AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Viral Fever Cases: പനി ബാധിതരുടെ എണ്ണം ഉയരുന്നു: പ്രതിരോധ നടപടികൾക്ക് സർക്കാർ; മന്ത്രിതല യോഗം ചേരും

Kerala Viral Fever Cases Rising: ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി ഇരു വകുപ്പുകളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഉയർന്നതല യോഗം ചേരും. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക ഏകോപന സമിതികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Kerala Viral Fever Cases: പനി ബാധിതരുടെ എണ്ണം ഉയരുന്നു: പ്രതിരോധ നടപടികൾക്ക് സർക്കാർ; മന്ത്രിതല യോഗം ചേരും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 27 Sep 2026 | 01:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി ഇരു വകുപ്പുകളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഉയർന്നതല യോഗം ചേരും. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക ഏകോപന സമിതികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി ഉണ്ടാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിട്ടുണ്ട്. പ്രാദേശിക തലത്തിലും സമിതികൾ ഉണ്ടാക്കും. സംസ്ഥാനത്ത് പകർച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനി കേസുകളും കൂടുന്നതായാണ് റിപ്പോർട്ട്. രോ​ഗങ്ങൾ കൂടുതലുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധിക്കാനും ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ നിലനിൽക്കുന്നതും പകർച്ചവ്യാധി വർദ്ധിക്കാൻ കാരണമായി പറയുന്നു.

ALSO READ: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 105 ഗ്രാം എംഡിഎംഎ പിടികൂടി, 2 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പതിനായിരങ്ങളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ, ഇൻഫ്ലുവൻസയും അഞ്ചാംപനിയും തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്തി അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആശുപത്രികൾക്കും പ്രാദേശിക ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകി. എന്നാൽ സംസ്ഥാനത്ത് എലിപ്പനിയുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്.

ഇടവിട്ടുള്ള മഴ പകർച്ചപ്പനി സാഹചര്യം കൂട്ടാനുള്ള സാധ്യതയുണ്ട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ദിനംപ്രതി 7000 ത്തോളം പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. മലബാർ മേഖലകളിലും വടക്കൻ ജില്ലകളിലുമാണ് നിലവിൽ പനി ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്. അതിനിടെ മരുന്ന് ഇല്ലാത്തതും സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾക്കിടയിൽ ആശങ്കയുണർത്തന്നതായി ആരോപണമുണ്ട്.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

തുടർച്ചയായ മഴയ്ക്ക് പകരം വെയിലും മഴയും സംസ്ഥാനത്ത് മാറിമാറി വരുന്ന കാലാവസ്ഥ പകർച്ചവ്യാധികൾ പെരുകാൻ കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അന്തരീക്ഷം കൊതുകുകൾ പെരുകാനും വൈറസുകൾ വായുവിൽ കൂടുതൽ സമയം നിലനിൽക്കാനും വഴിയൊരുക്കുന്നു. ഇത് പിന്നീട് പകർവ്യാധിയായി മാറുകയും ചെയ്യും.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും വസ്ത്രമോ കർച്ചീഫോ ഉപയോഗിച്ച് മൂടാൻ ശ്രദ്ധിക്കണം.

ഇൻഫ്ലുവൻസ വായുവിലൂടെ പടരുന്നതിനാൽ പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള വീട്ടിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

പനിയുള്ള വ്യക്തികളുമായിട്ട് നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

ശരീരവേദന, തലവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

English Summary:

Viral fever, influenza and measles cases on the rise in Kerala. Government initiates strict preventive measures and orders district-level coordination committees. Read latest Kerala health updates.

Follow Us