AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Beetroot Paayasam: ബീറ്റ്റൂട്ട് തോരനല്ല, ഇന്ന് പായസം ഉണ്ടാക്കിയാലോ…. വെറൈറ്റി റെസിപ്പി ഇതാ

Beetroot Payasam Recipe: രുചിയിലും ലുക്കിലും മുന്നിൽ നിൽക്കുന്ന നല്ല ഹെൽത്തിയായ ബീറ്റ്‌റൂട്ട് പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ബീറ്റ്റൂട്ട് വാങ്ങുമ്പോൾ തോരനും കിച്ചടിയും മാത്രമല്ല. ഇനി പായസവും ഉണ്ടാക്കാം. ഈയൊരു സിംപിൾ റെസിപ്പി വീട്ടിൽ ട്രൈ ചെയ്തോളൂ... ഈ ബീറ്റ്റൂട്ട് പായസം രുചിയിലും മുന്നിലാണ്, ആരോഗ്യ ഗുണത്തിലും മുന്നിലാണ്.

Nithya Vinu
Nithya Vinu | Updated On: 23 Sep 2026 | 03:17 PM
അടപ്രഥമനും പാലടയും സേമിയ പായസവുമൊക്കെ സ്ഥിരമായി ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അല്പം വെറൈറ്റി പരീക്ഷിച്ചാലോ? രുചിയിലും ലുക്കിലും മുന്നിൽ നിൽക്കുന്ന നല്ല ഹെൽത്തിയായ ബീറ്റ്‌റൂട്ട് പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ബീറ്റ്റൂട്ട് വാങ്ങുമ്പോൾ തോരനും കിച്ചടിയും മാത്രമല്ല. ഇനി പായസവും ഉണ്ടാക്കാം. റെസിപ്പി ഇതാ.... (Image Credit source: Getty Images)

1 / 5
തേങ്ങാ ചിരകിയത് പോലെ നേർമയായി ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് - 250 gm, വെള്ളം - 2 കപ്പ്, പാൽ - 750 ml, നെയ്യ് - 3 ടേബിൾസ്പൂൺ, പഞ്ചസാര - 1 കപ്പ്, കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്, ഏലയ്ക്ക പൊടി - 1/3 ടീസ്പൂൺ, കശുവണ്ടി - 6 - 8 എണ്ണം എന്നിവയാണ് ചേരുവകൾ. ആദ്യം ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും 2 കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

2 / 5
ബീറ്റ്റൂട്ട് നന്നായി സോഫ്റ്റ് ആകണം. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ അതിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ചേർക്കണം. ബീറ്റ്റൂട്ട് നെയ്യിൽ 2 മിനിറ്റ് നന്നായി വഴറ്റാം. ഇതിലേക്ക് 750 ml പാൽ ഒഴിച്ച് തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം, അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. പാൽ തിളച്ചു തുടങ്ങുമ്പോൾ 1 കപ്പ് പഞ്ചസാരയും 1/3 ടീസ്പൂൺ ഏലക്കാ പൊടിയും ചേർക്കാം.

3 / 5
ഇവ നന്നായി യോജിപ്പിച്ച് കൊടുക്കാം. നന്നായി കുറുകി വരുമ്പോൾ 1/2 കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് 2 മിനിറ്റ് കൂടി തിളപ്പിക്കണം. അതേസമയം,  പായസം അധികം കട്ടിയാകാനും, അധികം ലൂസാകാനും പാടില്ല. ഇതും ശ്രദ്ധിക്കേണ്ടതാണ്.

4 / 5
ഇനി ബാക്കിയുള്ള 1 ടേബിൾസ്പൂൺ നെയ്യിൽ കശുവണ്ടി മൂപ്പിച്ച് പായസത്തിന് മുകളിൽ ഒഴിക്കാം. രുചിയൂറും ബീറ്റ്റൂട്ട് പായസം റെഡി. ഇത് തണുപ്പിച്ച് കുടിക്കാം. ഈയൊരു സിംപിൾ റെസിപ്പി വീട്ടിൽ ട്രൈ ചെയ്തോളൂ... ഈ ബീറ്റ്റൂട്ട് പായസം രുചിയിലും മുന്നിലാണ്, ആരോഗ്യ ഗുണത്തിലും മുന്നിലാണ്.

5 / 5
Follow Us