ്വേറെ പാത്രങ്ങളിൽ എടുക്കുക. ഒരു പാൻ അടുപ്പത്തുവെച്ച് ഓരോ കൂട്ടും വേവ്വേറെ ചെറുതീയിൽ 3-4 മിനിറ്റ് നന്നായി ഇളക്കി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിലാക്കി മാറ്റിവെക്കുക. ശേഷം നെയ്യ് പുരട്ടിയ ഒരു ട്രേയിലോ തട്ടത്തിലോ ആദ്യം പച്ച നിറത്തിലുള്ള കൂട്ട് സമചതുരത്തിൽ പരത്തി നന്നായി അമർത്തുക വയ്ക്കുക. അതിനു മുകളിലായി വെളുത്ത നിറത്തിലുള്ള കൂട്ട് രണ്ടാമത്തെ പാളിയായി വക്കാം. ഏറ്റവും മുകളിലായി ഓറഞ്ച് നിറത്തിലുള്ള കൂട്ട് മൂന്നാമത്തെ പാളിയായി വെച്ച് അവസാനിപ്പിക്കാം. ആവശ്യമെങ്കിൽ ഏറ്റവും മുകളിലായി പൊടിയായി അരിഞ്ഞ പിസ്തയും ബദാം കഷ്ണങ്ങളും വിതറുക. ചൂടാറിയ ശേഷം അല്ലെങ്കിൽ അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.

English Summary:

Independence Day 2026, Here’s a simple recipe using coconut, condensed milk and a few basic ingredients. Know how to make Easy Homemade Special Tricolour Coconut Barfi Recipe ​in malayalam.

Follow Us