Neelakurinji In Munnar: നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് പോവുകയാണോ? ശരിക്കുള്ള സ്പോട്ട് ഇതാണ്
Neelakurinji Best Locations In Munnar: 12 വർഷത്തിലൊരിക്കൽ പൂർണ്ണമായി പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ ലോകമെമ്പാടുമുള്ള സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. മൂന്നാറിലും സമീപമുള്ള സംരക്ഷിത വനമേഖലകളിലുമാണ് നീലക്കുറിഞ്ഞി വസന്തം പ്രധാനമായും കാണാൻ സാധിക്കുന്നത്. കൊരണ്ടക്കാട്, ചൊക്രമുടി തുടങ്ങിയ സ്പോട്ടുകളിലാണ് നീലക്കുറിഞ്ഞി കാണാൻ ആളുകൾ ദിവസേന എത്തുന്നത്. മൂന്നാറിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രധാന കേന്ദ്രം ചൊക്രാമുടിയാണ്.
നീലപ്പട്ട് ചാർത്തി മൂന്നാറിലും സമീപ പ്രദേശങ്ങളിലും നീലക്കുറിഞ്ഞി വസന്തം പൂത്തുലഞ്ഞ് നിൽക്കുകയാണ്. 12 വർഷത്തിലൊരിക്കൽ പൂർണ്ണമായി പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ ലോകമെമ്പാടുമുള്ള സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. മൂന്നാറിലും സമീപമുള്ള സംരക്ഷിത വനമേഖലകളിലുമാണ് നീലക്കുറിഞ്ഞി വസന്തം പ്രധാനമായും കാണാൻ സാധിക്കുന്നത്. കൊരണ്ടക്കാട്, ചൊക്രമുടി തുടങ്ങിയ സ്പോട്ടുകളിലാണ് നീലക്കുറിഞ്ഞി കാണാൻ ആളുകൾ ദിവസേന എത്തുന്നത്.
മൂന്നാറിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രധാന കേന്ദ്രം ചൊക്രാമുടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന തേയിലത്തോട്ടങ്ങളിലൊന്നായ കൊളുക്കുമല മലനിരകളിൽ കുറിഞ്ഞിയുടെ മനോഹര ദൃശ്യം കാണാം. അതോടൊപ്പം ജീപ്പ് സഫാരി ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഇടം. ഓരോ സ്ഥലത്തെയും പ്രവേശന നിരക്കും സമയവും അറിയാം.
ALSO READ: കെഎസ്ആർടിസിയിൽ ലക്ഷദ്വീപിലേക്ക് പോകാം; ചെലവ് ഇത്രയും കുറവോ
കൊരണ്ടക്കാട്
പൂക്കൾ കാണാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ കൊരണ്ടക്കാട്. നീലക്കുറിഞ്ഞി കാണാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കൊരണ്ടക്കാട് നീലക്കുറിഞ്ഞി കാണുന്നതിനുള്ള പ്രവേശന ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 250 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
പൂക്കൾ പറിക്കുന്നതിൽ നിന്നോ ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതിൽ നിന്നോ സന്ദർശകർക്ക് കർശനമായ വിലക്കുണ്ട്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട സസ്യമായതിനാൽ, അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കനത്ത പിഴയ്ക്കും നിയമനടപടികൾക്കും ഈടാക്കും. കൊരണ്ടക്കാട് സന്ദർശിച്ച ശേഷം സഞ്ചാരികൾക്ക് മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയിന്റ്, ടോപ്പ് സ്റ്റേഷൻ, പാമ്പാടും ചോല നാഷണൽ പാർക്ക്, കൂടാതെ നാഷണൽ പാർക്കിൽ നിന്ന് വെറും 7 കിലോമീറ്റർ അകലെയുള്ള മനോഹരമായ വട്ടവട ഗ്രാമം എന്നിവിടങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.
ചോക്രാമുടി
സാഹസികമായ ഒരനുഭവം ആഗ്രഹിക്കുന്നവർക്ക് ചോക്രാമുടിയിലേക്കുള്ള ട്രെക്കിംഗ് തീർച്ചയായും നല്ലതാണ്. ചോക്രാമുടിയിലെത്താൻ, സഞ്ചാരികൾ ആദ്യം മൂന്നാറിലെത്തി ദേവികുളം വഴി ചിന്നക്കനാലിലേക്ക് പോകണം. ഗ്യാപ് റോഡിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. 10 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെക്കിംഗ് ഏകദേശം മൂന്ന് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ അനായാസം പൂർത്തിയാക്കാം. സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിലുള്ള ചോക്രാമുടി മൂന്നാറിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നാണ്.
ചോക്രാമുടിയിലേക്കുള്ള പ്രവേശനം വനം വകുപ്പാണ് നിയന്ത്രിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സഞ്ചാരികളുടെ സൗകര്യാർത്ഥം മൂന്നാർ ടൗണിൽ നിന്ന് ദേവികുളത്തേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്.
English Summary:
Planning to visit Neelakurinji in Munnar. Discover top blooming locations, Eravikulam National Park entry fees, online ticket booking, and KSRTC budget tourism bus packages.