Vishu Kanji Recipe: മേടപ്പുലരിയിൽ ഐശ്വര്യത്തിന്റെ രുചിക്കൂട്ട് നുണയാം, വിഷുക്കഞ്ഞി തയ്യാറാക്കിയാലോ?

Traditional Vishu Kanji Recipe: വിഷു ആഘോഷങ്ങളിൽ സദ്യയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് വിഷുക്കഞ്ഞി. ഉണക്കലരിയും പയറും തേങ്ങാപ്പാലും ചേർത്താണ് ഇത് സാധാരണയായി ഉണ്ടാക്കുന്നത്. പണ്ടുകാലത്ത് വീടുകളിൽ വലിയ ചട്ടികളിൽ കഞ്ഞി വെച്ച് അയൽക്കാർക്കെല്ലാം വിളമ്പുന്ന പതിവുണ്ടായിരുന്നു. അല്പം മധുരവും തേങ്ങാപ്പാലിന്റെ ക്രീമി സ്വഭാവവും ചേർന്ന ഈ കഞ്ഞി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

Vishu Kanji Recipe: മേടപ്പുലരിയിൽ ഐശ്വര്യത്തിന്റെ രുചിക്കൂട്ട് നുണയാം, വിഷുക്കഞ്ഞി തയ്യാറാക്കിയാലോ?

Vishu Special Recipe

Updated On: 

09 Apr 2026 | 05:15 PM

വിഷുക്കൈനീട്ടത്തിനൊപ്പം തന്നെ മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ് വിഷുക്കഞ്ഞി. വിഷുദിനത്തിൽ കേരളത്തിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ വിളമ്പുന്ന ഈ വിഭവം രുചികരം മാത്രമല്ല, ആരോഗ്യപ്രദവുമാണ്. അല്പം മധുരവും തേങ്ങാപ്പാലിന്റെ ക്രീമി സ്വഭാവവും ചേർന്ന ഈ കഞ്ഞി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

വിഷു ആഘോഷങ്ങളിൽ സദ്യയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് വിഷുക്കഞ്ഞി. ഉണക്കലരിയും പയറും തേങ്ങാപ്പാലും ചേർത്താണ് ഇത് സാധാരണയായി ഉണ്ടാക്കുന്നത്. പണ്ടുകാലത്ത് വീടുകളിൽ വലിയ ചട്ടികളിൽ കഞ്ഞി വെച്ച് അയൽക്കാർക്കെല്ലാം വിളമ്പുന്ന പതിവുണ്ടായിരുന്നു.

തയ്യാറാക്കുന്ന വിധം

വനപ്പയർ നന്നായി വറുത്ത ശേഷം ഒരു മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം പ്രഷർ കുക്കറിൽ 3-4 വിസിൽ വരുന്നത് വരെ വേവിക്കുക. കഴുകി വൃത്തിയാക്കിയ ഉണക്കലരിയും അല്പം തരിതരിപ്പായി പൊടിച്ച പച്ചരിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. അരി നന്നായി വെന്ത് ഉടയണം.

വെന്ത അരിയിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന പയർ ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക. കഞ്ഞി പാകത്തിന് അയഞ്ഞ പരുവത്തിലായ ശേഷം ഒന്നാം പാലും ചിരകിയ തേങ്ങയും ചേർത്ത് ഉടൻ തന്നെ തീ അണയ്ക്കുക. അധികനേരം തിളപ്പിക്കരുത്.

പ്രധാന ടിപ്സുകൾ

  • പയർ വേവിക്കുന്നതിന് മുൻപ് വറുക്കുന്നത് കഞ്ഞിക്ക് നല്ല മണം നൽകും.
  • കഞ്ഞി തണുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുള്ളതിനാൽ അല്പം ലൂസ് ആയിരിക്കുമ്പോൾ തന്നെ അടുപ്പിൽ നിന്നും വാങ്ങുക.
  • ചൂടോടെയോ അല്പം ആറിയ ശേഷമോ കഴിക്കാം. അച്ചാർ, ചമ്മന്തി അല്ലെങ്കിൽ അല്പം നെയ്യ് എന്നിവ കൂട്ടി കഴിക്കുന്നത് ഇതിന്റെ രുചി വർദ്ധിപ്പിക്കും.
Loading...
Unable to load recommendations.
Follow Us
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്