Summer Pet Care Tips: എസി വേണോ? വേണ്ട! വേനലിൽ വളർത്തുമൃഗങ്ങളെ പരിചരിക്കേണ്ടത്
Summer Pet Care Hacks: നിങ്ങളുടെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അവയെയും ഈ വേനൽക്കാലത്ത് വേണ്ടരീതിയിൽ പരിചരിക്കേണ്ടതുണ്ട്. മനുഷ്യരേക്കാൾ വേഗത്തിൽ ചൂട് ബാധിക്കുന്നവരാണ് വളർത്തുമൃഗങ്ങൾ. അവരെ എപ്പോഴും കൂളായിട്ട് നിർത്താൻ ശരിക്കും എസി തന്നെ വേണമെന്നില്ല, പകരം മറ്റ് പല പൊടികൈകളുമുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഈ ചൂട് കാലത്ത് നമ്മുടെ ആരോഗ്യം മാത്രമാണോ സംരക്ഷിക്കേണ്ടത്. നിങ്ങളുടെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അവയെയും ഈ വേനൽക്കാലത്ത് വേണ്ടരീതിയിൽ പരിചരിക്കേണ്ടതുണ്ട്. മനുഷ്യരേക്കാൾ വേഗത്തിൽ ചൂട് ബാധിക്കുന്നവരാണ് വളർത്തുമൃഗങ്ങൾ. അവരെ എപ്പോഴും കൂളായിട്ട് നിർത്താൻ ശരിക്കും എസി തന്നെ വേണമെന്നില്ല, പകരം മറ്റ് പല പൊടികൈകളുമുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.
വെള്ളം കൊടുക്കുക
വീട്ടിലെ പല സ്ഥലങ്ങളിലായി എപ്പോഴും ശുദ്ധവും തണുത്തതുമായ വെള്ളം സൂക്ഷിക്കുക. അവർക്ക് ദാഹം തോന്നുന്ന സമയത്ത് എപ്പോൾ വേണമെങ്കിലും വെള്ളം കുടിക്കാൻ ഇതിലൂടെ സാധിക്കുന്നു. കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റാൻ ശ്രദ്ധിക്കണം. ചൂടുള്ള ദിവസങ്ങളിൽ, ഒറ്റയടിക്ക് വെള്ളം കുടിക്കുന്നതിലും നല്ലത് അവ ഇടയ്ക്കിടെ കുടിക്കുന്നതാണ്. വെള്ളം കൂടുതൽ നേരം തണുപ്പായി നിലനിർത്താൻ ഐസ് ക്യൂബുകൾ ഇട്ടുകൊടുക്കാം. തണലുള്ള സ്ഥലങ്ങളിൽ പാത്രങ്ങൾ വയ്ക്കാനും മറക്കരുത്.
ALSO READ: മൂകാംബികയിൽ കുറഞ്ഞ നിരക്കിൽ എവിടെ റൂം കിട്ടും? ദാ നോക്കിക്കോളൂ
ഐസ് ക്യൂബ്
അവരുടെ പാത്രത്തിലെ വെള്ളത്തിൽ എപ്പോഴും ഒന്നോ രണ്ടോ ഐസ് ക്യൂബുകൾ ഇട്ടു നൽകുക. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറച്ച് അതിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ ഇഷ്ടപ്പെട്ട ചെറിയ കളിപ്പാട്ടങ്ങളോ മറ്റോ ഇട്ട് ഫ്രീസറിൽ വെച്ച് കട്ടിയാക്കുക. പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് അവർക്ക് നൽകിയാൽ മണിക്കൂറുകളോളം അത് കളിക്കാനും അതിലൂടെ അവരുടെ ശരീരം തണുപ്പിക്കാനും സാധിക്കും.
നനഞ്ഞ തുണിയും ഫാനും
വീടിനുള്ളിൽ കാറ്റ് കിട്ടുന്ന ഭാഗത്ത് ഒരു നനവുള്ള വലിയ ടവൽ വിരിച്ചു ഇടാൻ ശ്രദ്ധിക്കുക. നായകൾക്കും പൂച്ചകൾക്കും ഇതിൽ കിടക്കുന്നത് എസിയിൽ കിടക്കുന്നതിന് തുല്യമായ തണുപ്പ് ലഭിക്കുകയും അവരുടെ ശരീരം തണുക്കുകയും ചെയ്യും. ഫാന്നിന് താഴെ ഒരു പാത്രത്തിൽ ഐസ് കഷ്ണങ്ങൾ വെച്ചാൽ അതിൽ നിന്ന് വരുന്ന കാറ്റിന് കൂടുതൽ തണുപ്പുണ്ടാകും. വീടിൻ്റെ ഒഴിഞ്ഞ കേണിൽ ഈ വിദ്യയും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.
ഗ്രൂമിംഗ് ശ്രദ്ധിക്കുക
രോമം അധികമുള്ള വളർത്തുമൃഗങ്ങളെ വേനൽക്കാലത്ത് കൃത്യമായ ഇടവേളകളിൽ ട്രിം ചെയ്ത് വൃത്തിയായി സൂക്ഷിക്കുക. എന്നാൽ ‘ഷേവിംഗ്’ ചെയ്യരുത്. രോമങ്ങൾ സൂര്യതാപമേൽക്കാതെ അവരെ സംരക്ഷിക്കുന്ന കവചം കൂടിയാണ്. അതേസമയം രോമം കൂടിയാൽ അവർക്ക് അസ്വസ്ഥതകൾ ഉണ്ടാകുന്നു.