AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Upma Soften Tips: ഉപ്പുമാവ് റബ്ബർ പോലെ കട്ടിപിടിക്കില്ല, അല്പം പാൽ മതി; ചെയ്യേണ്ടത് ഇത്രമാത്രം

Upma Soften Tips And Tricks: റവ ഉപ്പുമാവ് ഉണ്ടാക്കാതെ വീടുകൾ ചുരുക്കമാണ്. ചിലർക്ക് ഈ പലഹാരം അത്രയങ്ങ് ഇഷ്ട്ടമല്ല. കാരണം മറ്റൊന്നുമല്ല, ഉപ്പുമാവ് തയാറാക്കുമ്പോൾ അത് കട്ടപിടിച്ച് ഉണങ്ങിപ്പോകുന്നതും റബ്ബർ പോലെ കട്ടിയാകുന്നതും പലരെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഹോട്ടലുകളിലും മറ്റും ലഭിക്കുന്നതുപോലെ പഞ്ഞിപോലെ മൃദുവായ, രുചികരമായ ഉപ്പുമാവ് വീട്ടിലെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 27 Sep 2026 | 10:55 AM
റവ ഉപ്പുമാവ് ഉണ്ടാക്കാതെ വീടുകൾ ചുരുക്കമാണ്. എന്നാൽ ചിലർക്ക് ഈ പലഹാരം അത്രയങ്ങ് ഇഷ്ട്ടമല്ല. കാരണം മറ്റൊന്നുമല്ല, ഉപ്പുമാവ് തയാറാക്കുമ്പോൾ അത് കട്ടപിടിച്ച് ഉണങ്ങിപ്പോകുന്നതും റബ്ബർ പോലെ കട്ടിയാകുന്നതും പലരെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഹോട്ടലുകളിലും മറ്റും ലഭിക്കുന്നതുപോലെ പഞ്ഞിപോലെ മൃദുവായ, രുചികരമായ ഉപ്പുമാവ് വീട്ടിലെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Image Credit Source: Social Media)

1 / 5
ആവശ്യമായ ചേരുവകൾ: 1 കപ്പ് റവ, വെള്ളം, ക്യാരറ്റ്, പച്ചമുളക്, കറിവേപ്പില, നെയ്യ്, വെളിച്ചെണ്ണ, ഇഞ്ചി, സവാള, കടുക്, വറ്റൽമുളക്, ഉപ്പ്, പാൽ എന്നിവയാണ് നല്ല ടേസ്റ്റി ഉപ്പുമാവ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഒരു കപ്പ് റവയ്ക്ക് സാധാരണയായി 2.5 മുതൽ 3 കപ്പ് വരെ വെള്ളമാണ് എടുക്കാറുള്ളത്. വെള്ളം കൂടിപോകാതെ സൂക്ഷിക്കണം.

2 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ഒരു ചീനചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണയും അല്പം നെയ്യും കൂടെ ചേർക്കുക. എണ്ണ ചൂടായി കഴിഞ്ഞ് ഉടൻ തന്നെ അതിലേക്ക് കടുക്കിട്ട് പൊട്ടിക്കാം. ശേഷം കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് ഇളക്കാം. പിന്നാലെ പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന ക്യാരറ്റും, സവാളയും പച്ചമുളകും ഇഞ്ചിയും കൂടെ ചേർത്തുകൊടുക്കുക. അതിന് ശേഷം അവ നന്നായി വഴറ്റുക.

3 / 5
ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്തു കൊടുക്കാം. എന്നിട്ട് നനന്നായിട്ട് മിക്സ് ചെയ്യുക. ശേഷം വെള്ളം തിളയ്ക്കാൻ അനുവദിക്കുക. തിളച്ചുവരുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ പാൽപൊടിയോ അര കപ്പ് പാലോ ചേർത്ത് കൊടുക്കുക. ഒന്നരകപ്പ് വെള്ളമാണ് എടുക്കുന്നതെങ്കിൽ അതിലേക്ക് അര കപ്പ് പാൽ എന്ന രീതിക്ക് വേണം ഒഴിച്ചുകൊടുക്കാൻ.

4 / 5
ഉപ്പുമാവ് നല്ല സോഫ്റ്റായി കിട്ടാൻ ഇതിലും നല്ല മാർ​ഗം വേറെയില്ല. ശേഷം തിളച്ച ആ വെള്ളത്തിലേക്ക് റെവ അല്പാല്പമായി ഇട്ട് കൊടുക്കുക. റെവ ഇടുന്നതിന് അനുസരിച്ച് അവ ഇളക്കികൊടുക്കണം. അല്ലെങ്കിൽ കട്ടകെട്ടാൻ സാധ്യതയുണ്ട്. നന്നായി യോജിപ്പിച്ച ശേഷം അവ അടച്ച് വച്ച് വേവിക്കുക. അല്പ സമയത്തിന് ശേഷം തുറന്ന് നോക്കിയാൽ നല്ല സോഫ്റ്റ് ഉപ്പുമാവ് റെഡിയാകും. നല്ലൊരു ഫോർക്ക് ഉപയോ​ഗിച്ച് ഇതിനെ ഉടച്ചെടുക്കാം.

5 / 5
Follow Us