Vishu Special Recipe: വിഷുവിന് മധുരം കൂട്ടാൻ മധുരമൂറുന്ന ഉണ്ണിയപ്പം തയ്യാറാക്കാം…. ചില പൊടിക്കൈകൾ ഇതാ

Vishu Special Unniyappam Recipe: ശർക്കരയുടെ മധുരവും പാളയങ്കോടൻ പഴത്തിന്റെ രുചിയും നെയ്യിൽ വറുത്ത തേങ്ങാക്കൊത്തിന്റെ ക്രിസ്പിനെസ്സും ഒത്തുചേരുമ്പോൾ ഉണ്ണിയപ്പം അതീവ രുചികരമായി മാറുന്നു. എന്നാൽ പലപ്പോഴും ഉണ്ടാക്കി കുറച്ചു കഴിയുമ്പോഴേക്കും ഉണ്ണിയപ്പം കല്ലുപോലെ കട്ടിയാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്.

Vishu Special Recipe: വിഷുവിന് മധുരം കൂട്ടാൻ മധുരമൂറുന്ന ഉണ്ണിയപ്പം തയ്യാറാക്കാം.... ചില പൊടിക്കൈകൾ ഇതാ

Unniyappam

Published: 

09 Apr 2026 | 07:00 AM

മലയാളിക്ക് പലഹാരങ്ങൾക്കിടയിൽ എന്നും പ്രിയപ്പെട്ടതാണ് ഉണ്ണിയപ്പം. കാഴ്ച്ചയിലും രുചിയിലും ഒരുപോലെ കൊതിപ്പിക്കുന്ന ഉണ്ണിയപ്പം ശരിയായ രീതിയിൽ തയ്യാറാക്കിയാൽ ദിവസങ്ങളോളം കേടുകൂടാതെയും മൃദുവായും സൂക്ഷിക്കാം. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ അക്ഷയ മെറിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉണ്ണിയപ്പത്തിന്റെ റെസിപ്പി താഴെ നൽകുന്നു.

തയ്യാറാക്കുന്ന വിധം

5-6 മണിക്കൂർ കുതിർത്തു വെച്ച പച്ചരി നന്നായി കഴുകിയെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ശർക്കര ലായനിയും നാല് പാളയങ്കോടൻ പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറിയ പഴമാണെങ്കിൽ എട്ടെണ്ണം വരെ ഉപയോഗിക്കാം. ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തുകൾ പൊൻനിറമാകുന്നത് വരെ വറുത്തെടുക്കുക.

തയ്യാറാക്കിയ മാവിലേക്ക് വറുത്ത തേങ്ങാക്കൊത്ത്, എള്ള്, ഏലയ്ക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ആവശ്യത്തിന് നെയ്യോ എണ്ണയോ ഒഴിച്ച് ചൂടാക്കുക. ഓരോ കുഴിയിലും മാവ് ഒഴിച്ച് പാകത്തിന് വെന്തുകഴിയുമ്പോൾ കോരിയെടുക്കാം. നെയ്യിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും ചേർന്ന ഈ ഉണ്ണിയപ്പം ചൂടോടെയോ ആറിയ ശേഷമോ കഴിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ