AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Water: പുരുഷന്മാരും സ്ത്രീകളും ഒരേ അളവിലാണോ വെള്ളം കുടിക്കേണ്ടത്? ഇനി തെറ്റ് വരുത്തല്ലേ

Drinking Water : നിർജ്ജലീകരണം തടയുന്നതിനോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും വെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാൽ ഒരു വ്യക്തി ഒരു ദിവസം എത്ര ​ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത്? സ്ത്രീയും പുരുഷനും കുടിക്കേണ്ട അളവ് ഒന്നാണോ? വിശദമായി അറിയാം....

Water: പുരുഷന്മാരും സ്ത്രീകളും ഒരേ അളവിലാണോ വെള്ളം കുടിക്കേണ്ടത്? ഇനി തെറ്റ് വരുത്തല്ലേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Apr 2026 | 10:06 PM

വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നിർജ്ജലീകരണം തടയുന്നതിനോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും വെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാൽ ഒരു വ്യക്തി ഒരു ദിവസം എത്ര ​ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത്? സ്ത്രീയും പുരുഷനും കുടിക്കേണ്ട അളവ് ഒന്നാണോ? വിശദമായി അറിയാം….

വെള്ളത്തിന്റെ അളവ്

നമ്മുടെ ശരീരത്തിന്റെ അറുപത് ശതമാനത്തോളം വെള്ളമാണ്. ഒരു വ്യക്തിയുടെ ദൈനംദിന ജലആവശ്യകത സാധാരണയായി 2 മുതൽ 2.5 ലിറ്ററാണ്. എന്നാൽ പനില, ശാരീരിക പ്രവർത്തനങ്ങൾ, ശരീരഭാരം, വ്യായാമം, മെഡിക്കൽ അവസ്ഥകൾ എന്നിനയ്ക്കനുസരിച്ച് ഇവയ്ക്ക് മാറ്റം വരാം. പഠനങ്ങൾ പ്രകാരം, പുരുഷന്മാരും സ്ത്രീകളും കുടിക്കേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. പേശികളുടെ അളവ്, ശരീര ഭാരം, മെറ്റബോളിസം എന്നിവയിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണം.

ലോകാര്യോഗ സംഘടനകളുടെയും വിവിധ ആരോ​ഗ്യവിദ​ഗ്ധരുടെയും അഭിപ്രായങ്ങൾ അനുസരിച്ച്, പുരുഷന്മാർ പ്രതിദിനം 3.7 ലിറ്റർ വെള്ളമാണ് ആവശ്യം. സ്ത്രീകൾക്ക് ഇത് സാധാരണയായി 2.7 ലിറ്റർ മതിയാകും. അതേസമയം, നമ്മൾ കുടിക്കുന്ന ശു​ദ്ധജലം മാത്രമല്ല, ചായ, കാപ്പി, ജ്യൂസ് എന്നിവയും പഴവർ​ഗങ്ങളിലെ വെള്ളവുമെല്ലാം ഈ അളവിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: മല്ലിപ്പൊടിയും മുളകുപൊടിയും പൂത്തുപോകുന്നുണ്ടോ? ഫ്രഷ് ആയി ഇരിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ

വെള്ളം എങ്ങനെ കുടിക്കാം?

ഒറ്റയടിക്ക് കൂടുതൽ വെള്ളം കുടിക്കാതെ, ദിവസവും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് നല്ല ശീലം. പുറത്തുപോകുമ്പോൾ ഒരു വാട്ടർ ബോട്ടിൽ കരുതുന്നത് നല്ലതാണ്. കൂടാതെ, ഓരോ നേരത്തെ ഭക്ഷണത്തിന് മുൻപും ശേഷവും വെള്ളം കുടിക്കാനും ശീലമാക്കുക.

കൂടുതൽ സമയം വ്യായാമം ചെയ്യുന്നവരോ കഠിനാധ്വാനം ചെയ്യുന്നവരോ ആണെങ്കിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന വെള്ളത്തിന് പകരമായി കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്. അമിതമായ ദാഹം, മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞയാകുന്നത്, ക്ഷീണം, തലകറക്കം തുടങ്ങിയവ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് മതിയോ എന്നറിയാനും ചില വഴികളുണ്ട്. മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ ശരീരത്തിൽ വെള്ളം കുറവാണെന്നാണ് അർത്ഥം. തെളിഞ്ഞ നിറവും ഇളം മഞ്ഞ നിറവുമാണ് വേണ്ടത്. അതുപോലെ ദാഹം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ശരിയായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ശീലമാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

Follow Us