Spinach Potato Pakoda Recipe: കറുമുറെ കഴിക്കാൻ ചീര- ഉരുളക്കിഴങ്ങ് പക്കോട; പാത്രം കാലിയാകുന്നത് അറിയില്ല

Spinach Potato Pakoda Recipe Malayalam: ഓരോ ദിവസവും വെറൈറ്റി പലഹാരങ്ങൾ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ രുചികരവും എന്നാൽ ആരോ​ഗ്യകരവുമായ ഒരു ഭക്ഷണമാണ് ചീര-ഉരുളക്കിഴങ്ങ് പക്കോട. അധികമാരും കേട്ടിട്ടില്ലാത്ത ഈ വിഭവം വളരെ കുറഞ്ഞ സമയത്തിനുള്ള തയ്യാറാക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പോഷകസമ്പുഷ്ടമായ ചീരയും ഉരുളക്കിഴങ്ങും കടലമാവിൽ ചാലിച്ച് വറുത്തെടുക്കുന്ന ഈ വിഭവം മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. 

Spinach Potato Pakoda Recipe: കറുമുറെ കഴിക്കാൻ ചീര- ഉരുളക്കിഴങ്ങ് പക്കോട; പാത്രം കാലിയാകുന്നത് അറിയില്ല

Spinach Potato Pakoda

Published: 

08 Oct 2026 | 11:58 AM

വൈകുന്നേരത്തെ ചൂടുചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ എന്ത് വേണമെന്ന് എന്നും നമ്മൾ ചിന്തിച്ചിരിക്കാറുണ്ട്. ഓരോ ദിവസവും വെറൈറ്റി പലഹാരങ്ങൾ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ രുചികരവും എന്നാൽ ആരോ​ഗ്യകരവുമായ ഒരു ഭക്ഷണമാണ് ചീര-ഉരുളക്കിഴങ്ങ് പക്കോട. അധികമാരും കേട്ടിട്ടില്ലാത്ത ഈ വിഭവം വളരെ കുറഞ്ഞ സമയത്തിനുള്ള തയ്യാറാക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പോഷകസമ്പുഷ്ടമായ ചീരയും ഉരുളക്കിഴങ്ങും കടലമാവിൽ ചാലിച്ച് വറുത്തെടുക്കുന്ന ഈ വിഭവം മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ഇതിൻ്റെ റെസിപ്പി നോക്കിയാലോ.

ALSO READ: മീനില്ലാതെ മീൻകറിയുണ്ടാക്കാം! ഉച്ചയൂണിന് മറ്റെന്ത് വേണം; തയ്യാറാക്കുന്ന വിധം

ആവശ്യമായ സാധനങ്ങൾ:

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കട്ടി കുറഞ്ഞ ചെറിയ കഷണങ്ങളാക്കി മുറിച്ചത്: രണ്ടുകപ്പ്

ചീരയില ചെറുതായി അരിഞ്ഞത്: രണ്ടുകപ്പ്

പച്ചമുളക് അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ

കടലമാവ് : ഒരു കപ്പ്

അരിപ്പൊടി : രണ്ട് ടേബിൾസ്പൂൺ

മുളക് പൊടി / ജീരകം : ഒരു ടീസ്പൂൺ

കായം : ഒരു നുള്ള്

ഉപ്പ്, വെള്ളം: ആവശ്യത്തിന്

വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചീര, ഉരുളക്കിഴങ്ങ്, പച്ചമുളക്, കടലമാവ്, അരിപ്പൊടി, മുളക് പൊടി / ജീരകം, കായം ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ചീരയിലെയും ഉരുളക്കിഴങ്ങിലെയും ഈർപ്പം മാവുമായി ചേർന്ന് മിശ്രിതം പാകപ്പെടും. ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം തളിച്ച് കൊടുക്കുക. മാവ് വെള്ളം പോലെ അയഞ്ഞു പോകരുത്.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ നന്നായി ചൂടായ ശേഷം തീ മീഡിയം ഫ്ലേമിലേക്ക് മാറ്റുക. തയാറാക്കിവെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകളായോ ചെറിയ കഷ്ണങ്ങളായോ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പക്കോടയുടെ ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ മറിച്ച് തിരിച്ചും ഇട്ട് വറുത്തെടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ കോരി ടിഷ്യൂ പേപ്പറിലേക്ക് മാറ്റാം. ചൂടുചായയ്ക്കൊപ്പം കഴിക്കാൻ മൊരിഞ്ഞ ചീര-ഉരുളക്കിഴങ്ങ് പക്കോട റെഡി.

ചീര കഴിക്കുന്നതിൻ്റെ ​ഗുണങ്ങൾ

ചീരയിൽ ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു. വിറ്റാമിൻ എ, ലൂട്ടിൻ, സെക്സാന്തിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും ചീര വളരെ നല്ലതാണ്. കൂടാതെ ചീരയിലുള്ള നൈട്രേറ്റുകളും പൊട്ടാസ്യവും ബിപി കൂട്ടാതെ നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയുകയും ദഹനവ്യവസ്ഥയെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

English Summary:

Learn how to make crispy Spinach Potato Pakoda at home in under 25 minutes. Step-by-step easy tea time snack recipe with ingredients and pro-tips.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല