AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Peanut Butter Recipe: കടയിൽ നിന്ന് വാങ്ങേണ്ട! പീനട്ട് ബട്ടർ ഇനി വീട്ടിൽ ഉണ്ടാക്കാം; മിനിറ്റുകൾ മതി

Homemade Peanut Butter Recipe: വിപണിയിൽ നിന്ന് വാങ്ങുന്ന പല പീനട്ട് ബട്ടറുകളിലും പ്രിസർവേറ്റീവുകൾ, സംസ്കരിച്ച പഞ്ചസാര, പാം ഓയിൽ എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയേറെയാണ്. ഇവ അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിൻ്റെ കാര്യം പോക്കാണ്. എന്നാൽ കേവലം 5 മുതൽ 10 മിനിറ്റിനുള്ളിൽ യാതൊരുവിധ രാസവസ്തുക്കളും ഇല്ലാതെ ഫ്രഷ് പീനട്ട് ബട്ടർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ.

Peanut Butter Recipe: കടയിൽ നിന്ന് വാങ്ങേണ്ട! പീനട്ട് ബട്ടർ ഇനി വീട്ടിൽ ഉണ്ടാക്കാം; മിനിറ്റുകൾ മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 19 Oct 2026 | 11:39 AM

വ്യായാമം ചെയ്യുന്നവർക്കും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കും പ്രഭാതഭക്ഷണത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് പീനട്ട് ബട്ടർ (Peanut Butter). കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഒന്നാണിത്. എന്നാൽ വിപണിയിൽ നിന്ന് വാങ്ങുന്ന പല പീനട്ട് ബട്ടറുകളിലും പ്രിസർവേറ്റീവുകൾ, സംസ്കരിച്ച പഞ്ചസാര, പാം ഓയിൽ എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയേറെയാണ്. ഇവ അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിൻ്റെ കാര്യം പോക്കാണ്. എന്നാൽ കേവലം 5 മുതൽ 10 മിനിറ്റിനുള്ളിൽ യാതൊരുവിധ രാസവസ്തുക്കളും ഇല്ലാതെ ഫ്രഷ് പീനട്ട് ബട്ടർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ.

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഊർജം എന്നിവയാൽ സമ്പന്നമാണ് നിലക്കടല. ഇതിൽ നിന്ന് തയ്യാറാക്കുന്ന പീനട്ട് ബട്ടർ പ്രഭാതഭക്ഷണം, ലഘുഭക്ഷണം, സ്‌കൂൾ ടിഫിൻ എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കിയാലോ? എങ്ങനെ അത് തയ്യാറാക്കാം എന്ന് പരിശോധിക്കാം.

ALSO READ: എണ്ണ പിടിക്കില്ല, പൂരി നന്നായി പൊന്തിവരണോ? ടിപ്സിതാ…

ആവശ്യമായ ചേരുവകൾ

ഏകദേശം 1 കപ്പ് പീനട്ട് ബട്ടർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകളാണ് ഇവിടെ പറയുന്നത്.

പച്ച നിലക്കടല – 1½ കപ്പ് (200 ഗ്രാം)

ഉപ്പ് – ആവശ്യത്തിന്

തേൻ അല്ലെങ്കിൽ ശർക്കരപ്പൊടി: 1-2 ടേബിൾ സ്പൂൺ

ഓയിൽ അല്ലെങ്കിൽ പീനട്ട് ഓയിൽ – 1 മുതൽ 2 ടീസ്പൂൺ (ആവശ്യമെങ്കിൽ ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പച്ച നിലക്കടല ഇടത്തരം തീയിലിട്ട് വറുത്തെടുക്കുക. ഇത് ചെറുതായി തണുപ്പിച്ച് തൊലികൾ നന്നായി നീക്കം ചെയ്യുക. തൊലി കളഞ്ഞ നിലക്കടല പാനിൽ ഇട്ട് കുറഞ്ഞ തീയിൽ 3-4 മിനിറ്റ് നന്നായി ചൂടാക്കിയെടുക്കുക. ഇത് നിലക്കടലയിലെ സ്വാഭാവിക എണ്ണമയം പുറത്തുവരാൻ സഹായിക്കും. തണുത്ത ശേഷം മിക്‌സർ ജാറിലേക്ക് നിലക്കടലയിട്ട് 1-2 മിനിറ്റ് നേരം നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ ഉപ്പും എണ്ണയും ചേർക്കുക. 2-3 മിനിറ്റ് തുടർച്ചയായി അടിക്കുമ്പോൾ നിലക്കടലയിലെ സ്വാഭാവിക എണ്ണ പുറത്തുവരുകയും മിശ്രിതം പേസ്റ്റ് പരുവത്തിലാവുകയും ചെയ്യും.

ഈ സമയത്ത് ഒരു നുള്ളു ഉപ്പും ആവശ്യാനുസരണം തേനോ ശർക്കരയുടെ പൊടിയോ ചേർത്ത് 30 സെക്കൻഡ് കൂടി നന്നായി അടിച്ചെടുക്കുക. നന്നായി ക്രീം രൂപത്തിലാകുന്നതു വരെ അരയ്ക്കുക. ക്രീമിയായ ഫ്രഷ് പീനട്ട് ബട്ടർ റെഡി. ഇത് വായു കടക്കാത്ത ജാറിലാക്കി ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ സൂക്ഷിക്കാം. ഒരാഴ്ചവരെ വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ഉപയോഗിക്കാം. നിലക്കടല അരച്ചെടുക്കുന്നതിന് മുൻപ് അല്പം വറുത്ത കടല തരിതരിപ്പായി പൊടിച്ച് മാറ്റിവയ്ക്കുക. പീനട്ട് ബട്ടർ തയ്യാറായ ശേഷം ഈ പൊടി അതിലേക്ക് ഇളക്കി ചേർത്താൽ കടകളിൽ ലഭിക്കുന്ന ക്രഞ്ചി പീനട്ട് ബട്ടർ കഴിക്കാം.

English Summary:

Using simple roasted peanuts, a touch of honey, and a pinch of salt, this easy recipe delivers a creamy, protein-packed peanut butter for your daily fitness goals. Discover quick peanut butter recipe .

 

Follow Us