Kitchen Gardening: ചെടിച്ചട്ടിയിലും ക്യാരറ്റ് വളർത്താം; മണ്ണ് മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം….

How to Grow Carrots in Pots: ടെറസിലും ബാൽക്കണിയിലും പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷിക്കാവുന്ന മികച്ചൊരു വിളയാണ് ക്യാരറ്റ്. മണ്ണിനടിയിൽ വളരുന്ന വിളയായതുകൊണ്ട് ചട്ടിയിൽ ക്യാരറ്റ് വളർത്താൻ സാധിക്കുമോ എന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. എന്നാൽ ശരിയായ ചട്ടിയും മണ്ണും തിരഞ്ഞെടുത്താൽ വീട്ടിൽ തന്നെ നല്ല വിളവ് നേടാൻ സാധിക്കും. ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞാലോ..

Kitchen Gardening: ചെടിച്ചട്ടിയിലും ക്യാരറ്റ് വളർത്താം; മണ്ണ് മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം....

പ്രതീകാത്മക ചിത്രം

Updated On: 

21 Nov 2026 | 09:59 AM

സ്ഥലപരിമിതിയുള്ളവർക്കും ടെറസിലും ബാൽക്കണിയിലും പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷിക്കാവുന്ന മികച്ചൊരു വിളയാണ് ക്യാരറ്റ്. മണ്ണിനടിയിൽ വളരുന്ന വിളയായതുകൊണ്ട് ചട്ടിയിൽ ക്യാരറ്റ് വളർത്താൻ സാധിക്കുമോ എന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. എന്നാൽ ശരിയായ ചട്ടിയും മണ്ണും തിരഞ്ഞെടുത്താൽ വീട്ടിൽ തന്നെ നല്ല വിളവ് നേടാൻ സാധിക്കും. ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞാലോ..

അനുയോജ്യമായ ഇനം

വിത്തുകൾ വാങ്ങുന്നതിന് മുമ്പ് ശരിയായ ക്യാരറ്റ് ഇനം തിരഞ്ഞെടുക്കണം. ചട്ടിയിലെ കൃഷിക്ക് എല്ലാ ക്യാരറ്റ് ഇനങ്ങളും അനുയോജ്യമല്ല. നീളമുള്ള വേരുകളുള്ള ഇനങ്ങൾക്ക് വളരാൻ കൂടുതൽ ആഴം ആവശ്യമാണ്; എന്നാൽ ചെറുതും ഉരുണ്ടതുമായ വേരുകൾ ഉണ്ടാകുന്ന മിനിയേച്ചർ (Miniature), ഓക്സ്ഹാർട്ട് (Oxheart) എന്നീ ഇനങ്ങൾ ചട്ടിയിലെ കൃഷിക്ക് അനുയോജ്യമാണ്. സാധാരണയായി ഏകദേശം 5–6 ഇഞ്ച് നീളത്തിൽ വളരുന്ന ചാന്റെനെ (Chantenay) ക്യാരറ്റുകളാണ് മറ്റൊരു ഓപ്ഷൻ. നിങ്ങളുടെ കൈയിൽ നല്ല ആഴമുള്ള ചട്ടിയുണ്ടെങ്കിൽ നാന്റസ് (Nantes) ഇനങ്ങളും തിരഞ്ഞെടുക്കാം.

ചട്ടിയുടെ ആഴം

ക്യാരറ്റിന് കുറഞ്ഞത് 12 ഇഞ്ച് ആഴമുള്ള ചട്ടിയാണ് നല്ലത്. സാധാരണയുള്ളതും നീളമുള്ള വേരുകളുള്ളതുമായ ഇനങ്ങൾക്ക് ഏകദേശം 14–18 ഇഞ്ച് ആഴമുള്ള ചട്ടിയാണ് കൂടുതൽ നല്ലത്. പ്ലാസ്റ്റിക് അല്ലെങ്കിൽ ടെറാകോട്ട ചട്ടികൾ, ദീർഘചതുരാകൃതിയിലുള്ള ബാൽക്കണി പ്ലാന്ററുകൾ, തടി കൊണ്ടുള്ള പെട്ടികൾ, ഫാബ്രിക് ഗ്രോ ബാഗുകൾ, ബക്കറ്റുകൾ എന്നിവയെല്ലാം ക്യാരറ്റ് നടാനായി ഉപയോഗിക്കാവുന്നതാണ്.

ALSO READ: ചെലവ് കുറയ്ക്കാം, ഗാർഡൻ സെറ്റാക്കാൻ ഈ ‘വേസ്റ്റുകൾ’ മതി

മണ്ണൊരുക്കലും നടലും

നാം ഭക്ഷിക്കുന്ന ക്യാരറ്റിന്റെ ഭാഗം മണ്ണിനടിയിലേക്ക് താഴേക്കാണ് വളരുന്നത് എന്നതിനാൽ, അവയ്ക്ക് നല്ല ഇളക്കമുള്ളതും മൃദുവായതുമായ മണ്ണ് ആവശ്യമാണ്. കട്ടിയുള്ളതോ ഉറച്ചുപോയതോ കല്ലുകൾ നിറഞ്ഞതോ ആയ മണ്ണിൽ വളർന്നാൽ ക്യാരറ്റുകൾ പിളർന്നുപോവുകയോ വളഞ്ഞുപോവുകയോ വലിപ്പം കുറഞ്ഞതോ ആയി മാറാം.

നല്ല ഗുണമേന്മയുള്ള, പീറ്റ് ചേർക്കാത്ത പോട്ടിംഗ് മിശ്രിതമോ അയവുള്ള കണ്ടെയ്നർ നടീൽ മിശ്രിതമോ ഉപയോഗിക്കുക. കമ്പോസ്റ്റ് ചേർക്കാവുന്നതാണ്, എന്നാൽ അമിതമായി ചാണകമോ നൈട്രജൻ കൂടുതലുള്ള വളമോ ചേർക്കുന്നത് ഒഴിവാക്കുക.

ചട്ടിയുടെ മുകൾഭാഗത്ത് അല്പം സ്ഥലം ഒഴിച്ചിട്ട് മിശ്രിതം നിറയ്ക്കുക. ഏകദേശം 1 സെന്റീമീറ്റർ ആഴത്തിൽ ചെറിയ ചാലുകൾ ഉണ്ടാക്കി, അതിൽ വിത്തുകൾ കനം കുറച്ച് വിതറുക. നടീൽ മിശ്രിതം കൊണ്ട് വിത്തുകൾ നേരിയതായി മൂടിയ ശേഷം പതിയെ വെള്ളം നനയ്ക്കുക. വിത്തുകൾ മുളയ്ക്കാൻ സമയം എടുത്തേക്കാം; അതിനാൽ ഉടൻ ഒന്നും കണ്ടില്ലെങ്കിൽ വിത്തുകൾ മുളച്ചില്ല എന്ന് കരുതരുത്.

സൂര്യപ്രകാശവും വിളവെടുപ്പും

ഏകദേശം ആറ് മുതൽ എട്ട് മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലത്ത് ചട്ടി വെക്കുക. മണ്ണിൽ സ്ഥിരമായ ഈർപ്പം അത്യാവശ്യമാണ്. ഇലകൾ മുളച്ചുകഴിഞ്ഞാൽ, തിങ്ങിനിൽക്കുന്നവ മാറ്റി കൃത്യമായ അകലത്തിലാക്കുക. ഇനത്തിന് അനുസരിച്ച് ഓരോ ചെടികളും തമ്മിൽ ഏകദേശം 2–3 ഇഞ്ച് അകലം പാലിക്കുക.

തൈകൾ തിങ്ങിനിന്നാൽ വേരുകൾക്ക് വളരാൻ സ്ഥലമില്ലാതെ വരികയും അവയുടെ വളർച്ച മോശമാവുകയും ചെയ്യും. മിക്ക ക്യാരറ്റുകളും പൂർണ്ണ വളർച്ചയെത്താൻ ഏകദേശം 65–90 ദിവസമെടുക്കും. ബേബി ക്യാരറ്റുകൾ നാലോ ആറോ ആഴ്ചകൾക്കുള്ളിൽ പാകമായേക്കും.

English Summary:

Carrots can be successfully grown in pots, making them an ideal vegetable for people who have limited gardening space, such as balconies and terraces. For beginners, choosing suitable varieties such as Miniature, Oxheart, Chantenay and Nantes is important, as shorter-rooted varieties grow better in containers.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി