Soap Tree: വീട്ടിൽ സോപ്പ് മരം വളർത്തിയാലോ… ഷാംപൂവും കടയിൽ നിന്ന് വാങ്ങേണ്ട!
How to Grow Soapnut Tree at Home: സോപ്പുകളോടും ഷാംപൂകളോടും വിട പറഞ്ഞാലോ.. പകരം വീട്ടിൽ തന്നെ നട്ടുവളർത്താം. ഞെട്ടെണ്ട, കര്യം സത്യമാണ്, നമ്മുടെ വീട്ടുപറമ്പുകളിൽ നട്ടുവളർത്താവുന്ന, പ്രക്യതി നൽകുന്ന ഒരു സോപ്പ് മരമുണ്ട്. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഇവ കൃഷി ചെയ്യുന്നുണ്ട്.
വിപണിയിൽ നിന്ന് വാങ്ങുന്ന രാസവസ്തുക്കളടങ്ങിയ സോപ്പുകളോടും ഷാംപൂകളോടും വിട പറഞ്ഞാലോ.. പകരം വീട്ടിൽ തന്നെ നട്ടുവളർത്താം. ഞെട്ടെണ്ട, കര്യം സത്യമാണ്, നമ്മുടെ വീട്ടുപറമ്പുകളിൽ നട്ടുവളർത്താവുന്ന, പ്രക്യതി നൽകുന്ന ഒരു സോപ്പ് മരമുണ്ട്. അതാണ്, സോപ്പ് കായ എന്നറിയപ്പെടുന്ന റീത്ത. തലമുടിയുടെ സംരക്ഷണത്തിനും വസ്ത്രങ്ങൾ അലക്കുന്നതിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും വരെ റീത്ത സഹായിക്കും.
എന്താണ് റീത്ത?
പ്രകൃതിദത്തമായ ‘സപ്പോണിൻ’ (Saponin) എന്ന ഘടകം ധാരാളമായി അടങ്ങിയിട്ടുള്ള ഫലങ്ങളാണ് റീത്ത. ശാസ്ത്രീയമായി സപിൻഡസ് മ്യൂക്കോറോസി എന്നറിയപ്പെടുന്ന ഇത് സപിൻഡേസി കുടുംബത്തിൽ പെടുന്നു. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ റീത്ത കൃഷി ചെയ്യുന്നുണ്ട്. സപ്പോണിനുകൾ അടങ്ങിയിട്ടുള്ളതിനാൽ വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇത് സ്വാഭാവികമായ നുരയും പതയും ഉത്പാദിപ്പിക്കുന്നു. പാർശ്വഫലങ്ങളൊന്നുമില്ലാതെ തികച്ചും പരിസ്ഥിതി സൗഹൃദമായി ഇവ ഉപയോഗിക്കാവുന്നതാണ്.
ALSO READ: കറിവേപ്പില മതി തടി കുറയ്ക്കാന്‍; ആ മന്ത്രം വേഗം പഠിച്ചോളൂ
റീത്ത മരത്തിന്റെ വളർച്ച എങ്ങനെ?
മൂന്ന് വ്യത്യസ്ത അളവുകളിലുള്ള കണ്ടെയ്നറുകൾ താരതമ്യം ചെയ്ത പഠനത്തിൽ, 4,000 മില്ലിലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ചട്ടിയിലാണ് മികച്ച മുളയ്ക്കൽ നിരക്ക് കണ്ടത്. കൂടാതെ മണൽ മണ്ണ് ഉപയോഗിച്ചപ്പോഴാണ് മികച്ച വളർച്ച കാണിച്ചത്.
സോപ്പ് കായ മരം സാധാരണയായി 12 മുതൽ 15 മീറ്റർ വരെയും, ചില സാഹചര്യങ്ങളിൽ 20 മീറ്റർ വരെയും ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും മരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, ചട്ടികളിലോ ടബുകളിലോ സ്ഥിരമായി വളർത്താൻ കഴിയുന്ന ചെറിയ ചെടിയല്ല ഇത്.
സോപ്പ് കായുടെ ക്ലീനിംഗ് ഗുണം നൽകുന്നത് അതിനുള്ളിലെ വിത്തല്ല, മറിച്ച് അതിന്റെ പുറംതോടാണ്. സപ്പോണിനുകളുടെ പ്രധാന സ്രോതസ്സ് ഈ പുറംതോടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു, വെള്ളത്തിൽ ലയിപ്പിച്ചു ഉപയോഗിക്കുമ്പോൾ, സപ്പോണിൻ അടങ്ങിയ ഈ ഭാഗങ്ങൾക്ക് നുരയും പതയും ഉണ്ടാക്കാനും, വസ്തുക്കളെ നനയ്ക്കാനും, കഴുകി വൃത്തിയാക്കാനുമുള്ള ശേഷി നൽകാൻ സാധിക്കും.
പ്രധാന ഉപയോഗങ്ങൾ
- റീത്തയുടെ ഉണങ്ങിയ തോട് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച ശേഷം ഷാംപൂവായി ഉപയോഗിക്കാം.
- തലമുടിയിലെ താരം അകറ്റാനും മുടിക്ക് തിളക്കവും കരുത്തും നൽകാനും ഇത് സഹായിക്കും.
- വിലകൂടിയ സിൽക്ക്, കമ്പിളി വസ്ത്രങ്ങൾ കേടുപാടുകളില്ലാതെ പ്രകൃതിദത്തമായി കഴുകിയെടുക്കാൻ റീത്ത സത്ത് ഉപയോഗിക്കാം.
- മങ്ങിപ്പോയ വെള്ളി, സ്വർണ്ണ ആഭരണങ്ങൾ റീത്ത വെള്ളത്തിൽ മുക്കി മൃദുവായി ബ്രഷ് ചെയ്താൽ തിളക്കം തിരിച്ചുകിട്ടും.
English Summary:
Reetha, also known as soapnut, is a natural cleansing tree whose fruits contain triterpenoid saponins that create foam when mixed with water. Reetha can be grown at home from seeds, preferably in a suitable pot with sandy or sandy-loam soil.