AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teeth Whitening: പല്ലിലെ മഞ്ഞ നിറം മാറ്റാം, വീട്ടിൽ തന്നെ വഴിയുണ്ട്!

Natural Remedies for Teeth Whitening: ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം, പുകവലി, ശരിയായ ശുചിത്വമില്ലായ്മ തുടങ്ങിയവയൊക്കെയാണ് പല്ലുകളുടെ നിറം മങ്ങുന്നതിനും മഞ്ഞനിറം വരാനും കാരണം. എന്നാൽ വീട്ടിലെ ചില പദാർത്ഥങ്ങൾ ഉപയോ​ഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

Teeth Whitening: പല്ലിലെ മഞ്ഞ നിറം മാറ്റാം, വീട്ടിൽ തന്നെ വഴിയുണ്ട്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 12 Dec 2025 11:21 AM

നമ്മുടെ പുഞ്ചിരിക്ക് മാറ്റുകൂട്ടുന്നത് വെളുത്തു തിളങ്ങുന്ന പല്ലുകളാണ്. എന്നാൽ പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസത്തെ ബാധിക്കുകയും ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം, പുകവലി, ശരിയായ ശുചിത്വമില്ലായ്മ തുടങ്ങിയവയൊക്കെയാണ് പല്ലുകളുടെ നിറം മങ്ങുന്നതിനും മഞ്ഞനിറം വരാനും കാരണം. എന്നാൽ വീട്ടിലെ ചില പദാർത്ഥങ്ങൾ ഉപയോ​ഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

ബേക്കിംഗ് സോഡയും നാരങ്ങ നീരും

 

1 ടീസ്പൂൺ ബേക്കിംഗ് സോഡ കുറച്ച് തുള്ളി നാരങ്ങാനീരുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ പുരട്ടുക. 1 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകുക. ഇനാമലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുക.

 

ഓയിൽ പുള്ളിംഗ്

 

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ വായിലൊഴിച്ച് 15-20 മിനിറ്റ് നേരം കുലുക്കുക, ശേഷം തുപ്പിക്കളഞ്ഞ ശേഷം വായ നന്നായി കഴുകുക. ഇത് പല്ലിലെ ബാക്ടീരിയകളെ നീക്കം ചെയ്യാനും തിളക്കം നൽകാനും സഹായിക്കുന്നു.

ALSO READ: കാലുകൾ ഉയർത്തിയാണോ ബാത്ത്റൂമിൽ ഇരിക്കുന്നത്; ഈ തെറ്റുകൾ വലിയ അപകടമാണ്

 

പഴങ്ങളുടെ തൊലികൾ

ഏത്തപ്പഴം, ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലികൾ പല്ലിന് തിളക്കം നൽകാൻ സഹായിക്കും. പഴം കഴിച്ച ശേഷം അതിന്റെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് പല്ലുകളിൽ 2 മിനിറ്റ് നന്നായി ഉരസുക. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.

 

ആപ്പിൾ സിഡെർ വിനഗർ

 

കുറച്ച് ആപ്പിൾ സിഡെർ വിനഗർ വെള്ളത്തിൽ ചേർത്ത് നേർപ്പിക്കുക. ഇത് ഉപയോഗിച്ച് വായ കഴുകാം. വിനഗർ അമ്ലഗുണമുള്ളതിനാൽ ഉപയോഗത്തിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് വായ നന്നായി കഴുകാൻ മറക്കരുത്.

 

അറിയിപ്പ്: ഈ വാർത്ത പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്. ഈ മാർഗങ്ങളുടെ അമിതമായ ഉപയോഗം പല്ലിന്റെ ഇനാമലിനെ ബാധിക്കാൻ സാധ്യതയുണ്ട്.  സെൻസിറ്റിവിറ്റിയോ മറ്റ് അസുഖങ്ങളോ ഉള്ളവർ ഒരു ദന്തഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഇത്തരം കാര്യങ്ങൾ പരീക്ഷിക്കുക