മെസിക്ക് ദുഃഖ വാർത്ത; വിടവാങ്ങൽ മത്സരത്തിന് രണ്ട് പ്രിയ കൂട്ടുകാർ അർജന്റീന ടീമിൽ ഒപ്പമുണ്ടാകില്ല
Lionel Messi farewell match: മെസിയുടെ വിരമിക്കലിനോട് അനുബന്ധമായി നിശ്ചയിച്ചിരിക്കുന്ന മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരം സെപ്റ്റംബർ 30-ന് നടക്കും. കോർഡോബയിലെ എസ്റ്റാഡിയോ മരിയോ ആൽബർട്ടോ കെംപെസിൽ ബൊളീവിയയെ അന്ന് അർജന്റീന നേരിടും. തുടർന്ന് ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണുമെന്റലിലേക്ക് മടങ്ങുന്ന ടീം, ഒക്ടോബർ 3-ന് ബുർക്കിന ഫാസോയെ നേരിടും. പിന്നീട് ഒക്ടോബർ 6-ന് ആണ് ലോകം കാത്തിരിക്കുന്ന ആ വിടവാങ്ങൽ മത്സരം നടക്കുക.
വിടവാങ്ങൽ മത്സരത്തിനൊരുങ്ങുന്ന അർജന്റീന ഇതിഹാസം ലയണൽ മെസിയെ തേടി ഒരു ദുഃഖ വാർത്ത എത്തിയിരിക്കുന്നു എന്ന് റിപ്പോർട്ട്. മെസിയുടെ പ്രിയപ്പെട്ട രണ്ട് സഹതാരങ്ങൾ അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരത്തിൽ ഒപ്പം കളിക്കാൻ അർജന്റീന ടീമിൽ ഉണ്ടാകില്ല. പരുക്കുമൂലം രണ്ട് പ്രധാന അർജന്റീന താരങ്ങൾക്ക് വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾ നഷ്ടമാകുമെന്ന് മുഖ്യ പരിശീലകൻ ലയണൽ സ്കലോണി സ്ഥിരീകരിച്ചു. ടിയാഗോ അൽമാഡ, ജുവാൻ ഫോയ്ത്ത് എന്നിവരാണ് പരുക്ക് മൂലം ടീമിൽ നിന്ന് പുറത്തായ ആ താരങ്ങൾ. മെസിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് മൂന്ന് മത്സരങ്ങളാണ് അർജന്റീന ടീം കളിക്കുക. അതിൽ മൂന്നാമത്തെ മത്സരത്തിലാണ് മെസി അവസാനമായി അർജന്റീനയ്ക്കായി ഇറങ്ങുക.
മെസിയുടെ വിടവാങ്ങലുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ടിയാഗോ അൽമാഡ, ജുവാൻ ഫോയ്ത്ത് എന്നിവ ഉൾപ്പെട്ടിട്ടില്ല. അർജന്റീന ലീഗിൽ റിവർ പ്ലേറ്റിനായുള്ള മത്സരത്തിനിടെ പേശിക്കേറ്റ പരിക്കിനെ തുടർന്നാണ് അൽമാഡയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത്. അദ്ദേഹം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ഏതാനും ആഴ്ചകൾ എടുത്തേക്കും.
Also Read: ഓൾ ഫോർമാറ്റ് താരങ്ങളുടെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടീമിൽ മാറ്റം
വിയ്യറയൽ പ്രതിരോധ താരമായ ഫോയ്ത്തിന്, ആഗസ്റ്റ് അവസാനം മുതൽ അലട്ടുന്ന പേശിവേദനയാണ് വില്ലനായത്. ഇതിനെ തുടർന്ന് റിസ്ക് എടുക്കാതെ ഫോയ്ത്തിനെയും ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. മെസിയുടെ വിരമിക്കൽ കൊണ്ട് ചരിത്രത്തിൽ ഇടംപിടിക്കുന്ന മത്സരത്തിൽ കളിക്കാനാകില്ല എന്ന വൻ നഷ്ടമാണ് ഈ രണ്ട് താരങ്ങൾക്കും പരുക്കുമൂലം ഉണ്ടായിരിക്കുന്നത്.
അർജന്റീന ടീമിനെ ഒത്തൊരുമയോടെ നയിച്ച നായകനാണ് മെസി. ടീമിലെ എല്ലാവരും മെസിയെ അത്രമേൽ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മെസിക്ക് സഹതാരങ്ങൾ നൽകുന്ന പിന്തുണയും സ്നേഹവും മറ്റ് പല പ്രമുഖ താരങ്ങളെയും അസൂയപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. ടീമിലെ തന്റെ രണ്ട് പ്രിയപ്പെട്ട സഹതാരങ്ങൾ അവസാന മത്സരത്തിൽ തനിക്കൊപ്പമില്ല എന്നത് മെസിക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്.
ഇതിൽ ഏറ്റവും വലിയ നഷ്ടം ടിയാഗോ അൽമാഡ, ജുവാൻ ഫോയ്ത്തിനും തന്നെ. വിപുലമായ ഒരു ടീം നിലവിലുള്ളതിനാൽ, വിടവാങ്ങൽ മത്സരങ്ങൾക്കായുള്ള തന്റെ പദ്ധതികളെ ബാധിക്കാതെ തന്നെ അൽമാഡയുടെയും ഫോയ്ത്തിന്റെയും അഭാവം അനായാസം കൈകാര്യം ചെയ്യാൻ കോച്ച് സ്കലോണിക്ക് സാധിക്കും. അർജന്റീന ജഴ്സിയിലുള്ള മെസിയുടെ അവസാന മത്സരത്തിനായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
മെസിയുടെ വിരമിക്കലിനോട് അനുബന്ധമായി നിശ്ചയിച്ചിരിക്കുന്ന മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരം സെപ്റ്റംബർ 30-ന് നടക്കും. കോർഡോബയിലെ എസ്റ്റാഡിയോ മരിയോ ആൽബർട്ടോ കെംപെസിൽ ബൊളീവിയയെ അന്ന് അർജന്റീന നേരിടും. തുടർന്ന് ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണുമെന്റലിലേക്ക് മടങ്ങുന്ന ടീം, ഒക്ടോബർ 3-ന് ബുർക്കിന ഫാസോയെ നേരിടും.
പിന്നീട് ഒക്ടോബർ 6-ന് ആണ് ലോകം കാത്തിരിക്കുന്ന ആ മത്സരം നടക്കുക. മെസിയുടെ വിടവാങ്ങൽ മത്സരമായി നിശ്ചയിച്ചിരിക്കുന്ന ഈ മത്സരത്തിൽ അർജന്റീന ബെനിനെയും നേരിടും. ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മോനുമെന്റൽ സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. മെസിക്കൊപ്പം പ്രമുഖ പ്രതിരോധ താരം നിക്കോളാസ് ഓട്ടാമെൻഡിയും ഈ മത്സരത്തിൽ കളിക്കാനിറങ്ങും, അദ്ദേഹത്തിന്റെയും വിടവാങ്ങൽ മത്സരമായിരിക്കും ഇത്.
English Summary
Sad news awaits Argentine legend Lionel Messi as he prepares for his farewell match. Two of his beloved teammates will not be part of the Argentina squad for the game. Head coach Lionel Scaloni has confirmed that Thiago Almada and Juan Foyth will miss the upcoming friendly matches due to injuries. The highly anticipated farewell match is scheduled for October 6.