AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Metro: ഓണത്തിരക്കിൽ വലയേണ്ട, അധിക സർവീസുമായി കൊച്ചി മെട്രോ

Kochi Metro Special Onam Services: യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓണം അടുത്തതോടെ കൊച്ചിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലെല്ലാം ട്രാഫിക് ബ്ലോക്കും കൂടി. ഈ സാഹചര്യത്തിൽ അധിക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Kochi Metro: ഓണത്തിരക്കിൽ വലയേണ്ട, അധിക സർവീസുമായി കൊച്ചി മെട്രോ
കൊച്ചി മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 20 Aug 2026 | 09:07 AM

കൊച്ചി: ഓണക്കാലത്തെ തിരക്കിന് പരിഹാരവുമായി കൊച്ചി മെട്രോ. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓണം അടുത്തതോടെ കൊച്ചിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലെല്ലാം ട്രാഫിക് ബ്ലോക്കും കൂടി. ഈ സാഹചര്യത്തിൽ അധിക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

അധിക സർവീസ്

ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച്ച രണ്ട് ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാണ് ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.

ഉത്രാടനാൾ വരെ ആളുകൾക്ക് മെട്രോ സർവീസുകൾ അധികമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചതും ഓണത്തിരക്കിൽ വലിയ ആശ്വാസം നൽകുന്നുണ്ട്. അധിക സർവീസുകൾ കൂടി വരുന്നതോടെ , കൂടുതൽ പേർ ഇതോടെ മെട്രോ സംവിധാനത്തെ ആശ്രയിക്കുമെന്നാണ് കരുതുന്നത്.

ALSO READ: തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ഇനി രാജകീയ യാത്ര! KSRTC എക്സിക്യൂട്ടീവ് AC വോൾവോ സർവീസ് ഓഗസ്റ്റ് 20 മുതൽ

ഓണത്തിരക്കിൽ കൊച്ചി

ഇടപ്പള്ളി – കുണ്ടന്നൂർ ബൈപാസ്, ഇടപ്പള്ളി, വൈറ്റില, സഹോദരൻ അയ്യപ്പൻ റോഡ്, ഫോർഷോർ റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ് എന്നിവടങ്ങളിലെല്ലാം തിരക്കേറി തുടങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിലാണ് തിരക്ക് കൂടുതൽ. അതേസമയം, മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളടക്കം പുരോഗമിക്കുന്നതും തിരക്കിനെ ബാധിക്കുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.

ചെന്നൈ-മംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ചെന്നൈ-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എല്ലാ പ്രധാന സ്ഥലങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ട് സര്‍വീസുകളാണ് നിലവില്‍ സ്‌പെഷ്യല്‍ ട്രെയിനിന് അനുവദിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും രണ്ട് സര്‍വീസുകളാണ് ട്രെയിനിന് ഉണ്ടായിരിക്കുക. ഇത്തരത്തില്‍ ആകെ നാല് സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 21, 28 തീയതികളിലാണ് ചെന്നൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. ഓഗസ്റ്റ് 22,29 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് മടക്കയാത്ര നടത്തും.

ഓഗസ്റ്റ് 21 നും 28 നും രാത്രി 11.50നാണ് എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റഷനില്‍ നിന്ന് ട്രെയിന്‍ (06127) യാത്ര തിരിക്കുക. മംഗളൂരുവില്‍ പിറ്റേദിവസം വൈകുന്നേരം അഞ്ച് മണിക്ക് ട്രെയിനെത്തുന്നതാണ്. ഓഗസ്റ്റ് 22 നും 29 നും രാത്രി 7.15നാണ് മംഗളൂരുവില്‍ നിന്ന് ട്രെയിനിന്റെ (06128) മടക്കയാത്ര. പിറ്റേദിവസം പകല്‍ 11.35ന് ട്രെയിന്‍ ചെന്നൈയില്‍ എത്തിച്ചേരും.

English Summary:

Kochi Metro Rail Limited has announced additional services during the Onam season to handle the expected increase in passenger traffic. On August 22, 24 and 25, four additional services will operate during peak hours from 3 p.m., with trains running at intervals of 6 minutes and 45 seconds.

Follow Us