Coconut Oil Storage Tips: വെളിച്ചെണ്ണ കേടുവരാതെ എങ്ങനെ സൂക്ഷിക്കാം? കനച്ച മണം വരാതിരിക്കാൻ ചെയ്യേണ്ടത്

How To Storage Coconut Oil Without Damage: ചില സമയത്ത് വാങ്ങിവയ്ക്കുന്ന വെളിച്ചെണ്ണ പെട്ടെന്ന് കേടായി പോകുന്നത് പലർക്കും വലിയ വെല്ലുവിളിയാകാറുണ്ട്. കനച്ച മണം തട്ടിയാൽ പിന്നെ വെളിച്ചെണ്ണ ഒന്നിനും ഉപയോ​ഗിക്കാൻ സാധിക്കില്ല. വെളിച്ചെണ്ണയിൽ ഈർപ്പവും വായുവും തട്ടുമ്പോഴാണ് അത് കനച്ചുപോകുന്നത്. ഒരുപക്ഷേ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വെളിച്ചെണ്ണ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാനാകും.

Coconut Oil Storage Tips: വെളിച്ചെണ്ണ കേടുവരാതെ എങ്ങനെ സൂക്ഷിക്കാം? കനച്ച മണം വരാതിരിക്കാൻ ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

27 Sep 2026 | 11:44 AM

വെളിച്ചെണ്ണയുടെ വില കാരണം ഒരു തുള്ളിപോലും പാഴാക്കാൻ കഴിയില്ല. പാചകത്തിന് പോലും വിലകയറ്റം കാരണം പലരും വളരെ കുറച്ച് മാത്രം വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ചില സമയത്ത് വാങ്ങിവയ്ക്കുന്ന വെളിച്ചെണ്ണ പെട്ടെന്ന് കേടായി പോകുന്നത് പലർക്കും വലിയ വെല്ലുവിളിയാകാറുണ്ട്. കനച്ച മണം തട്ടിയാൽ പിന്നെ വെളിച്ചെണ്ണ ഒന്നിനും ഉപയോ​ഗിക്കാൻ സാധിക്കില്ല. വെളിച്ചെണ്ണയിൽ ഈർപ്പവും വായുവും തട്ടുമ്പോഴാണ് അത് കനച്ചുപോകുന്നത്. ഒരുപക്ഷേ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വെളിച്ചെണ്ണ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാനാകും.

ALSO READ: കപ്പ പഞ്ഞിപോലെ വേവിക്കാം! വെന്തില്ലെന്ന് ഇനി പറയരുത്; കുറുക്കുവഴികൾ ഇതാ

വെളിച്ചെണ്ണ കേടുവരാതെ എങ്ങനെ സൂക്ഷിക്കാം

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ എണ്ണ ഒരുകാരണവശാലും സൂക്ഷിക്കരുത്. അടുപ്പിന് തൊട്ടടുത്തോ വെയിൽ തട്ടുന്ന ജനാലയ്ക്കരികിലോ എണ്ണ സൂക്ഷിക്കുന്നത് ആദ്യം തന്നെ ഒഴിവാക്കണം. പകരം ഇരുണ്ടതും തണുപ്പുള്ളതുമായ കബോർഡുകൾക്ക് ഉള്ളിൽ വെക്കാം. അതുപോലെ തന്നെ വെളിച്ചെണ്ണ സൂക്ഷിക്കാൻ ഗ്ലാസ് കുപ്പികളോ നല്ല സ്റ്റീൽ പാത്രങ്ങളോ ആണ് ഏറ്റവും അനുയോജ്യം. പ്ലാസ്റ്റിക് ടിന്നുകളിൽ എണ്ണ ദീർഘകാലം സൂക്ഷിക്കുന്നത് ഒഴിവാക്കുക. പാത്രത്തിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം എണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ എടുക്കുമ്പോൾ ഒരിക്കലും നനഞ്ഞ സ്പൂണോ ഈർപ്പമുള്ള കൈകളോ ഉപയോഗിക്കരുത്. ചെറുതായി ഈർപ്പം തട്ടിയാൽ പോലും എണ്ണയിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്. ദൈനംദിന ആവശ്യങ്ങൾക്ക് ചെറിയൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കൂടുതലുള്ള പാത്രം അടച്ചു സൂക്ഷിക്കുക. എണ്ണ ഉപയോഗിച്ച ശേഷം പാത്രത്തിന്റെ അടപ്പ് നന്നായി മുറുക്കി അടയ്ക്കാം. വായുവുമായുള്ള സമ്പർക്കം എണ്ണ പെട്ടെന്ന് കേടാകും. അതുപോലെ തന്നെ പഴയ പാത്രത്തിലെ എണ്ണയിലേക്ക് പുതിയ എണ്ണ ഒഴിക്കരുത്. ഇത് പുതിയ എണ്ണ കൂടി പെട്ടെന്ന് കേടാക്കാൻ ഇടയാക്കും.

ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ മറ്റൊരു പാത്രത്തിൽ അരിച്ചെടുത്ത് വെക്കാം. ഇവ ഒരിക്കലും ഉപയോ​ഗിച്ചിരുന്ന കുപ്പിയിലേക്ക് മാറ്റരുത്. അതുപോലെ ഉപയോ​ഗിച്ച എണ്ണ ദീർഘകാലം സൂക്ഷിക്കാതെ എത്രയും വേഗം ഉപയോഗിച്ചു തീർക്കാം. വെളിച്ചെണ്ണയായാലും സൺഫ്ലവർ ഓയിലായാലും അവ കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരാനും ദുർഗന്ധം വരാനും സാധ്യതയുണ്ട്.

ഫ്രഷായിരിക്കാൻ ചില നാടൻ പൊടിക്കൈകൾ

എണ്ണ സൂക്ഷിക്കുന്ന പാത്രത്തിന്റെ അടിയിൽ 4-5 ഉണങ്ങിയ കുരുമുളക് ഇട്ടു വെക്കുന്നത് പൂപ്പലും കനച്ച മണവും തടയാൻ സഹായിക്കും.

ഒരു ചെറിയ തുണിയിൽ അല്പം കല്ലുപ്പ് കെട്ടി എണ്ണ പാത്രത്തിൽ ഇട്ടുവെച്ചാൽ എണ്ണയിലുണ്ടാകുന്ന ഈർപ്പം അത് വലിച്ചെടുക്കും.

English Summary:

Learn how to store coconut oil for a long time without damage in Malayalam. Discover simple storage hacks, moisture prevention tips, and natural remedies.

 

Loading...
Unable to load recommendations.
Follow Us
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ