AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കയ്യിൽ പണമില്ലെങ്കിലും ബിസിനസ് തുടങ്ങാം; സഹായവുമായി സർക്കാർ പദ്ധതികൾ

Want to Start a Business Government Schemes Offer Loans and Subsidies: ഇത്തരത്തില്‍ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. വലിയ ഈടോ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Shiji M K
Shiji M K | Published: 27 Sep 2026 | 12:07 PM
വലിയ സാമ്പത്തിക സഹായമോ കൈയില്‍ വലിയ തുകയോ ഇല്ലാതെ ഒരു ബിസിനസ് തുടങ്ങുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സബ്‌സിഡിയും വായ്പാ സൗകര്യങ്ങളും നല്‍കുന്ന നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യം. (Image Credit Source: Getty Images)

1 / 5
ഇത്തരത്തില്‍ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. വലിയ ഈടോ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2 / 5
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി തൊഴില്‍ സൃഷ്ടി പദ്ധതി അഥവാ പിഎംഇജിപി പ്രയോജനപ്പെടുത്താം. സ്വയംതൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിര്‍മാണ മേഖലയിലെ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന മേഖലയിലെ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. വായ്പാ തുകയുടെ 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡിക്കും അര്‍ഹതയുണ്ടാകാം. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സംരംഭകര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

3 / 5
ബിസിനസ് തുടങ്ങാന്‍ ആവശ്യമായ സ്വത്തുക്കള്‍ ഈടായി നല്‍കാന്‍ കഴിയാത്തത് പല സംരംഭകര്‍ക്കും വലിയ വെല്ലുവിളിയാണ്. ഇത്തരം സാഹചര്യത്തില്‍ ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സംവിധാനങ്ങള്‍ സഹായകരമാകുന്നു. ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഈ സംവിധാനത്തിന് കീഴില്‍ ഈടില്ലാതെ വായ്പ ലഭിക്കാനുള്ള അവസരമുണ്ട്. 2 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള ഗ്യാരന്റി സംവിധാനം ബാങ്കുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ വായ്പ അനുവദിക്കാന്‍ സഹായിക്കുന്നു.

4 / 5
ഒരു സംരംഭം ആരംഭിച്ചതിന് ശേഷം ബിസിനസ് വളര്‍ത്തുന്നതിന് ആധുനിക യന്ത്രങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായി വരും. പഴയ ഉപകരണങ്ങള്‍ മാറ്റി പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിനാണ് ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്‌സിഡി പദ്ധതി ലക്ഷ്യമിടുന്നത്. 1 കോടി രൂപ വരെയുള്ള വായ്പയില്‍ ഏകദേശം 15 ശതമാനം വരെ സബ്‌സിഡി ലഭിക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇതുവഴി യന്ത്രസാമഗ്രികള്‍ നവീകരിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

5 / 5
Follow Us