Hybrid Fitness: ജിമ്മിലെ വെയ്റ്റ് ലിഫ്റ്റിംഗും കാർഡിയോയും ഒരുമിച്ച്; എന്താണ് ഹൈബ്രിഡ് ഫിറ്റ്നസ്?
Build Muscle and Improve Endurance at the Same Time: ദൈനംദിന ജീവിതത്തിൽ ഊർജ്ജസ്വലത നിലനിർത്താൻ ഹൈബ്രിഡ് ട്രെയിനിങ് എറെ സഹായിക്കും എന്നതിനാലാണ് ആളുകൾ ഈ രീതി തിരഞ്ഞെടുക്കാൻ കാരണം. ഓരോ ട്രെയിനിങ്ങിനുമായി കൃത്യമായി ദിവസങ്ങൾ നീക്കിവച്ച് വേണം ഈ രീതി പരീക്ഷിക്കാൻ. ഉദാഹരണത്തിന് 3 മുതൽ 4 ദിവസങ്ങൾ വരെ സ്ട്രെങ്ത് ട്രെയിനിൺഗിന് മാറ്റിവയ്ക്കാം. രണ്ടോ മൂന്നോ ദിവസം റണ്ണിംഗ്, നീന്തൽ, സൈക്ലിംഗ് പോലുള്ള കാർഡിയോ വ്യായാമങ്ങൾക്കും നീക്കിവയ്ക്കാവുന്നതാണ്
ഒന്നുകിൽ വെയിറ്റ് ലിഫ്റ്റിംഗ് അല്ലെങ്കിൽ കർഡിയോ ഇതിൽ ഏതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫിറ്റ്നസിൻ്റെ കാര്യത്തിൽ നല്ല ശ്രദ്ധ നൽകിയിരുന്നവർ പോലും മുൻപ് സ്വീകരിച്ചിരുന്ന ഒരു രീതി. എന്നാൽ ആ രീതി പാടെമാറിയിരിക്കുന്നു എന്ന് പറയാം. കാരണം പേശികളുടെ ബലവും വലിപ്പവും വർധിപ്പിക്കുക എന്നതിലുപരി ശരീരത്തിൻ്റെ പൂർണമായ ആരോഗ്യത്തിലാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ. അതിനാൽ ഹൈബ്രിഡ് ഫിറ്റ്നസ് എന്ന പുതിയെ ട്രെൻഡിനൊപ്പമാണ് ഇപ്പോൾ ഫിറ്റ്ൻസ് പ്രേമികൾ നീങ്ങുന്നത്. പേശികളുടെ വളർച്ചക്ക് ഒപ്പം തന്നെ സ്റ്റാമിനയും ഫ്ലെക്സിബിലിറ്റിയും മെച്ചപ്പെടുത്താനാകും എന്നതാണ് ഈ ട്രെയിനിങ് രീതിയുടെ ഗുണം.
സ്ട്രെങ്ത് ട്രെയിനിംഗിനൊപ്പം തന്നെ കാർഡിയോ എക്സർസൈസുകളും ഒരുമിച്ച് ചെയ്യുന്ന രീതിയാണ് ഹൈബ്രിഡ് ട്രെയിനിങ്. വെയ്റ്റ് ലിഫ്റ്റിംഗിനൊപ്പം ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയവയും ഈ ട്രെയിനിങ് രീതിയിൽ ഉൾപ്പെടുന്നു. ഇത് മസിലുകളുടെ കരുത്തും വലിപ്പവും വർധിക്കുന്നതിനൊപ്പം തന്നെ. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന് കൂടുതൽ വേഗതയും വഴക്കവും നൽകുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ശാരീരികക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും. സ്ഥിരമായി ജിമ്മിൽ പോകുന്നവർക്ക് ഈ രീതി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഹൃദ്രോഗം, പ്രമേഹം, സന്ധി വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ഇത്തരം വ്യായാമങ്ങളിലേക്ക് കടക്കാവു.
Also Read: Jyothika: പ്രായം താഴോട്ടാണല്ലോ…. ജ്യോതികയുടെ ഫിറ്റ്നസ് രഹസ്യം ഇതാ! 40 കടന്ന സ്ത്രീകൾ ഇതറിയണം
ദൈനംദിന ജീവിതത്തിൽ ഊർജ്ജസ്വലത നിലനിർത്താൻ ഹൈബ്രിഡ് ട്രെയിനിങ് എറെ സഹായിക്കും എന്നതിനാലാണ് ആളുകൾ ഈ രീതി തിരഞ്ഞെടുക്കാൻ കാരണം. ഓരോ ട്രെയിനിങ്ങിനുമായി കൃത്യമായി ദിവസങ്ങൾ നീക്കിവച്ച് വേണം ഈ രീതി പരീക്ഷിക്കാൻ. ഉദാഹരണത്തിന് 3 മുതൽ 4 ദിവസങ്ങൾ വരെ സ്ട്രെങ്ത് ട്രെയിനിൺഗിന് മാറ്റിവയ്ക്കാം. രണ്ടോ മൂന്നോ ദിവസം റണ്ണിംഗ്, നീന്തൽ, സൈക്ലിംഗ് പോലുള്ള കാർഡിയോ വ്യായാമങ്ങൾക്കും നീക്കിവയ്ക്കാവുന്നതാണ്. ശരീരം നന്നായി സ്ട്രെച്ച് ചെയ്യാനുള്ള വ്യായാമങ്ങളും ഇതിനോടൊപ്പം ചെയ്യണം. കൃത്യമായ വിശ്രമം നൽകാനും ശ്രദ്ധിക്കണം, ശരീരത്തിന് ആവശ്യമായ ഉറക്കവും വിശ്രമവും ലഭിക്കുന്നില്ല എങ്കിൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക.
ശരീര ഭാരം കുറയ്ക്കാൻ എറെ സഹായിക്കുന്ന ഒരു രീതികൂടിയാണ് ഇത്. സ്ട്രെങ്ത് ട്രെയിനിങ്ങും കാർഡിയോയും ഒരുമിച്ച് ചെയ്യുന്നതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് എരിയിച്ച് കളയാൻ ഈ രീതി സഹായിക്കും. എന്നാൽ കൃത്യമായ ഡയറ്റ് പിന്തുടരുക വളരെ പ്രധാനമാണ്. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാലറി ഡഫിസ്റ്റിലായിരിക്കണം എന്നതും ഓർക്കുക. അമിതമായി വ്യായാമം ചെയ്യുന്നില്ല എന്നും ഉറപ്പാക്കണം. വേഗത്തിൽ ഭാരം, കുറക്കുക എന്ന ലക്ഷ്യത്തോടെ ട്രെയിനിങ്ങിൻ്റെ ഇൻ്റൻസിറ്റി പെട്ടന്ന് കൂട്ടാൻ ശ്രമിക്കരുത്. ഇത് ഇഞ്ച്വറികൾക്ക് കാരണമാകും. അമിതമായ ഭാരം പൊക്കിയുള്ള ഈഗോ ലിഫ്റ്റിംഗ് അപകടങ്ങളിലേക്ക് നയിക്കും എന്നും ഓർക്കുക.
English Summary
Hybrid fitness is a rapidly growing trend that combines strength training and cardiovascular endurance exercises into a single workout routine. By balancing weightlifting with cardio, it helps build muscle, improve stamina, and enhance overall heart health. Proper planning, rest, and nutrition are essential to avoid overtraining and maximize long-term benefits.