Curd Making Tips: തൈര് ഇനി വെള്ളമാകില്ല! സൂപ്പർ കട്ടത്തൈര് വീട്ടിൽ ഉണ്ടാക്കാം; ഇങ്ങനെ ചെയ്യൂ

Thick Curd Curd Making Tips: തൈര് തയ്യാറാക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന ചെറിയൊരു അബദ്ധം മതി തൈര് ചീത്തയാകാനും കേടായിപോകാനും. മൺ പാത്രത്തിൽ തൈര് ഉണ്ടാക്കുന്നതാണ് എപ്പോഴും നല്ലത്. തൈര് വെള്ളം പോലെയാകാതെ, കടയിൽ നിന്നൊക്കെ വാങ്ങുന്നത് പോലെ നല്ല കട്ടിയോടെ തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കിയാലോ.

Curd Making Tips: തൈര് ഇനി വെള്ളമാകില്ല! സൂപ്പർ കട്ടത്തൈര് വീട്ടിൽ ഉണ്ടാക്കാം; ഇങ്ങനെ ചെയ്യൂ

പ്രതീകാത്മക ചിത്രം

Published: 

24 Sep 2026 | 11:30 AM

പല വീടുകളിലും വീട്ടമ്മാർ പരാതിപ്പെടുന്ന ഒരു കാര്യമാണ് തൈര് കട്ടിയാകുന്നില്ലെന്നും അത് വെള്ളപോലെ ആയിപോകുന്നു എന്നതും. ഇതിന് കാരണം എന്താണെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തൈര് തയ്യാറാക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന ചെറിയൊരു അബദ്ധം മതി തൈര് ചീത്തയാകാനും കേടായിപോകാനും. തൈര് വെള്ളം പോലെയാകാതെ, കടയിൽ നിന്നൊക്കെ വാങ്ങുന്നത് പോലെ നല്ല കട്ടിയോടെ തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കിയാലോ.

ALSO READ: മെത്തയിൽ എത്രത്തോളം അഴുക്കുണ്ടെന്ന് അറിയാമോ? വൃത്തിയാക്കാൻ ചില സൂപ്പർ വഴികൾ

കട്ടിയുള്ള തൈര് ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ടത്

പാൽ തിളപ്പിക്കുന്നതിൽ ശ്രദ്ധിക്കാം: ആദ്യം തന്നെ ഓർക്കേണ്ടത് തൈര് ഉണ്ടാക്കാൻ എടുക്കുന്ന പാൽ അധികം വെള്ളം ചേർക്കാത്തതായിരിക്കണം. പാൽ നന്നായി തിളപ്പിച്ച് കുറഞ്ഞ തീയിൽ വച്ച് 5-10 മിനിറ്റ് ചെറുതായി വറ്റിച്ചെടുക്കുന്നത് പാലിലെ അധിക ജലാംശം ഇല്ലാതാക്കാൻ സഹായിക്കും. ഇത് തൈരിന് നല്ല കട്ടി നൽകും.

പാലിന്റെ ചൂട് നോക്കാം: ഒരിക്കലും നീങ്ങൾ തിളപ്പിച്ച പാൽ ചൂടോടെ ഇരിക്കുമ്പോൾ ഉറയൊഴിക്കരുത്. പാൽ ചെറുചൂടിലാകുമ്പോൾ വിരൽ മുക്കി നോക്കിയാൽ സഹിക്കാവുന്ന ചൂടിലാകണം ഉറയൊഴിക്കാൻ. പാൽ അധികം ചൂടോടെയോ അല്ലെങ്കിൽ തീരെ തണുത്ത ശേഷമോ ഉറയൊഴിച്ചാൽ തൈര് കട്ടിയാകാതെ വെള്ളം പോലെ കിടക്കും.

ഉറയൊഴിക്കൽ: തൈരുണ്ടാക്കാൻ ഉപയോഗിക്കുന്ന തൈര് നല്ല പുളിയുള്ളതും കട്ടിയുള്ളതുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ലിറ്റർ പാലിലേക്ക് ഒന്ന് മുതൽ 1.5 ടേബിൾസ്പൂൺ വരെ ഉറ മതിയാകും. ഉറ ഒഴിച്ച ശേഷം പാൽ നന്നായി ഇളക്കി യോജിപ്പിക്കണം.

പാത്രം അനക്കാതെ വയ്ക്കുക: ഉറയൊഴിച്ച ശേഷം പാത്രം അടച്ചുവെച്ച് കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഒട്ടും അനങ്ങാത്ത രീതിയിൽ ഒരു വശത്തേക്ക് മാറ്റി വയ്ക്കുക. ഇടയ്ക്കിടെ തുറന്ന് നോക്കുകയോ പാത്രം ഇളക്കുകയോ ചെയ്യുന്നത് തൈര് തയ്യാറാകുന്നതിനെ ബാധിക്കും.

ഫ്രിഡ്ജിലേക്ക് മാറ്റാം: തൈര് കട്ടയായി വന്നാലുടൻ തന്നെ ഒരു രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഇത് തൈര് കൂടുതൽ ഉറയ്ക്കാനും, സെറ്റാകാനും, അമിതമായി പുളിക്കാതിരിക്കാനും സഹായിക്കും.‌‍

അറിയേണ്ട ടിപ്പുകൾ

മൺ പാത്രത്തിൽ തൈര് ഉണ്ടാക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം പാലിലെ അധിക ജലാംശം മൺപാത്രം വലിച്ചെടുക്കുന്നതിനാൽ തൈരിന് ഇരട്ടി കട്ടി ലഭിക്കും.

മഴക്കാലത്തോ തണുപ്പുള്ള സമയത്തോ തൈര് ഉറകൂടാൻ താമസമെടുക്കും. ഈ സമയത്ത് പാത്രം ഒരു കട്ടിയുള്ള തുണി കൊണ്ടു മൂടി വയ്ക്കുന്നതോ, മൈക്രോവേ ഓവന്റെ ഉള്ളിൽ ഓൺ ചെയ്യാതെ അടച്ചു വയ്ക്കുന്നതോ ഏറെ ​ഗുണം ചെയ്യും.

English Summary:

Are You Really Struggling with watery curd. Learn the secret tips to make thick, creamy, shop-like curd or kattathairu at your home every single time without fail.

Loading...
Unable to load recommendations.
Follow Us
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video