AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Toxic Movie : ടോക്സിക്കിന്റെ ഇം​ഗ്ലീഷ് പതിപ്പും റിലീസിനെത്തുന്നു, കളക്ഷൻ കണക്കുകൾ ഇങ്ങനെ

Toxic Movie English Version : കെജിഎഫിന് ശേഷം മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിൽ യാഷ് നായകനായി എത്തിയ ടോക്സിക് എന്ന സിനിമ രണ്ടാം വാരവും പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ സാക് നിൽക് കണക്കുകൾ പ്രകാരം ഇതിനകം ഇന്ത്യയിൽ നിന്ന് മാത്രം 280. 70 കോടിയുടെ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. വേൾഡ് വൈഡ് കളക്ഷൻ ആകട്ടെ 322.45 കോടിയും ആണ്.

Toxic Movie : ടോക്സിക്കിന്റെ ഇം​ഗ്ലീഷ് പതിപ്പും റിലീസിനെത്തുന്നു, കളക്ഷൻ കണക്കുകൾ ഇങ്ങനെ
Up Coming Cars In SeptemberImage Credit source: Facebook / Geethumohandas
Amal KV
Amal KV | Published: 03 Sep 2026 | 05:34 PM

കെജിഎഫിന് ശേഷം മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിൽ യാഷ് നായകനായി എത്തിയ ടോക്സിക് എന്ന സിനിമ രണ്ടാം വാരവും പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ സാക് നിൽക് കണക്കുകൾ പ്രകാരം ഇതിനകം ഇന്ത്യയിൽ നിന്ന് മാത്രം 280. 70 കോടിയുടെ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. വേൾഡ് വൈഡ് കളക്ഷൻ ആകട്ടെ 322.45 കോടിയും ആണ്. മലയാളി നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത സിനിമ എന്ന നിലയിൽ കൂടി കേരളത്തിലും ടോക്സിക്ന്റെ റിലീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

മികച്ച കളക്ഷനുമായി മുന്നേറുന്ന ഈ സിനിമയുടെ മറ്റൊരു അപ്ഡേറ്റ് കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് നാളെ ( സെപ്റ്റംബർ 4 ) മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. സംവിധായകയായ ഗീതു മോഹൻദാസ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടീസർ ഇറങ്ങിയപ്പോഴും, തുടർന്ന് ട്രെയിലർ എത്തിയപ്പോഴും ഒടുവിൽ സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്തപ്പോഴും സംവിധായികയായ ഗീതു മോഹൻദാസിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സ്ത്രീപക്ഷ നിലപാടുകൾ ശക്തമായി എടുത്തിരുന്ന താരം സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തു സിനിമ ഇറക്കുമ്പോൾ അതിൽ മുഴുവൻ സ്ത്രീവിരുദ്ധതയാണ് എന്നായിരുന്നു ആക്ഷേപം.

Aslo Read : ഐ ആം ​ഗെയിമിൽ ദുൽഖറിന്റെ ​ഗംഭീര തിരിച്ചുവരവോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഗീതു മോഹൻദാസും സിനിമയിലെ നായകനായ ഈ യാഷും ചേർന്നാണ് ടോക്സിക്കിന്റെ തിരക്കഥ ഒരുക്കിയത്. ആക്ഷൻ ത്രില്ലർ എന്നതിനപ്പുറം വ്യക്തി ബന്ധങ്ങൾക്കും ഇമോഷൻസിനും പ്രാധാന്യം നൽകുന്ന സിനിമ കൂടിയാണ് ടോക്സിക്. പുതിയ തലമുറയിൽ ഉള്ള പ്രേക്ഷകർക്ക്എളുപ്പത്തിൽ കണക്ട് ചെയ്യുന്ന കഥയാണ് ബോക്സിക്കൽ പറയുന്നത് എന്ന് യാഷ് ഒരു അഭിമുഖത്തിൽ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമയിലെ ഒരുപറ്റം മുൻനിര താരങ്ങളും ഈ സിനിമയിൽ അണി നിരന്നിട്ടുണ്ട്. കിയാര അദ്വാനി ചിത്രത്തിലെ പ്രധാന നായിക കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ നായികമാരും ചിത്രത്തിന്റെ ഭാഗമാണ്. നിലവിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും സിനിമ കാണാൻ കഴിയും. എന്നാൽ പ്രാദേശിക ഭാഷകളിൽ സിനിമയുടെ പൂർണ്ണ ഉള്ളടക്കം മനസ്സിലാക്കുന്ന തരത്തിൽ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് പലരും അഭിപ്രായം പങ്കിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംഗ്ലീഷിൽ സിനിമ എത്തുന്നത്.

English Summary

Toxic, starring Yash in a mass action hero avatar following the success of KGF, continues its theatrical run into its second week. Released on August 26, the film has already garnered a gross collection of ₹280.70 crore from India alone, according to Sacnilk figures.

Follow Us