Banana: വാഴപ്പഴം പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? ആഴ്ചകളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തുനോക്കൂ
Simple Ways to keep bananas fresh for weeks: വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഒരു ഊർജ്ജം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ കടയിൽ നിന്ന് വാങ്ങി പെട്ടെന്ന് തന്നെ പഴങ്ങൾ കറുത്തുപോകുന്നത് വലിയ പ്രശ്നമാണ്. എന്നാൽ ഇനി ടെൻഷൻ വേണ്ട, ചില വിദ്യകൾ പ്രയോഗിച്ചാൽ വാഴപ്പഴം പെട്ടെന്ന് കറുത്തുപോകാതെ ആഴ്ചകളോളം ഫ്രഷായിയിരിക്കും.

പ്രതീകാത്മക ചിത്രം
വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഒരു ഊർജ്ജം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ കടയിൽ നിന്ന് വാങ്ങി പെട്ടെന്ന് തന്നെ പഴങ്ങൾ കറുത്തുപോകുന്നത് വലിയ പ്രശ്നമാണ്. എന്നാൽ ഇനി ടെൻഷൻ വേണ്ട, ചില വിദ്യകൾ പ്രയോഗിച്ചാൽ വാഴപ്പഴം പെട്ടെന്ന് കറുത്തുപോകാതെ ആഴ്ചകളോളം ഫ്രഷായിയിരിക്കും.
വാഴപ്പഴം കറുത്തുപോകാതെ സൂക്ഷിക്കാനുള്ള വഴികൾ
വാഴപ്പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുകയാണ് ആദ്യത്തെ വഴി. പഴങ്ങളിലെ എഥിലിൻ എന്ന ഘടകമാണ് പഴങ്ങൾ പഴുക്കാൻ സഹായിക്കുന്നത്. ഇത് തണ്ടിലൂടെയാണ് പുറത്തുവരുന്നത്. തണ്ട് ഭാഗം ഒരു പ്ലാസ്റ്റിക് കവറോ അലുമിനിയം ഫോയിലോ ഉപയോഗിച്ച് പൊതിയുന്നത് എഥിലീൻ വാതകം പുറത്തുവരുന്നത് തടയുകയും പഴം പഴുക്കുന്നത് സാവധാനത്തിലാക്കുകയും ചെയ്യും.
ALSO READ: ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ടോ? മൈഗ്രെയ്ൻ ഉള്ളവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്
പഴങ്ങൾ നിരപ്പായ സ്ഥലത്ത് വച്ചാൽ അവയുടെ ഭാരം കാരണം ആ വശം അമരുകയും പെട്ടെന്ന് കറുത്ത് പോവുകയും ചെയ്യും. അതിനാൽ പഴക്കുല ഒരു കൊളുത്തിൽ തൂക്കിയിടുന്നത് വായുസഞ്ചാരം വർദ്ധിപ്പിക്കാനും പഴം ചീത്തയാകാതിരിക്കാനും സഹായിക്കും.
അതുപോലെ വേഗത്തിൽ എഥിലിൻ പുറത്ത് വിടുന്ന ആപ്പിൾ, അവോക്കാഡോ തുടങ്ങിയ പഴങ്ങൾക്കൊപ്പം വാഴപ്പഴം വയ്ക്കരുത്. ഇത് പഴം പെട്ടെന്ന് പഴുത്ത് ചീത്തയാകാൻ കാരണമാകും. കൂടാതെ, പഴങ്ങൾ വാങ്ങിയ ഉടൻ കുറച്ച് വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകി ഉണക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാനും കൂടുതൽ ദിവസം ഫ്രഷ് ആയി ഇരിക്കാനും സഹായിക്കുന്നതാണ്.