ദിവസവും കാർഡിയോ ചെയ്യുന്നത് ഹൃദയത്തിന് സുരക്ഷിതമാണോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ!

Is It Safe to Do Cardio Every Day? Recommended Limits and Benefits: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും 60 മിനിറ്റ് വരെ കാർഡിയോ വ്യായാമം ചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് 2012-ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. പരമാവധി എത്ര സമയം കാർഡിയോ ചെയ്യാം എന്നതിന് പ്രത്യേക പരിധികളൊന്നുമില്ല. എങ്കിലും കഠിനമായ വ്യായാമങ്ങൾ ആഴ്ചയിൽ 4 മുതൽ 5 മണിക്കൂറിൽ കൂടാൻ പാടില്ല.

ദിവസവും കാർഡിയോ ചെയ്യുന്നത് ഹൃദയത്തിന് സുരക്ഷിതമാണോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ!

പ്രതീകാത്മക ചിത്രം

Published: 

13 Nov 2026 | 03:10 PM

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന് വലിയ പങ്കുണ്ട്. ഇതിൽ തന്നെ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാർഡിയോ വ്യായാമങ്ങൾക്കാണ് ആരോഗ്യവിദഗ്ധർ എപ്പോഴും മുൻഗണന നൽകാറുണ്ട്. മിതമായ വേഗതയിലുള്ള നടത്തം, ഓട്ടം, സൈക്ലിങ്, സ്കിപ്പിങ് നീന്തൽ തുടങ്ങിയവയെല്ലാം കാർഡിയോ വ്യായാമങ്ങളിൽ ഉൾപ്പെടുന്നവയാണ്

എത്ര സമയം വ്യായാമം ചെയ്യണം?

യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം 18 വയസ്സിന് മുകളിലുള്ള മുതിർന്ന ആളുകൾ ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ രീതിയിലുള്ള കാർഡിയോ വ്യായാമങ്ങളോ, അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ കഠിനമായ വ്യായാമങ്ങളോ ചെയ്യേണ്ടതാണ്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ തങ്ങളുടെ ശാരീരികക്ഷമതയ്ക്ക് അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവു.

വ്യായാമ സമയം എങ്ങനെ ക്രമീകരിക്കാം?

2018-ലെ പുതിയ പഠനങ്ങൾ പ്രകാരം കുറഞ്ഞ സമയം മാത്രമേ വ്യായാമം ചെയ്യുന്നൊള്ളു എങ്കിലും അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദിവസവും 30 മിനിറ്റ് നേരം വേഗത്തിൽ നടക്കുന്നത് നല്ലതാണ്. ഒറ്റത്തവണയായി 30 മിനിറ്റ് നടക്കാൻ കഴിയാത്തവർക്ക് ഇത് 15 മിനിറ്റ് വീതം രണ്ട് തവണയായോ, 10 മിനിറ്റ് വീതം മൂന്ന് തവണയായോ, ചെയ്യാവുന്നതാണ്..

Also Read: നടത്തമാണോ സൈക്ലിങ് ആണോ ആരോഗ്യത്തിന് നല്ലത്? ഉത്തരം ഇതാ!

ദിവസവും കാർഡിയോ ചെയ്യുന്നത് സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും 60 മിനിറ്റ് വരെ കാർഡിയോ വ്യായാമം ചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് 2012-ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. പരമാവധി എത്ര സമയം കാർഡിയോ ചെയ്യാം എന്നതിന് പ്രത്യേക പരിധികളൊന്നുമില്ല. എങ്കിലും കഠിനമായ വ്യായാമങ്ങൾ ആഴ്ചയിൽ 4 മുതൽ 5 മണിക്കൂറിൽ കൂടാൻ പാടില്ല. ഇതിൽ കൂടുതലായാൽ അത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ഒരു ദിവസം പരമാവധി 40 മുതൽ 60 മിനിറ്റ് വരെ മാത്രം കഠിന വ്യായാമങ്ങൾ ചെയ്യുന്നതാണ് ഉചിതം.

അമിതമായാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ഓരോ വ്യക്തിയുടെയും ശാരീരികക്ഷമതയും ആരോഗ്യസ്ഥിതിയും അനുസരിച്ചാണ് വ്യായാമത്തിൻ്റെ അളവ് തീരുമാനിക്കേണ്ടത്. വ്യായാമം അമിതമായാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. വിട്ടുമാറാത്ത പേശിവേദന, സന്ധിവേദന, മുമ്പ് എളുപ്പത്തിൽ ചെയ്തിരുന്ന വ്യായാമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, വ്യായാമം ചെയ്യാനുള്ള താല്പര്യം കുറയുക, ഉറക്കമില്ലായ്മ എന്നിവ ഇതിൻ്റെ ലക്ഷണങ്ങളാണ്. അതിനാൽ കൃത്യമായ വിശ്രമം ശരീരത്തിന് നൽകുന്നുണ്ട് എന്ന് ഉറപ്പാക്കുക.

English Summary

Daily cardio up to 60 minutes is safe and effective. However, exceeding recommended limits can cause overtraining and cardiovascular issues. Always include at least one active rest day weekly.

Loading...
Unable to load recommendations.
Follow Us
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു