ക്ഷീണവും തളർച്ചയും അലട്ടുന്നുണ്ടോ? പുരുഷന്മാർ ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒഴിവാക്കരുത്!

Natural Ways to Boost Testosterone: ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഗണ്യമായി കുറയുന്നത് പുരുഷന്മാരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എന്നാൽ മരുന്നുകൾക്കൊപ്പം തന്നെ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹോർമോണിൻ്റെ അളവ് സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കും

ക്ഷീണവും തളർച്ചയും അലട്ടുന്നുണ്ടോ? പുരുഷന്മാർ ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒഴിവാക്കരുത്!

പ്രതീകാത്മക ചിത്രം

Published: 

29 Oct 2026 | 05:17 PM

പുരുഷന്മാരുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ.ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഗണ്യമായി കുറയുന്നത് പുരുഷന്മാരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എന്നാൽ മരുന്നുകൾക്കൊപ്പം തന്നെ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹോർമോണിൻ്റെ അളവ് സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കും. ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്നാണ് ഇനി പറയുന്നത്.

മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. മികച്ച ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്ന സെലിനിയം ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഡി, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ ഡയറ്റ് പിന്തുടരുന്നവരിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കടൽവിഭവങ്ങൾ

കൊഞ്ച്, കക്ക, ഞണ്ട് തുടങ്ങിയ ഷെൽഫിഷുകളിൽ സിങ്ക് ധാരാളമായി അടങ്ങിയിരിട്ടുണ്ട്. പുരുഷന്മാരുടെ പ്രത്യുൽപാദന ആരോഗ്യത്തിന് സിങ്ക് വളരെ അത്യാവശ്യമാണ്. ശരീരത്തിൽ സിങ്കിൻ്റെ കുറവ് അനുഭവപ്പെടുന്നത് ഹോർമോൺ ഉൽപാദനത്തെ സാരമായി ബാധിക്കും.

Also Read: രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!

പച്ചക്കറികളും ഇലക്കറികളും

ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്കറികൾ കുറച്ച് മാത്രം കഴിക്കുന്നവരിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുന്നതായി 2018-ൽ നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ഇത് ഹോർമോൺ ഉൽപാദനം കുറയുന്ന ഹൈപ്പോഗൊനാഡിസം എന്ന അവസ്ഥയ്ക്കും കാരണമായേക്കാം.

അവോക്കാഡോ

മഗ്നീഷ്യം, ബോറോൺ എന്നീ പ്രധാന ഘടകങ്ങൾ അവോക്കാഡോയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബോറോൺ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് നിലനിർത്താനും ഹോർമോൺ നശിച്ചുപോകാതെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ഒരു പ്രധാന മിനറലാണ്.

കൊക്കോ ഉൽപ്പന്നങ്ങൾ

കൊക്കോ അടങ്ങിയ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ് ഹോർമോൺ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കൃത്രിമ മധുരം ചേർത്തവ ഒഴിവാക്കി, മധുരം തീരെ കുറഞ്ഞ ചോക്ലേറ്റുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബെറി പഴങ്ങളും

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബെറി പഴങ്ങളും ചെറിയും ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

English Summary

Boost your testosterone naturally by incorporating nutrient-rich foods into your diet. Fatty fish, leafy greens, avocados, eggs, and shellfish can help improve men’s hormonal health and overall well-being.

Loading...
Unable to load recommendations.
Follow Us
Related Stories
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!
അടുക്കളയിലെ അപകടകാരി അലൂമിനിയം മാത്രമല്ല; ഈ പാത്രങ്ങളിൽ പാകം ചെയ്യുന്നവർ ശ്രദ്ധിക്കുക
നിങ്ങളുടെ പൂച്ച ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ടോ? ഈ കുറുമ്പുകൾക്ക് പിന്നിലുമുണ്ട് ചില കാരണങ്ങൾ!
ലിഫ്റ്റിനുള്ളിൽ കണ്ണാടി വെച്ചിരിക്കുന്നത് എന്തിനാണ്? പിന്നിലൊരു കാരണമുണ്ട്
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ ശീലങ്ങൾ മാറ്റിയാൽ മതി
Hair Loss in Men: പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയും; കാരണങ്ങളും പരിഹാര മാർഗങ്ങളും വിശദമായി അറിയാം
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്