Paneer: മൂന്ന് ചേരുവകൾ മാത്രം! വീട്ടിൽ തന്നെ നല്ല സോഫ്റ്റ് പനീർ തയ്യാറാക്കാം

How to Make Soft Fresh Paneer: കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷായും സോഫ്റ്റായും പനീർ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പാൽ, നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി, വെള്ളം എന്നീ മൂന്ന് ചേരുവകൾ മാത്രം മതിയെന്നേ. പാൽ പിരിഞ്ഞെടുക്കുന്ന രീതിയിലും സെറ്റ് ചെയ്യാൻ വയ്ക്കുന്ന സമയത്തും ശ്രദ്ധിച്ചാൽ കട്ടിയാകാതെ ക്രീമിയായ പനീർ കഷ്ണങ്ങൾ ലഭിക്കും.

Paneer: മൂന്ന് ചേരുവകൾ മാത്രം! വീട്ടിൽ തന്നെ നല്ല സോഫ്റ്റ് പനീർ തയ്യാറാക്കാം

പ്രതീകാത്മക ചിത്രം

Published: 

29 Nov 2026 | 12:53 PM

ഇന്ന് ഒട്ടുമിക്ക അടുക്കളകളിലും പനീർ ഉണ്ടാകാറുണ്ട്. പനീർ പോഷകസമൃദ്ധമായ ഒരു പാലുൽപ്പന്നമാണ്. പ്രത്യേകിച്ച് സസ്യാഹാരികൾക്ക് പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണിത്. സാധാരണയായി പനീർ വാങ്ങാറാണ് പതിവ്. എന്നാൽ, കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷായും സോഫ്റ്റായും പനീർ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പാൽ, നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി, വെള്ളം എന്നീ മൂന്ന് ചേരുവകൾ മാത്രം മതിയെന്നേ. പാൽ പിരിഞ്ഞെടുക്കുന്ന രീതിയിലും സെറ്റ് ചെയ്യാൻ വയ്ക്കുന്ന സമയത്തും ശ്രദ്ധിച്ചാൽ കട്ടിയാകാതെ ക്രീമിയായ പനീർ കഷ്ണങ്ങൾ ലഭിക്കും. വിശദമായി അറിഞ്ഞാലോ..

ആവശ്യമായ ചേരുവകൾ

  • പാൽ: ഫുൾ ക്രീം പാൽ (1 ലിറ്റർ)
  • നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി: 2 മുതൽ 3 ടേബിൾസ്പൂൺ വരെ.
  • വെള്ളം: നാരങ്ങാനീരോ വിനാഗിരിയോ നേർപ്പിക്കാൻ ആവശ്യത്തിന്.

ALSO READ: മണിക്കൂറുകൾ കഴിഞ്ഞാലും സോഫ്റ്റ്നസ് മാറില്ല, ചപ്പാത്തി മാവിൽ ഇതൊന്ന് ചേർത്താൽ മതി

തയ്യാറാക്കുന്ന വിധം

  1. അടി കട്ടിയുള്ള പാത്രത്തിൽ പാൽ ഒഴിച്ച് ഇടത്തരം തീയിൽ തിളപ്പിക്കുക. പാത്രത്തിൽ അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കുക.
  2. പാൽ നന്നായി തിളച്ച ശേഷം തീ കുറയ്ക്കുക. നാരങ്ങാനീരിലോ വിനാഗിരിയിലോ അല്പം വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം കുറച്ചുകുറച്ചായി പാലിലേക്ക് ഒഴിച്ച് സാവധാനം ഇളക്കുക.
  3. പാൽ പൂർണമായി പിരിഞ്ഞ് തെളിഞ്ഞ വെള്ളംവേർതിരിയുന്നതുവരെ തുടരുക. ഉടൻ തന്നെ തീ ഓഫ് ചെയ്യുക.
  4. ഒരു അരിപ്പയിൽ മസ്ലിൻ തുണിയോ നേർത്ത കോട്ടൺ തുണിയോ വിരിച്ച് പിരിഞ്ഞ പാൽ അതിലേക്ക് ഒഴിക്കുക.
  5. നാരങ്ങാനീരിന്റെയോ വിനാഗിരിയുടെയോ പുളിപ്പും മണവും മാറാൻ തണുത്ത വെള്ളം കൊണ്ട് ഒന്ന് കഴുകിയെടുക്കാം.
  6. തുണി നന്നായി കെട്ടി അധികമുള്ള വെള്ളം പിഴിഞ്ഞുകളയുക. തുടർന്ന് പരന്ന പാത്രത്തിലോ പ്രതലത്തിലോ വച്ച് മുകളിൽ ഭാരമുള്ള ഒരു പാത്രമോ മറ്റോ വച്ച് 30 മുതൽ 45 മിനിറ്റ് വരെ അമർത്തി വയ്ക്കുക.

ശ്രദ്ധിക്കേണ്ടവ…

പനീർ കല്ലുപോലെ കട്ടിയാകുന്നത് അമിതഭാരം വച്ച് കൂടുതൽ നേരം അമർത്തി വയ്ക്കുമ്പോഴാണ്. മിതമായ ഭാരം നൽകി ആവശ്യത്തിന് ഈർപ്പം നിലനിർത്തി സെറ്റ് ചെയ്യുക പാൽ തിളച്ചു നിൽക്കുമ്പോൾ നേരിട്ട് കട്ടിയുള്ള പുളി ഒഴിക്കുന്നതിന് പകരം തീ കുറച്ച് നേർപ്പിച്ച ലായനി സാവധാനം ചേർക്കുന്നത് മൃദുത്വം കൂട്ടും. അതുപോലെ, മുറിച്ചെടുത്ത പനീർ കഷ്ണങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വെള്ളത്തിലിട്ടോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുന്നത് ഉണങ്ങിപ്പോകാതിരിക്കാൻ സഹായിക്കും.

English Summary:

Making soft and creamy paneer at home is simple and requires just three ingredients. full-fat milk, lemon juice or vinegar. his easy homemade method produces fresh, soft and creamy paneer without preservatives, which can be used in a variety of curries and other dishes.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ