Mumbai Weather: മുംബൈയില്‍ പൊള്ളുംവെയില്‍; തിളച്ചുമറിയും, കുടയും ഷാളുമെല്ലാം എടുത്തോളൂ
Mumbai Faces Intense Heatwave Precaution Warning Issued: പകല്‍ സമയത്തെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഉഷ്ണതരംഗ മുന്നറിയിപ്പുകളും നഗരത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഈര്‍പ്പത്തിന്റെ അളവ് ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ ഈര്‍പ്പവും ചൂടും ഒരുമിച്ചെത്തുന്നത് നഗരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.
മുംബൈ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട്. മുംബൈയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ 30 ഡിഗ്രി സെല്‍ഷ്യസ് ചൂടും, ഉച്ചയോടെ അത് 40 നോട് അടുത്തും രേഖപ്പെടുത്തുന്നു. മുംബൈ നഗരത്തിന്റെ പലഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
പകല്‍ സമയത്തെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഉഷ്ണതരംഗ മുന്നറിയിപ്പുകളും നഗരത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഈര്‍പ്പത്തിന്റെ അളവ് ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ ഈര്‍പ്പവും ചൂടും ഒരുമിച്ചെത്തുന്നത് നഗരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.
ഏപ്രില്‍ 21 വരെ നേരിയ മഴ
ഏപ്രില്‍ 21 വരെ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. നിരവധി ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രില്‍ 17ന് പുറപ്പെടുവിച്ച കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ധുലെ, ജല്‍ഗാവ്, നാസിക്, അഹല്യാനഗര്‍, സോളാപൂര്‍, സത്താറ തുടങ്ങിയ ജില്ലകളിലും മറാത്ത്വാഡ, വിദര്‍ഭ എന്നിവയുടെ ചില ഭാഗങ്ങളിലും പകല്‍ സമയത്ത് ഉഷ്ണതരംഗം ഉണ്ടായേക്കാം.
Also Read: Mumbai Weather: മുംബൈ-ബെംഗളൂരു യാത്രകള്‍ വേണ്ട; വെന്തുരുകും, യെല്ലോ അലര്‍ട്ടുമുണ്ട്
ഏപ്രില്‍ 19 മുതല്‍ ഇടിമിന്നലുള്ള മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ്. മറാത്ത്വാഡ ജില്ലകളായ നന്ദേഡ്, ലാത്തൂര്‍, പര്‍ഭാനി, ബീഡ് എന്നിവിടങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഉഷ്ണതരംഗവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 20, 21 തീയതികളില്‍ ഇടിമിന്നലോടും നേരിയതോതില്‍ നിന്നുള്ള മിതമായതോ ആയ മഴയും ലഭിച്ചേക്കാം.
വിദര്‍ഭയിലും കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റിടങ്ങളില്‍ അടുത്താഴ്ചയുടെ അവസാനത്തോടെ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും വന്നെത്തിയേക്കാം.
പോസ്റ്റ് വായിക്കാം
As said from today/tomorrow onwards temperatures will see a fall in many parts of Mumbai. Humidity will rise on the other hand. Days will get more humid in coming days 💧
Thane 35-37°C
Navi Mumbai 32-34°C
Mumbai Suburban 31-33°C 📉
South Mumbai 30-32°C 📉 https://t.co/fciGJ78Sjh— Mumbai Rains (@rushikesh_agre_) April 29, 2026