Period Gastrouble Remedies: പീരിയഡ്സ് സമയത്തെ ഗ്യാസ് ട്രബിൾ ഇനി മിനിറ്റുകൾക്കുള്ളിൽ മാറ്റാം; ഇതാ ചില വീട്ടുവൈദ്യങ്ങൾ

Period Bloating and Gas Home Remedies: ഈ ദിവസങ്ങളിൽ വയറ്റിൽ അസ്വസ്ഥത തോന്നുന്നതും ശരീരത്തിൽ മൊത്തത്തിൽ ഭാരം കൂടിയതുപോലെ തോന്നുന്നതും വളരെ സാധാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ , പ്രത്യേകിച്ച് പ്രൊജസ്ട്രോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ ദഹനപ്രക്രിയയെ പതുക്കെയാക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇതുമൂലെ ലക്ഷകണക്കിന് സ്ത്രീകളാണ് ബുദ്ധിമുട്ടുന്നത്.

Period Gastrouble Remedies: പീരിയഡ്സ് സമയത്തെ ഗ്യാസ് ട്രബിൾ ഇനി മിനിറ്റുകൾക്കുള്ളിൽ മാറ്റാം; ഇതാ ചില വീട്ടുവൈദ്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

01 Jul 2026 | 05:26 PM

ആർത്തവ ദിവസങ്ങളിൽ പലരും നേരിടുന്നത് പലതരം ആരോ​ഗ്യ പ്രശ്നങ്ങളാണ്. കടുത്ത വയറുവേദനയ്ക്കും മൂഡ് സ്വിങ്സിനും പുറമെ ഭൂരിഭാഗം സ്ത്രീകളെയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഗ്യാസ് ട്രബിളും വയറുവീർക്കലും (Period Bloating). ഈ ദിവസങ്ങളിൽ വയറ്റിൽ അസ്വസ്ഥത തോന്നുന്നതും ശരീരത്തിൽ മൊത്തത്തിൽ ഭാരം കൂടിയതുപോലെ തോന്നുന്നതും വളരെ സാധാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ , പ്രത്യേകിച്ച് പ്രൊജസ്ട്രോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ ദഹനപ്രക്രിയയെ പതുക്കെയാക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇതുമൂലെ ലക്ഷകണക്കിന് സ്ത്രീകളാണ് ബുദ്ധിമുട്ടുന്നത്. എന്നാൽ ഈ പ്രശ്നത്തിന് അല്പമൊരു ആശ്വാസം നൽകാൻ ചില പൊടികൈകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.‌‌

ALSO READ: കഴുത്തിലെ കറുപ്പ് വെറുമൊരു സൗന്ദര്യ പ്രശ്നമല്ല! കാരണം ഇതെല്ലാം, പരിഹാരം അതിവേഗം

ഇഞ്ചി ചായ (Ginger Tea)

ദഹനക്കേടിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ഏറ്റവും മികച്ച ഔഷധമാണ് ഇഞ്ചി. പണ്ടുകാലം മുതലെ ഇത്തരം ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ച് ഉപയോ​ഗിക്കാറുമുണ്ട്. ഇത് ആർത്തവ സമയത്തെ വയറിലെ പേശികളുടെ വലിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ ചായ പോലെ കുടിക്കുന്നത് ഗ്യാസ് പെട്ടെന്ന് പുറന്തള്ളാൻ സഹായിക്കും.

ജീരക വെള്ളം അല്ലെങ്കിൽ പെരുംജീരക വെള്ളം

പെരുംജീരകത്തിലും ജീരകത്തിലും അടങ്ങിയിരിക്കുന്ന ആന്റി-സ്പാസ്മോഡിക് ഗുണങ്ങൾ കുടലിലെ പേശികൾക്ക് ആശ്വാസം നൽകുകയും ഗ്യാസ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകമോ പെരുംജീരകമോ ഇട്ട് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുന്നത് വയറിന് പെട്ടെന്ന് തണുപ്പും ആശ്വാസവും നൽകും. ഇത് അല്ലാത്ത സമയത്തും കുടിക്കുന്നത് വളരെ നല്ലതാണ്.

കായം വെള്ളം

ഗ്യാസ് ട്രബിൾ അതിവേഗം മാറ്റാൻ കായത്തേക്കാൾ മികച്ച മറ്റൊരു പ്രതിവിധിയില്ല. ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു നുള്ള് കായപ്പൊടി ചേർത്ത് നന്നായി ഇളക്കി കുടിക്കുക. മിനിറ്റുകൾക്കുള്ളിൽ തന്നെ വയറിലെ അസ്വസ്ഥതകൾക്ക് മാറ്റം വരും. ഭക്ഷണത്തിലും കായം ചേർക്കുന്നത് നല്ലതാണ്.

പുതിനയില ചായ

പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനേന്ദ്രിയങ്ങൾക്ക് മികച്ച ആശ്വാസം നൽകുന്ന ഒന്നാണ്. ഇത് വയറിലെ ഗ്യാസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. കുറച്ച് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം ആർത്തവ ദിനങ്ങളിൽ കുടിക്കുന്നത് ശീലമാക്കുക. അതല്ലെങ്കിൽ പുതിനയില ഇട്ട് കട്ടൻ ചായ കുടിക്കുന്നതും വളരെ നല്ലതാണ്.

ആർത്തവകാലത്തെ ഗ്യാസ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക: ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകും. ഇത് വയറുവീർക്കൽ കൂട്ടും. അതിനാൽ പായ്ക്കറ്റ് ഫുഡ്, അച്ചാറുകൾ എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കുക.

ധാരാളം വെള്ളം കുടിക്കുക: ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് ശരീരം കൂടുതൽ വെള്ളം സംഭരിച്ചു നിർത്താൻ ശ്രമിക്കുന്നത്. ഇത് വയറുവീർക്കലിലേക്ക് നയിക്കും. ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക.

ചെറിയ നടത്തം: കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കാമെങ്കിലും, വീടിനുള്ളിലോ മുറ്റത്തോ 10-15 മിനിറ്റ് സാവധാനം നടക്കുന്നത് കുടലിന്റെ ചലനം സുഗമമാക്കാനും ഗ്യാസ് പുറത്തുപോകാനും സഹായിക്കും.

കാപ്പി ഒഴിവാക്കുക: കഫീൻ അടങ്ങിയ പാനീയങ്ങൾ വയറ്റിൽ അസിഡിറ്റിയും ഗ്യാസും കൂട്ടാൻ സാധ്യതയുണ്ട്.

Enlgish Summary:

Struggling with stubborn period bloating and painful gas. Discover five proven, all-natural home remedies that give quick comfort and debloat your stomach instantly.

 

Follow Us
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു