AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Dubai Police’s Fraud Alert: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നവർ ജാഗ്രത; പുതിയ തട്ടിപ്പ് രീതികൾക്കെതിരെ ദുബായ് പോലീസ്

Dubai Police warn of rise in fake calls: ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ, വൺ ടൈം വെരിഫിക്കേഷൻ കോഡുകൾ എന്നിവ തട്ടിയെടുക്കാൻ ഇവർ ശ്രമിക്കുന്നു. അക്കൗണ്ട് മരവിപ്പിക്കുമെന്നോ, പിഴ അടയ്‌ക്കേണ്ടി വരുമെന്നോ, നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ ഭീഷണിപ്പെടുത്തിയാണ് ഇവർ പെട്ടെന്ന് പണം കൈമാറാൻ ഇരകളെ പ്രേരിപ്പിക്കുന്നത്.

Dubai Police’s Fraud Alert: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നവർ ജാഗ്രത; പുതിയ തട്ടിപ്പ് രീതികൾക്കെതിരെ ദുബായ് പോലീസ്
Fake CallImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 23 Apr 2026 | 09:37 PM

ദുബായ്: താമസക്കാരെ കബളിപ്പിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെന്നോ സർക്കാർ പ്രതിനിധികളെന്നോ വ്യാജേന ഫോൺ വിളിച്ചും സന്ദേശമയച്ചും നടത്തുന്ന തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ദുബായ് പോലീസ് . പോലീസിന്റെ ബി അവെയർ ഓഫ് ഫ്രോഡ് എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പുതിയ മുന്നറിയിപ്പ്. ബാങ്കുകളിൽ നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

Also Read: Iran War: ട്രംപിന്റെ ആഗ്രഹം പൂര്‍ത്തിയായി! ഹോര്‍മുസ് കടന്ന് 2 യുഎസ് യുദ്ധക്കപ്പലുകള്‍

ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ, വൺ ടൈം വെരിഫിക്കേഷൻ കോഡുകൾ എന്നിവ തട്ടിയെടുക്കാൻ ഇവർ ശ്രമിക്കുന്നു. അക്കൗണ്ട് മരവിപ്പിക്കും എന്നോ, പിഴ അടയ്‌ക്കേണ്ടി വരും എന്നോ, നിയമ നടപടികൾ നേരിടേണ്ടി വരുമെന്നോ ഭീഷണിപ്പെടുത്തിയാണ് ഇവർ പെട്ടെന്ന് പണം കൈമാറാൻ ഇരകളെ പ്രേരിപ്പിക്കുന്നത്.

പോലീസിന്റെ നിർദ്ദേശങ്ങൾ

യുഎഇയിലെ ഒരു നിയമപരമായ സ്ഥാപനവും ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ഫോണിലൂടെയോ എസ്എം എസ് വഴിയോ ആവശ്യപ്പെടില്ലെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷിതമായിരിക്കാൻ ചില നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

  • അപരിചിതരായ ആളുകൾ വിളിക്കുമ്പോൾ ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ കൈമാറരുത്.
  • സംശയകരമായ ലിങ്കുകളിലോ അജ്ഞാതമായ ആപ്പുകളോ ഡൗൺലോഡ് ചെയ്യരുത്.
  • ഇത്തരത്തിലുള്ള കോളുകൾ ലഭിച്ചാൽ , അതാത് സ്ഥാപനങ്ങളുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തുക.
  • അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി ടു – ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക.

തട്ടിപ്പിന് ഇരയായാലോ ഭീഷണി നേരിട്ടാലോ ഉടൻ തന്നെ താഴെ പറയുന്ന മാർഗങ്ങളിലൂടെ പോലീസിനെ അറിയിക്കണം. ഇതിനായി eCrime പ്ലാറ്റ്‌ഫോം വഴി പരാതി നൽകാം. 901 എന്ന നമ്പറിലേക്ക് വിളിക്കാമെന്നതാണ് രണ്ടാമത്തെ വഴി. കൂടാതെ ദുബായ് പോലീസ് ആപ്പിലെ ‘ Police Eye ‘ സേവനം ഉപയോഗിക്കാം.

Follow Us