AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel-Iran Conflict: യുദ്ധം മുറുകട്ടെ നമുക്ക് കാണാം; ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ സ്‌റ്റോക്കുണ്ട്

India Maintains More Than 50 Days of Crude Oil Stock: ഇന്ത്യ അസംസ്‌കൃത എണ്ണയ്ക്കായി മറ്റ് രാജ്യങ്ങളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം ആവശ്യകതയുടെ 88-90 ശതമാനവും ഇറക്കുമതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ഇന്ത്യ.

Israel-Iran Conflict: യുദ്ധം മുറുകട്ടെ നമുക്ക് കാണാം; ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ സ്‌റ്റോക്കുണ്ട്
പ്രതീകാത്മക ചിത്രം Image Credit source: VICTOR de SCHWANBERG/SCIENCE PHOTO LIBRARY/Getty Images
Shiji M K
Shiji M K | Published: 03 Mar 2026 | 05:02 PM

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ യുദ്ധം മുറുകുമ്പോള്‍ ആശങ്കയിലാകുന്നത് മറ്റ് രാജ്യങ്ങളാണ്. ക്രൂഡ് ഓയിലിന് സംഭവിക്കുന്ന വില വര്‍ധനവ് തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ അടുത്ത 50 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ സ്‌റ്റോക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യമായ സാഹചര്യങ്ങള്‍ വന്നുചേരുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അസംസ്‌കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ കൈവശമുണ്ട്, 25 ദിവസത്തേക്കുള്ളത് എത്തിക്കൊണ്ടിരിക്കുകയാണ്, വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യ അസംസ്‌കൃത എണ്ണയ്ക്കായി മറ്റ് രാജ്യങ്ങളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം ആവശ്യകതയുടെ 88-90 ശതമാനവും ഇറക്കുമതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ഇന്ത്യ.

രാജ്യത്തിന് ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് എന്ന പേരില്‍ പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കുന്നതിനായൊരു സംരംഭമുണ്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. മൂന്ന് സ്ഥലങ്ങളിലായി 5 ദശലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണ ഇതുവഴി രാജ്യം സംഭരിക്കുന്നുണ്ട്. മംഗലാപുരം, പാദൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണിത്.

അതേസമയം, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇത് ഇറാന്‍ അടച്ചതോടെ ലോകരാജ്യങ്ങളില്‍ ആശങ്ക വര്‍ധിച്ചു. ഇത് കിഴക്ക്-പടിഞ്ഞാറന്‍ എണ്ണ ഗതാഗതത്തിന്റെ 86 ശതമാനത്തെയും ലോകമെമ്പാടുമുള്ള ഊര്‍ജ വിപണിയെയും തടസപ്പെടുത്തി.

Also Read: PM Modi: ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ച് മോദി, ആക്രമണങ്ങളെ അപലപിച്ചു

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും തീയിട്ട് നശിപ്പിക്കുമെന്നും ഗുരുതരമായ ഏറ്റുമുട്ടലിന് വിധേയമാക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചീഫ് കമാന്‍ഡറുടെ ഉപദേഷ്ടാവായ ഇബ്രാഹിം ജബ്ബാരി പറഞ്ഞു. നിലവില്‍ 700 ലധികം ടാങ്കറുകള്‍ കടലിടുക്കിന് ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്.

Follow Us