AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: അമ്മയാകാനുള്ള ഏറ്റവും നല്ല പ്രായം ഏത്? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഇതാ

Best Age To Have A Baby: ഇന്നത്തെ പലരുടെയും ജീവിതശൈലിയിൽ, പഠനം, മികച്ച ജോലി, സാമ്പത്തിക ഭദ്രത എന്നിവയ്ക്ക് ശേഷം മാത്രം വിവാഹത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പലരും ആദ്യം ചിന്തിക്കുന്നതും അവരെ അലട്ടുന്നതുമായ ഒരു വലിയ പ്രശ്നമുണ്ട്, അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? എന്നുള്ളത്.

Health Tips: അമ്മയാകാനുള്ള ഏറ്റവും നല്ല പ്രായം ഏത്? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 May 2026 | 03:25 PM

മാതൃത്വം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ വേദനയും ഉത്തരവാദിത്തവുമേറിയ ഒരു ഘട്ടമാണ്. എന്നാൽ ഇന്നത്തെ പലരുടെയും ജീവിതശൈലിയിൽ, പഠനം, മികച്ച ജോലി, സാമ്പത്തിക ഭദ്രത എന്നിവയ്ക്ക് ശേഷം മാത്രം വിവാഹത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പലരും ആദ്യം ചിന്തിക്കുന്നതും അവരെ അലട്ടുന്നതുമായ ഒരു വലിയ പ്രശ്നമുണ്ട്, അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? എന്നുള്ളത്. ഇത് പല സ്ത്രീകളെയും ഇന്ന് അലട്ടുന്ന വലിയൊരു പ്രശ്നമാണ്. നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റായ ഡോ. അനിന്ദിത സിംഗ് ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

ALSO READ: മൺസൂൺ വരവായി, കണ്ണിനെ പൊന്നുപോലെ ഈ സമയം സംരക്ഷിക്കാൻ വഴികളിതാ…

കുഞ്ഞ് ജനിക്കുന്നതിന് ശരിയായ പ്രായം ഉണ്ടോ?

ശാസ്ത്രീയമായി പറഞ്ഞാൽ, ഒരു സ്ത്രീക്ക് ഗർഭം ധരിക്കാനും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാനും ഏറ്റവും അനുയോജ്യമായ പ്രായം 20 നും 35 നും ഇടയിലാണ്. കാരണം, ഈ പ്രായത്തിൽ സ്ത്രീകളുടെ ശരീരത്തിൽ അണ്ഡത്തിൻ്റെ ഗുണനിലവാരവും എണ്ണവും ഏറ്റവും ഉയർന്ന നിലയിലായിരിക്കും. കൂടാതെ ഗർഭകാലത്തുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ ഈ പ്രായത്തിൽ കണ്ടുവരാറില്ല എന്നതാണ് സത്യം. ഈ പറഞ്ഞ പ്രായത്തിൽ വന്ധ്യതാ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ മറ്റൊരു പ്രധാന കാരണം എന്തെന്നാൽ, പ്രസവാനന്തരം ശരീരം പെട്ടെന്ന് പഴയതുപോലെയാകാൻ ഈ പ്രായം വളരെയധികം നിങ്ങളെ സഹായിക്കും.

30ന് ശേഷമുള്ള ​ഗർഭധാരണം

കരിയറിലും ജീവിതത്തിലും ഒരു പരിധി വരെ സ്ഥിരത കൈവരിക്കുന്ന പ്രായമായിരിക്കും ഇത്. സാമ്പത്തിക ഭദ്രത മാതൃത്വം കൂടുതൽ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ 30 വയസ്സിന് ശേഷം ഫെർട്ടിലിറ്റി നിരക്കിൽ നേരിയ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുരക്ഷിതമായി ഗർഭം ധരിക്കാൻ ഈ പ്രായത്തിലും സാധിക്കുന്നു. 35 വയസ്സിന് ശേഷമുള്ള ഗർഭധാരണത്തിൽ അണ്ഡത്തിന്റെ ഗുണനിലവാരം കുറയാൻ തുടങ്ങും. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യതയും, സിസേറിയൻ ചെയ്യാനുള്ള സാധ്യതയും കൂടും. കുഞ്ഞുങ്ങളിൽ ഡൗൺ സിൻഡ്രോം പോലുള്ള ജനിതക പ്രശ്നങ്ങൾ വരാനുള്ള സാധ്യത 20-കളെ അപേക്ഷിച്ച് 35ന് ശേഷം വളരെ കൂടുതലാണ്.

അമ്മയാകാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത്തി ഡയറ്റ്: ഗർഭധാരണത്തിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഫോളിക് ആസിഡ്, ഇരുമ്പ് സത്ത്, കാൽസ്യം എന്നിവയടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കാൻ തുടങ്ങേണ്ടത് വളരെ പ്രധാനമാണ്. നല്ല ​ഗുണനിലവാരമുള്ള ഭക്ഷണം ശീലമാക്കാൻ ശ്രദ്ധിക്കണം.

വ്യായാമം: ശരീരം വഴക്കമുള്ളതാക്കാൻ ലഘുവായ വ്യായാമങ്ങളോ യോഗയോ ശീലമാക്കുക. നിങ്ങൾ ആദ്യം തന്നെ ജിമ്മിലോ വീട്ടിലോ ഇരുന്ന നല്ല രീതിയിൽ വ്യായാമം ചെയ്യുന്നത് പ്രസവ സമയത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു.

മാനസികാരോഗ്യം: അമ്മയാകാൻ പോകുന്ന ഒരാളെ സംബന്ധിച്ച് ശാരീരിക തയ്യാറെടുപ്പ് പോലെ തന്നെ പ്രധാനമാണ് മാനസികമായിട്ടുള്ള തയ്യാറെടുപ്പും. സന്തോഷവും പങ്കാളിയുടെ പിന്തുണയും വളരെ അത്യാവശ്യമായ ഘട്ടമാണിത്. വർക്ക് സ്ട്രെസ്സ് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കണം.

English Summary:

Deciding when to start a family, modern lifestyles often push parenthood into later years due to career goals and financial stability. The gap between social readiness and biological reality, top fertility experts break down the safest and most optimal age to have a baby.

 

 

Follow Us