AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shashi Tharoor Special Recipe: മറക്കാനാവാത്ത ‘പാലക്കാടൻ ഉരുളക്കിഴങ്ങ് ഉപ്പേരി… അച്ഛൻ പഠിപ്പിച്ച മാജിക് റെസിപ്പി പങ്കുവെച്ച് തരൂർ

Shashi Tharoor's favourite Malayali dish recipe: തന്റെ അച്ഛൻ നന്നായി പാചകം ചെയ്യുമായിരുന്നു എന്നും ഈ വിഭവം തയ്യാറാക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണെന്നും തരൂർ ഓർമ്മിക്കുന്നു.

Shashi Tharoor Special Recipe: മറക്കാനാവാത്ത ‘പാലക്കാടൻ ഉരുളക്കിഴങ്ങ് ഉപ്പേരി… അച്ഛൻ പഠിപ്പിച്ച മാജിക് റെസിപ്പി പങ്കുവെച്ച് തരൂർ
Shashi Tharoor favorite foodImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 11 Mar 2026 | 03:26 PM

രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും തന്റെ പ്രിയപ്പെട്ട നാടൻ രുചികളെക്കുറിച്ച് മനസ്സ് തുറന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഒരു മലയാളി വീട്ടിൽ വളർന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമേതായിരുന്നു എന്ന ചോദ്യത്തിന് പാലക്കാടൻ ഉരുളക്കിഴങ്ങ് ഉപ്പേരി എന്നായിരുന്നു തരൂരിന്റെ മറുപടി. പരമ്പരാഗത ഓണസദ്യ മികച്ചതാണെങ്കിലും തന്റെ വീട്ടിലെ ചില പ്രത്യേക വിഭവങ്ങളാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ അച്ഛൻ നന്നായി പാചകം ചെയ്യുമായിരുന്നു എന്നും ഈ വിഭവം തയ്യാറാക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണെന്നും തരൂർ ഓർമ്മിക്കുന്നു. ചോറിനും ചപ്പാത്തിക്കും പൂരിയ്ക്കുമൊപ്പം ഒരുപോലെ കഴിക്കാവുന്നതാണ് ഇതിന്റെ പ്രത്യേകത.

ഉരുളക്കിഴങ്ങ് ഉപ്പേരി തയ്യാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ്
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • ചുവന്ന മുളക്
  • ചെറിയ ഉള്ളി
  • പുളി (ആവശ്യമെങ്കിൽ)

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പുഴുങ്ങുക. വെന്ത ശേഷം വെള്ളം വാർന്നു കളഞ്ഞ് ചെറിയ കഷണങ്ങളായി അരിയുക. ചുവന്ന മുളക്, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ തരുതരുപ്പായി അടിച്ചെടുക്കുക (പുളി വേണമെന്നുള്ളവർക്ക് ഈ കൂട്ടിൽ അല്പം പുളി കൂടി ചേർക്കാം). ഒരു പാൻ ചൂടാക്കി ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇട്ട് ചെറുതായി വഴറ്റുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മുളക്-ഉള്ളി പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇടത്തരം തീയിൽ ഉരുളക്കിഴങ്ങ് നന്നായി മൊരിഞ്ഞു വരുന്നത് വരെ വേവിക്കുക. കൂടുതൽ ക്രിസ്പിയായി വേണമെന്നുള്ളവർക്ക് അല്പനേരം കൂടി അടുപ്പത്ത് വെച്ച് മൊരിച്ചെടുക്കാവുന്നതാണ്. ലളിതമായ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം ഏത് സാധാരണക്കാരന്റെയും വീട്ടിലെ പ്രധാന വിഭവമാണെന്നും ഇതിലെ ഓരോ ചേരുവയും നൽകുന്ന സ്വാദ് വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Follow Us