Actress Attack Case: ‘മമ്മൂട്ടി ദിലീപിനെ രക്ഷിക്കാൻ ഇടപെട്ടു’; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അഡ്വ. ടിബി മിനിയുടെ പ്രതികരണം
TB Mini Against Mammootty: ദിലീപിനെ രക്ഷിക്കാൻ മമ്മൂട്ടി ഇടപെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. ഇതിൻ്റെ വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ മമ്മൂട്ടി ദിലീപിനെ രക്ഷിക്കാൻ ഇടപെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വക്കറ്റ് ടിബി മിനി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമെന്ന പേരിൽ സമൂഹമാധ്യമങ്ങളിലാണ് ഈ പ്രസ്താവന പ്രചരിക്കുന്നത്. എന്നാൽ, ചാനൽ പങ്കുവച്ച അഭിമുഖത്തിൽ ഈ ഭാഗം ഇല്ല. ഇത് കട്ട് ചെയ്ത് നീക്കം ചെയ്തെന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്.
സിനിമാലോകത്തുനിന്നും അമ്മ സംഘടനയിൽ നിന്നും അതിജീവിതയ്ക്ക് പിന്തുണ ലഭിച്ചില്ല എന്ന് പറയുന്നതിനിടെയാണ് അഡ്വ. ടിബി മിനി മമ്മൂട്ടിയ്ക്കെതിരെ രംഗത്തുവന്നത്. സംഘടനയിലെ ആരും ഒരു വാക്ക് പറഞ്ഞിട്ടില്ല എന്ന് അവർ ആരോപിക്കുന്നു. “മമ്മൂട്ടി പറഞ്ഞിട്ടുണ്ടോ? മമ്മൂട്ടി പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, മമ്മൂട്ടി ദിലീപിന് വേണ്ടി ഇടപെട്ടിട്ടുണ്ട്, രക്ഷപ്പെടുത്താനായിട്ട്. തെളിവുണ്ട്. അവരാരും പ്രതികളല്ല. പ്രകൃതിയിൽ നിന്ന് അവർക്ക് കിട്ടും. അതാണ് എൻ്റെ ഒരു കാഴ്ചപ്പാട്.”- അഡ്വ. ടിബി മിനി പറയുന്നു. ഈ ക്ലിപ് എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ചാനൽ വിഡിയോയിൽ ‘മമ്മൂട്ടി പറഞ്ഞിട്ടുണ്ടോ മുതൽ തെളിവുണ്ട്’ വരെയുള്ള ഭാഗം കട്ട് ചെയ്തിരിക്കുകയാണ്.
Also Read: Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്; ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്നാണ്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും ഇന്ന് വിചാരണക്കോടതി ശിക്ഷ വിധിക്കും. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ നിലപാട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രതികൾ സമൂഹത്തിന് മുഴുവൻ ഭീഷണിയാണെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ ഇതിനകം തന്നെ പ്രതികൾ ഏഴരവർഷം തടവ് ശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നാവും പ്രതിഭാഗത്തിൻ്റെ വാദം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പ്
When the victim’s advocate directly mentioned that Mammootty helped to rescue Dileep in this case, this p**da mon’s pencil was roaming in zero gravity.
Double Daddy hipocrite tayalis.pic.twitter.com/e4q9Cy5gqi https://t.co/8PqHwpGP8p
— ABHILASH THANKAMANI (@itsmeStAbhi) December 11, 2025
അഭിമുഖം