AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Smartphone Launches May 2026: 7,000mAh ബാറ്ററി, കിടിലൻ പ്രോസ്സസർ; മോട്ടറോള ജി-സീരീസ് ഇന്ത്യൻ ലോഞ്ച് തീയ്യതി പുറത്ത്

ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകളും പൂർണ്ണമായ ശബ്ദത്തിനായി ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഫോണിലുണ്ടാവും. ഈടുനിൽക്കുന്നതും രണ്ട് ഫോണുകൾക്കും MIL-STD-810H സർട്ടിഫിക്കേഷൻ ഉണ്ട്, 7 പവറിലെ ബാറ്ററിയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മോട്ടറോള അവകാശപ്പെടുന്നുണ്ട്. ഇതിൻ്റെ ബാറ്ററി കപ്പാസിറ്റിയടക്കം ആകർഷണീയമാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.

Smartphone Launches May 2026: 7,000mAh ബാറ്ററി, കിടിലൻ പ്രോസ്സസർ; മോട്ടറോള ജി-സീരീസ് ഇന്ത്യൻ ലോഞ്ച് തീയ്യതി പുറത്ത്
Smartphone Launches May 2026Image Credit source: Motorola
Arun Nair
Arun Nair | Published: 17 May 2026 | 12:13 PM

ന്യൂഡൽഹി: ആഗോളതലത്തിൽ തന്നെ മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ പുതിയ ജി-സീരീസ് ഫോണുകളുടെ ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിലും രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇത് ലഭ്യമാകും. ചിപ്‌സെറ്റ് അപ്‌ഗ്രേഡ് അടക്കം വലിയ മാറ്റങ്ങളാണ് ഫോണിൽ കമ്പനി വരുത്തിയിരിക്കുന്നത്. എന്തൊക്കെയാണ് പുത്തൻ മോട്ടറോളം വാങ്ങാൻ താത്പര്യമുള്ളവർ അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റ്

ആഗോളതലത്തിൽ G37 മോഡലുകൾ മോട്ടറോള ഉപയോഗിച്ചത് മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 6300 ആണ്, ഇന്ത്യൻ പതിപ്പുകൾക്ക് പുതിയ ഡൈമെൻസിറ്റി 6400 ലഭിച്ചു. മികച്ച ഗെയിമിംഗ് പ്രകടനം, മികച്ച മൾട്ടിടാസ്കിംഗ്, 5G എന്നിവയെല്ലാം ഇതിലുണ്ട്. എന്നാൽ പ്രധാന ആകർഷണം മറ്റൊന്നാണ്.

ബാറ്ററി

മോട്ടോ G37 പവറിലെ ബാറ്ററിയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മോട്ടറോള അവകാശപ്പെടുന്ന ഇതിൽ. 7,000mAh-ആണ് ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി. ബോക്സിൽ 30W ഫാസ്റ്റ് ചാർജിംഗും കമ്പനി നൽകിയിട്ടുണ്ട്. മോട്ടോ G37 ഉം ഒട്ടും പിന്നിലല്ല, 5,200mAh ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്.

ALSO READ : Virus Alert: ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! പുതിയ വൈറസ്; സർക്കാർ മുന്നറിയിപ്പ് ഇങ്ങനെ

ഡിസ്പ്ലേ, റാം

രണ്ട് ഫോണുകളിലും 120Hz റിഫ്രഷ് ആവുന്ന 6.67 ഇഞ്ച് HD+ LCD സ്‌ക്രീൻ ഉണ്ട്, അതുകൊണ്ട് തന്നെ ഫോണിലെ സ്‌ക്രോളിംഗ് ഗെയിമിംഗ് എന്നിവ വളരെ മികച്ചതായിരിക്കും . 12GB വരെ റാം ആൻഡ്രോയിഡ് 16 ഉം ഇതിൽ ലഭിക്കും. ക്യാമറ നോക്കിയാൽ ക്വാഡ്-പിക്സൽ സാങ്കേതികവിദ്യയുള്ള 50-മെഗാപിക്സൽ മെയിൻ സെൻസറും നൽകിയിട്ടുണ്ട്

ഓഡിയോ

ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകളും പൂർണ്ണമായ ശബ്ദത്തിനായി ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഫോണിലുണ്ടാവും. ഈടുനിൽക്കുന്നതും രണ്ട് ഫോണുകൾക്കും MIL-STD-810H സർട്ടിഫിക്കേഷൻ ഉണ്ട്, അതായത് ഏത് തരത്തിലുള്ള മോശം ഉപയോഗത്തെയും പാരിസ്ഥിതിക സമ്മർദ്ദത്തെയും പോലും ഇത് നേരിടും.

ഇതാണ് ഫോൺ

ഇന്ത്യയിലെ വില, തീയ്യതി

യൂറോപ്പിൽ കുറച്ചു കാലം മുമ്പാണ് മോട്ടോ G37 സീരിസ് പുറത്തിറങ്ങിയത്. ഏകദേശം 31,000 രൂപയാണ് അവിടുത്തെ വില, സ്റ്റാൻഡേർഡ് G37-ന് ഏകദേശം 27,000 രൂപ ആണ് വില. എന്നാൽ ഇതുവരെ ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി കുറച്ചിട്ടില്ല, മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ലോഞ്ചിംഗ് എന്നാണ് പ്രാഥമികമായ വിവരം.

English Summary

Motorola Announced their Latest Moto G37 Power and Moto G37 Launch in India. Both Models will available from May 19th through Flipkart and Retail Stores. Company added few changes in the Model on Chipset and Battery. This models considering as Valet friendly. for new features also in this Phone.

Follow Us