AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: കാലുകൾ ഉയർത്തിയാണോ ബാത്ത്റൂമിൽ ഇരിക്കുന്നത്; ഈ തെറ്റുകൾ വലിയ അപകടമാണ്

Bathroom Wrong Habit: നമ്മൾ പോലുമറിയാതെ മണിക്കൂറുകളോളം ബാത്ത്റൂമിലിരിക്കുന്നു. പക്ഷേ വീണ്ടും വീണ്ടും പറയുകയാണ് ഈ ശീലം നിങ്ങളുടെ ആരോ​ഗ്യത്തെ ഇല്ലാതാക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. അത്തരത്തിൽ ആരോ​ഗ്യത്തിന് ദോഷകരമാകുന്ന ചില ബാത്ത്റൂം ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Health Tips: കാലുകൾ ഉയർത്തിയാണോ ബാത്ത്റൂമിൽ ഇരിക്കുന്നത്; ഈ തെറ്റുകൾ വലിയ അപകടമാണ്
Bathroom Wrong HabitImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 12 Dec 2025 11:10 AM

നമ്മളിൽ പലരും ആവശ്യമുള്ളതിലും കൂടുതൽ സമയം ബാത്ത്റൂമിൽ ചെലവഴിക്കാറുണ്ട്. പലപ്പോഴും ഫോണിൽ നോക്കിയാണ് സമയം കളയുന്നത്. നമ്മൾ പോലുമറിയാതെ മണിക്കൂറുകളോളം ബാത്ത്റൂമിലിരിക്കുന്നു. പക്ഷേ വീണ്ടും വീണ്ടും പറയുകയാണ് ഈ ശീലം നിങ്ങളുടെ ആരോ​ഗ്യത്തെ ഇല്ലാതാക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. കൂടാതെ ഹെമറോയ്ഡുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ആരോ​ഗ്യത്തിന് ദോഷകരമാകുന്ന ചില ബാത്ത്റൂം ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ശുചിത്വം

വിദ​ഗ്ധരുടെ അഭിപ്രായത്തിൽ, സ്വകാര്യ ഭാ​ഗങ്ങൾ മുന്നിലേക്ക് തുടയ്ക്കുന്ന ശീലം യുടിഐ (മൂത്രനാളി അണുബാധ) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്യൂറിയസിൽ 2024 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഈ ശീലം യുടിഐ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.

മലബന്ധം

മൂന്ന് ദിവസത്തിൽ കൂടുതൽ മലബന്ധം നീണ്ടുനിൽക്കുകയാണെങ്കിൽ അത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ കഠിനമായ വേദനയുണ്ടെങ്കിൽ ഒരു ആരോഗ്യ വിദ​ഗ്ധനെ സമീപിക്കേണ്ടത് നിർബന്ധമായ കാര്യമാണ്.

Also Read: കാപ്പിയിൽ നെയ്യ് ചേർക്കുന്നതിൻ്റെ രഹസ്യം എന്ത്; ​ഗുണമറിഞ്ഞാൽ ഞെട്ടും

ഫോൺ നോക്കുക

ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ അഞ്ച് മിനിറ്റിൽ കൂടുതൽ ഫോൺ സ്ക്രോൾ ചെയ്യുന്നത് ഹെമറോയ്ഡുകൾക്ക് (മൂലക്കുര) കാരണമാകും. ജോൺസ് ഹോപ്കിൻസ് മെഡിസിൻ അനുസരിച്ച്, വളരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് പോലും ഇത് നയിച്ചേക്കാം. അതിനാൽ അനാവശ്യമായി ടോയ്‌ലറ്റിൽ ഇരിക്കുന്നത് ഒഴിവാക്കുക.

കാലുകൾ ഉയർത്തി ഇരിക്കുക

ഇന്ന് മിക്ക വീടുകളിലും യൂറോപ്പ്യൻ ക്ലോസറ്റുകളാണ് ഉപയോ​ഗിക്കുന്നത്. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, ടോയ്‌ലറ്റിൽ പോകുമ്പോൾ കാലുകൾ ഉയർത്താതിരിക്കുന്നത് മലബന്ധത്തിന് കാരണമാകും. അതിനായി ഒരു സ്റ്റൂളോ മറ്റോ ഉപയോ​ഗിക്കാവുന്നതാണ്. ഇത് മലവിസർജ്ജനം എളുപ്പമാക്കുന്നു.

ഫ്ലഷ് ചെയ്യുന്നത്

ടോയ്‌ലറ്റ് സീറ്റ് മൂടുന്നതിനു മുമ്പ് ഫ്ലഷ് ചെയ്യുന്നതും ഇനി മുതൽ ഒഴിവാക്കുക. കാരണം ഫ്ലഷ് ചെയ്യുമ്പോൾ വായുവിലേക്ക് ബാക്ടീരയയും മറ്റ് കീടങ്ങളും പടരാൻ കാരണമാകുന്നു. അതിനാൽ ടോയ്‌ലറ്റ് മൂടി താഴ്ത്തിയ ശേഷം ഫ്ലഷ് ചെയ്യുന്നതാണ് ആരോ​ഗ്യത്തിന് ഏറ്റവും അനുയോജ്യമായ ശീലം.

രക്തം കണ്ടാൽ

മലത്തിൽ രക്തം കാണുന്നത് ഒരിക്കലും ഒരു നല്ല ലക്ഷണമല്ല. അതിനാൽ അത് നിസാരമായി കാണരുത്. തുടർച്ചയായി അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.