AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Care: രാത്രി കിടക്കും മുമ്പ് ഇത്രയും ചെയ്യൂ…. മുടി കൊഴിച്ചിൽ പൂർണമായും മാറും!

Night Hair Care Routine: ആരോഗ്യമുള്ള കരുത്തുറ്റ തലമുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഉറങ്ങാൻ പോകുന്നതിനു മുമ്പുള്ള ചില തെറ്റായ ശീലങ്ങൾ മുടി പൊട്ടുന്നതിനും വരളുന്നതിനും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിൽ പതിവാക്കേണ്ട 6 പ്രധാന മുടി സംരക്ഷണ ശീലങ്ങൾ അറിഞ്ഞാലോ....

Hair Care: രാത്രി കിടക്കും മുമ്പ് ഇത്രയും ചെയ്യൂ…. മുടി കൊഴിച്ചിൽ പൂർണമായും മാറും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Aug 2026 | 01:39 PM

നല്ല ആരോഗ്യമുള്ള കരുത്തുറ്റ തലമുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ മുടിക്കൊഴിച്ചിൽ, താരൻ, അറ്റം പിളരൽ തുടങ്ങി ധാരാളം വെല്ലുവിളികൾ ഈ ആഗ്രഹത്തിന് തടസ്സമാകാറുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് ഭക്ഷണത്തോടൊപ്പം നമ്മുടെ ശീലങ്ങൾക്കും പങ്കുണ്ട്.  പലപ്പോഴും പകൽ സമയത്തെ മുടി സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം നമ്മൾ രാത്രിയിൽ നൽകാറില്ല. എന്നാൽ ഉറങ്ങുന്ന സമയത്താണ് മുടിയും തലയോട്ടിയും സ്വയം പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. ഉറങ്ങാൻ പോകുന്നതിനു മുമ്പുള്ള ചില തെറ്റായ ശീലങ്ങൾ മുടി പൊട്ടുന്നതിനും വരളുന്നതിനും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിൽ പതിവാക്കേണ്ട 6 പ്രധാന മുടി സംരക്ഷണ ശീലങ്ങൾ അറിഞ്ഞാലോ….

ഉറങ്ങുന്നതിന് മുമ്പ് മുടി ചീകാം

രാത്രി കിടക്കുന്നതിന് മുമ്പ് വീതികൂടിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി മൃദുവായി ചീകുന്നത് മുടിയിലെ കുരുക്കുകൾ മാറ്റാൻ സഹായിക്കും. കൂടാതെ, ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും സ്വാഭാവിക എണ്ണമയം മുടിയുടെ അറ്റം വരെ എത്തുവാൻ സഹായിക്കുകയും ചെയ്യുന്നതാണ്.

നനഞ്ഞ മുടിയോടെ ഉറങ്ങരുത്

നനഞ്ഞിരിക്കുന്ന സമയത്താണ് മുടിക്ക് ഏറ്റവും കൂടുതൽ ബലക്ഷയം ഉള്ളത്. ഈ അവസ്ഥയിൽ ഉറങ്ങുമ്പോൾ തലയിണയുമായുള്ള ഉരസൽ കാരണം മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ രാത്രി മുടി കഴുകുകയാണെങ്കിൽ കിടക്കുന്നതിന് മുമ്പ് പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തുക. അതുപോലെ നനഞ്ഞ മുടി ഒരിക്കലും ചീകരുത്.

ALSO READ: ചുരുണ്ട മുടി ചകരിനാരുപോലെയായോ..! പാർലറിൽ പോകാതെ പരിപാലിക്കാം

മുടി അയച്ച് കെട്ടി വെക്കുക

മുടി അഴിച്ചിട്ട് ഉറങ്ങുന്നത് തലയിണയുമായി ഉരസി കുരുക്കുകൾ വീഴാനും മുടി പൊട്ടാനും കാരണമാകും. എന്നാൽ വളരെ ഇറുക്കി കെട്ടിവെക്കുന്നതും നല്ലതല്ല. മുടി മൃദുവായി അയച്ച് കെട്ടിവെക്കുകയോ അല്ലെങ്കിൽ ലൂസായി ജഡ കെട്ടുകയോ ചെയ്യാം.

സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തലയിണ കവറുകൾ ഉപയോഗിക്കുക

കോട്ടൺ തലയിണ കവറുകൾ മുടിയിലെ സ്വാഭാവിക ഈർപ്പം വലിച്ചെടുക്കുകയും ഘർഷണം (Friction) ഉണ്ടാക്കുകയും ചെയ്യും. എന്നാൽ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ ഉറകൾ ഉപയോഗിക്കുന്നത് മുടിയും തലയിണയും തമ്മിലുള്ള ഉരസൽ കുറയ്ക്കുകയും മുടി ഫ്രിസി ആകാതെ സംരക്ഷിക്കുകയും ചെയ്യും.

രാത്രിയിൽ ഹെയർ സെറം അല്ലെങ്കിൽ എണ്ണ ഉപയോഗിക്കാം

വരണ്ട മുടിയുള്ളവർ ഉറങ്ങുന്നതിന് മുമ്പ് ഏതാനും തുള്ളി ഹെയർ സെറമോ അല്ലെങ്കിൽ ലഘുവായ എണ്ണയോ മുടിയുടെ അറ്റത്ത് പുരട്ടുന്നത് രാത്രിയിലുടനീളം മുടിക്ക് ഈർപ്പവും പോഷണവും നൽകാൻ സഹായിക്കും.

ടൈറ്റ് ആയ ബാൻഡുകൾ ഒഴിവാക്കുക

മുടി കെട്ടിവെക്കാൻ റബ്ബർ ബാൻഡുകളോ ടൈറ്റ് ആയ ഇലാസ്റ്റിക് ബാൻഡുകളോ ഉപയോഗിക്കരുത്. ഇത് മുടിയിൽ സമ്മർദ്ദം ഉണ്ടാക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. പകരം സാറ്റിൻ സ്ക്രഞ്ചികൾ ഉപയോഗിക്കുക.

English Summary:

Healthy hair begins with a proper nighttime routine, as simple habits before bed can help reduce breakage, dryness, and hair fall. Experts recommend gently detangling your hair with a wide-tooth comb, applying a light hair serum or natural oil to the ends if needed, and avoiding sleeping with wet hair since damp strands are more prone to damage.

Follow Us