AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Plane Collision: ഡൽഹി വിമാനത്താവളത്തിൽ അകാസ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

SpiceJet flight hits Akasa Air plane at Delhi: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തോതില്‍ കൂട്ടിയിടിച്ചു. സ്‌പൈസ് ജെറ്റ് വിമാനവും, അകാസ എയര്‍ വിമാനവുമാണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 2.15-ഓടെയാണ് വിമാനങ്ങള്‍ നേരിയ തോതില്‍ കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല. വിമാനങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

Plane Collision: ഡൽഹി വിമാനത്താവളത്തിൽ അകാസ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
അപകടദൃശ്യങ്ങള്‍ Image Credit source: x.com/ShivAroor
Jayadevan AM
Jayadevan AM | Updated On: 16 Apr 2026 | 05:24 PM

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേരിയ തോതില്‍ കൂട്ടിയിടിച്ചു. റണ്‍വേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന സ്‌പൈസ് ജെറ്റ് വിമാനവും, പാര്‍ക്ക് ചെയ്തിരുന്ന അകാസ എയര്‍ വിമാനവുമാണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 2.15-ഓടെയാണ് വിമാനങ്ങള്‍ നേരിയ തോതില്‍ കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല. വിമാനങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

സ്‌പൈസ്‌ജെറ്റിന്റെ വലതുവശത്തെ വിംഗ്‌ലെറ്റിന് കേടുപാടുകൾ സംഭവിച്ചു. അകാസ എയർ വിമാനത്തിന്റെ വാലിലെ ഇടത് ഭാഗത്തുള്ള സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചു. സ്പൈസ് ജെറ്റ് വിമാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. ഈ സമയം ഹൈദരാബാദിലേക്ക് പുറപ്പെടാനായി തയ്യാറെടുക്കുകയായിരുന്ന അകാസ എയർ വിമാനത്തിൽ സ്പൈസ് ജെറ്റ് തട്ടുകയായിരുന്നുവെന്ന്‌ ഫ്ലൈറ്റ് റാഡാർ24 സൂചിപ്പിക്കുന്നു.

യാത്രക്കാര്‍ സുരക്ഷിതര്‍

യാത്രക്കാര്‍ സുരക്ഷിതരെന്ന് അകാസ എയര്‍ അറിയിച്ചു. തന്റെ മകന്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും, എന്തു ചെയ്യുമെന്നും ചോദിച്ച് ഒരു രക്ഷിതാവ് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അകാസ. യാത്രക്കാര്‍ സുരക്ഷിതരാണ്.

Also Read: Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു

അവരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പ്രോട്ടോക്കോളുകൾ അനുസരിച്ച്, ബന്ധപ്പെട്ട അധികാരികളെ സംഭവം അറിയിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും അകാസ അറിയിച്ചു.

Follow Us