Health Tips: ഫ്രിഡ്ജിൽ തണ്ണിമത്തൻ കഷ്ണങ്ങളാക്കി വെക്കാമോ? കഴിക്കുന്നതിന് മുമ്പ് അറിയണം
Watermelon Storage Tips: വാങ്ങി കൊണ്ടുവരുന്ന തണ്ണിമത്തൻ നല്ലതുപോലെ തണുപ്പിച്ച് കഴിക്കാനാണ് നമ്മളിൽ മിക്കവരും ഇഷ്ടപ്പെടുന്നത്. പലപ്പോഴും വലിയൊരു തണ്ണിമത്തൻ വാങ്ങി പകുതി കഴിച്ച ശേഷം ബാക്കി ഭാഗം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ എടുത്തു വെയ്ക്കുന്നത് സാധാരണമാണ്. മിക്ക വീട്ടമ്മമാരും ഇങ്ങനെ ചെയ്യാറുമുണ്ട്. തണ്ണിമത്തൻ ഇങ്ങനെ മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
വേനലെത്തിയാൽ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഒന്നാണ് തണ്ണിമത്തൻ. ജലാംശം കൂടുതലുള്ളതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം തടയുന്നു. കൂടാതെ ശരീരം തണുപ്പിക്കാനും ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ (Watermelon). വാങ്ങി കൊണ്ടുവരുന്ന തണ്ണിമത്തൻ നല്ലതുപോലെ തണുപ്പിച്ച് കഴിക്കാനാണ് നമ്മളിൽ മിക്കവരും ഇഷ്ടപ്പെടുന്നത്. പലപ്പോഴും വലിയൊരു തണ്ണിമത്തൻ വാങ്ങി പകുതി കഴിച്ച ശേഷം ബാക്കി ഭാഗം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ എടുത്തു വെയ്ക്കുന്നത് സാധാരണമാണ്. മിക്ക വീട്ടമ്മമാരും ഇങ്ങനെ ചെയ്യാറുമുണ്ട്.
എന്നാൽ, തണ്ണിമത്തൻ ഇങ്ങനെ മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇതേക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തണ്ണിമത്തൻ ഫ്രിഡ്ജിൽ വച്ച് കഴിക്കുന്നതിന് മുമ്പായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് മനസ്സിലാക്കാം.
ALSO READ: തണ്ണിമത്തൻ മുതൽ മുന്തിരി വരെ: കഴിക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും
ബാക്ടീരിയകളുടെ വളർച്ച
തണ്ണിമത്തൻ അതിൻ്റെ പുറംതോടോടെ ഇരിക്കുമ്പോൾ പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ ഇതിൻ്റെ പുറംന്തോട് മാറ്റി കഷ്ണങ്ങളാക്കി മുറിക്കുന്നതോടെ വായുവിലുള്ള ബാക്ടീരിയകൾക്ക് ഇതിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു. തണ്ണിമത്തനിൽ ഉയർന്ന അളവിൽ വെള്ളവും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാൽ ബാക്ടീരിയകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇവിടെയുള്ളത്.
നിങ്ങൾ കഷ്ണമാക്കിയ തണ്ണിമത്തൻ ഫ്രിഡ്ജിൽ തുറന്ന അവസ്ഥയിലാണ് വെയ്ക്കുന്നതെങ്കിൽ, അതിൽ പല തരത്തിലുള്ള ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിലും മുതിർന്നവരും വയറിളക്കം, ഛർദ്ദി, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ എപ്പോഴും ഫ്രഷായിട്ട് തന്നെ തണ്ണിമത്തൻ കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ കഷ്ണമാക്കിയ തണ്ണിമത്തിൽ വളരെ സുരക്ഷിതമായി അടച്ച് വയ്ക്കുക.
പോഷകഗുണം കുറയുന്നു
ചില പഠനങ്ങൾ അനുസരിച്ച്, തണ്ണിമത്തൻ മുറിക്കാതെ സാധാരണ താപനിലയിൽ സൂക്ഷിക്കുമ്പോഴാണ് അതിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതൽ വർദ്ധിക്കുന്നത്. തണ്ണിമത്തൻ മുറിച്ച് ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിൻ്റെ പല സ്വാഭാവിക പോഷകമൂല്യങ്ങളും വലിയ രീതിയിൽ കുറയുന്നു. തണുപ്പ് കൂടുന്നതിനനുസരിച്ച് തണ്ണിമത്തൻ്റെ ചുവപ്പ് നിറവും തനതായ രുചിയും നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
- മുറിച്ച തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ, താഴെ പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്.
- തണ്ണിമത്തൻ കഷ്ണങ്ങൾ ഒരിക്കലും പ്ലേറ്റിലോ പാത്രത്തിലോ തുറന്ന രീതിയിൽ ഫ്രിഡ്ജിൽ വെയ്ക്കരുത്. എയർ ടൈറ്റ് കണ്ടെയ്നറിലോ വായു കടക്കാത്ത പാത്രങ്ങളിലോ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
- ഫ്രിഡ്ജിൽ വെച്ച തണ്ണിമത്തൻ കഷ്ണങ്ങൾ പരമാവധി 24 മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കണം. ദിവസങ്ങളോളം ഫ്രിഡ്ജിലിരിക്കുന്ന തണ്ണിമത്തൻ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
- തണ്ണിമത്തൻ മുറിക്കുന്നതിന് മുൻപ് അതിൻ്റെ പുറംതോട് നല്ലതുപോലെ കഴുകുക. കത്തിയും കൈകളും വൃത്തിയാക്കാനും മറക്കരുത്. പുറംതോടിലെ അഴുക്ക് കത്തി വഴി ഉള്ളിലേക്ക് പടരാതിരിക്കാൻ ഇത് സഹായിക്കും.
- ഫ്രിഡ്ജിൽ നിന്നും തണ്ണിമത്തൻ കഷ്ണങ്ങൾ പുറത്തെടുത്ത ഉടനെ കഴിക്കരുത്. ഇത് തൊണ്ടവേദന, പനി എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് മഴയുള്ളപ്പോൾ, പുറത്തെടുത്ത് അല്പസമയം കഴിഞ്ഞ് അതിന്റെ തണുപ്പ് മാറിയ ശേഷം കഴിക്കുന്നതാണ് നല്ലത്.
- തണ്ണിമത്തൻ എപ്പോഴും പുതിയതായി മുറിച്ച് അപ്പോൾ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
English Summary:
Experts say watermelon is safe to eat, but once cut, it becomes more susceptible to contamination. Its high water and sugar content can allow bacteria to grow quickly if the fruit is left exposed or stored improperly.