AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gardening Tips: അലുമിനിയം ഫോയിൽ ഗാർഡനിലും ഉപകാരിയാണേ, ഒന്നല്ല, 5 വഴികൾ

How to Use Aluminum Foil in Garden : അടുക്കളയിൽ മാത്രമല്ല, വീട്ടുജോലികൾക്കും ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗാർഡനിലോ? സംശയിക്കേണ്ട, നിങ്ങളുടെ അടുക്കളത്തോട്ടത്തിലും മുറ്റത്തെ ഗാർഡനിലും അലുമിനിയം ഫോയിൽ ഏറെ ഉപകാരിയാണ്. എങ്ങനെ സഹായിക്കുമെന്ന് അറിഞ്ഞാലോ....

Gardening Tips: അലുമിനിയം ഫോയിൽ ഗാർഡനിലും ഉപകാരിയാണേ,  ഒന്നല്ല, 5 വഴികൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Aug 2026 | 09:57 AM

ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. അടുക്കളയിൽ മാത്രമല്ല, വീട്ടുജോലികൾക്കും ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗാർഡനിലോ? സംശയിക്കേണ്ട, നിങ്ങളുടെ അടുക്കളത്തോട്ടത്തിലും മുറ്റത്തെ ഗാർഡനിലും അലുമിനിയം ഫോയിൽ ഏറെ ഉപകാരിയാണ്. ചെടികളുടെയും തോട്ടത്തിന്റെയും സംരക്ഷണത്തിനായി അലുമിനിയം ഫോയിൽ എങ്ങനെ സഹായിക്കുമെന്ന് അറിഞ്ഞാലോ….

അലുമിനിയം ഫോയിൽ – ഗാർഡനിൽ

പക്ഷി ശല്യം മാറ്റാൻ

ഗാർഡനിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് പക്ഷികളുടെ ശല്യം. നിങ്ങളുടെ ഫലവൃക്ഷങ്ങളിലെ പഴങ്ങൾ കിളികൾ കൊത്തി നശിപ്പിക്കാറുണ്ടോ? എങ്കിൽ പരിഹാരമായി അലുമിനിയം ഫോയിൽ ഉപയോഗിക്കാം.  മരച്ചില്ലകളിൽ അലുമിനിയം ഫോയിൽ സ്ട്രിപ്പുകൾ കെട്ടിത്തൂക്കിയാൽ മാത്രം മതി. ഇതിന്റെ തിളക്കം കണ്ട് പക്ഷികൾ മരത്തിന് അടുത്തു വരാൻ മടിക്കും. ചെടികൾക്ക് കേടുപാടുകൾ വരുത്താതെ പക്ഷികളെ അകറ്റി നിർത്താൻ ഇതൊരു മികച്ച മാർഗ്ഗമാണ്.

കീടങ്ങളെ അകറ്റാൻ

തോട്ടത്തിലെ കീടങ്ങളെ അകറ്റാനും അലുമിനിയം ഫോയിൽ ഉപയോഗിക്കാം. ഗാർഡനിലെ മൾച്ചിംഗിനായി (mulching) അലുമിനിയം ഫോയിൽ സ്ട്രിപ്പുകൾ ഉപയോഗിക്കാവുന്നതാണ്.  ഹൗസ്‌സ്റ്റഫ്‌വർക്ക്സ് (HowStuffWorks) റിപ്പോർട്ട് അനുസരിച്ച്, ഈ രീതി വഴി ഫോയിൽ കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുകയും, അതേസമയം സസ്യങ്ങളിലേക്ക് വെളിച്ചം തിരികെ പ്രതിഫലിപ്പിക്കുകയും ചെയ്യും.

ALSO READ: കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ഈ 7 ചെടികൾക്ക് ഇതൊരു മികച്ച വളമാണ്!

സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ

ചെടികൾക്ക് സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളാണെങ്കിൽ അവിടെ അലുമിനിയം ഫോയിൽ വളരെ ഉപകാരപ്പെടും. സസ്യങ്ങൾക്ക് ചുറ്റും ഫോയിൽ വയ്ക്കുമ്പോൾ സൂര്യപ്രകാശം പ്രതിഫലിച്ച് ചെടികളിലേക്ക് നേരിട്ട് എത്തുകയും, ഇത് ചെടികളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ചെലവ് കുറവ്

പ്രത്യേകം വളങ്ങളോ കീടനാശിനികളോ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ, വീട്ടിലുള്ള അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഇത്തരത്തിൽ തോട്ടത്തെ സംരക്ഷിക്കാവുന്നതാണ്. പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ പണച്ചെലവില്ലാതെ തന്നെ മികച്ച ഫലം ലഭിക്കുന്നു. ഇത്തരത്തിൽ, പാഴായിപ്പോകുന്ന സാധനങ്ങളെ തോട്ടപരിപാലനത്തിനായി വീണ്ടും ഉപയോഗിക്കുന്നത് പ്രകൃതിസൗഹൃദമായ ഒരു ശീലം കൂടിയാണ്.

ഇൻഡോർ പ്ലാന്റുകൾക്ക് – ഗുണകരം

ഇൻഡോർ പ്ലാന്റുകൾക്ക് പിന്നിൽ അലുമിനിയം ഫോയിൽ വെക്കുന്ന രീതി ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുകയാണ്. ചെടികളുടെ വളർച്ചയെ മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. ഇൻഡോർ പ്ലാന്റുകൾക്ക് പലപ്പോഴും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാറില്ല. ചെടിക്ക് പിന്നിലായി അലുമിനിയം ഫോയിൽ വെക്കുന്നതിലൂടെ, ജനലിലൂടെയോ മറ്റോ വരുന്ന പ്രകാശം ഫോയിലിൽ തട്ടി പ്രതിഫലിച്ച് ചെടിയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നു. ഇത് ചെടികൾക്ക് കൂടുതൽ വെളിച്ചം ലഭിക്കാൻ സഹായിക്കുന്നു.

പ്രകാശം ഒരേ ഭാഗത്തുനിന്ന് മാത്രം ലഭിക്കുമ്പോൾ ചെടികൾ ആ ഭാഗത്തേക്ക് ചെരിഞ്ഞു വളരാറുണ്ട്. എന്നാൽ ഫോയിൽ ഉപയോഗിച്ച് പ്രകാശം എല്ലാ വശങ്ങളിലേക്കും എത്തിക്കുമ്പോൾ ചെടി ആരോഗ്യത്തോടെ വളരുന്നു. ചെടികൾക്ക് ഗ്രോ ലൈറ്റ്സ് വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. അതിനു പകരം കുറഞ്ഞ ചിലവിൽ വീട്ടിലുള്ള അലുമിനിയം ഫോയിൽ ഉപയോഗിച്ച് ചെടികൾക്ക് മികച്ച വെളിച്ചവും നൽകാം.

English Summary:

Five simple ways aluminium foil can be useful in the garden. Strips of foil hung from fruit-tree branches may help discourage birds from damaging or eating fruit, while placing foil in mulch can help deter insects and reflect sunlight back toward plants. Its reflective surface may provide plants with additional light during the day.

Follow Us