Leftover Chapati Masala recipe: ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയായിരുന്നോ? വൈകിട്ടൊരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ?

Leftover Chapati Masala recipe: രാവിലത്തെ ചപ്പാത്തി വീണ്ടും ചൂടാക്കി കഴിക്കേണ്ട, പകരം അത് ഉപയോഗിച്ച് ഡിന്നർ സൂപ്പറാക്കാം. ഡോ. റുഷി ‌ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വച്ച ഈ റെസിപ്പി നിരവധി പേരാണ് ഏറ്റെടുത്തത്.

Leftover Chapati Masala recipe: ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയായിരുന്നോ? വൈകിട്ടൊരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ?

Chapati Masala

Published: 

23 Jun 2025 14:03 PM

രാവിലെ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ടും ഭക്ഷണങ്ങൾ ബാക്കി വന്നാൽ എന്ത് ചെയ്യും? മിക്കപ്പോഴും ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസത്തേക്ക് എടുക്കുകയോ കളയുകയോ ചെയ്യുമായിരിക്കും, അല്ലേ? എന്നാൽ ബ്രേക്ക്ഫാസ്റ്റിന് ഇനി ചപ്പാത്തി പോലെയുള്ള റൊട്ടികൾ ആണെങ്കിൽ അതിന് പുത്തനൊരു മേക്കോവർ കൊടുക്കാൻ കഴിയും. രാവിലത്തെ ചപ്പാത്തി വീണ്ടും ചൂടാക്കി കഴിക്കേണ്ട, പകരം അത് ഉപയോഗിച്ച് ഡിന്നർ സൂപ്പറാക്കാം. ഡോ. റുഷി ‌ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വച്ച ഈ റെസിപ്പി നിരവധി പേരാണ് ഏറ്റെടുത്തത്.

ചേരുവകൾ

സവാള- 2
തക്കാളി- 1
വെളിച്ചെണ്ണ- 2 ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
മുളകുപൊടി
ഗരംമസാല
മുട്ട
ചപ്പാത്തി

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. ശേഷം ഇതിലേക്ക് സവാള കട്ടികുറച്ച് അരിഞ്ഞത് ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.​ ഇതിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കാം. മുട്ട വെന്തു കഴിയുമ്പോൾ ചെറുതായി അരിഞ്ഞ ചപ്പാത്തി ചേർക്കാം. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. 10 മിനിറ്റിൽ ടേസ്റ്റി ഡിന്നർ റെഡി

 

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ