AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: പാൽ ഉൽപ്പന്നങ്ങൾ രണ്ടാഴ്ചത്തേക്ക് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്?

Dairy Product Side Effects: പാലുൽപ്പന്നങ്ങൾ കഴിക്കാതിരുന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടമാകുമോ എന്നൊരു ചോദ്യം പലരുടെയും ഉള്ളിലുണ്ടായേക്കാം. പാലുൽപ്പന്നങ്ങൾ കഴിക്കാതിരിക്കുമ്പോൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പാലുൽപ്പന്നങ്ങൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കിയാൽ ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. പാലിലെ ഹോർമോണുകൾ ശരീരത്തിലെ സെബം ഉത്പാദനം വർദ്ധിപ്പിക്കുന്നു.

Health Tips: പാൽ ഉൽപ്പന്നങ്ങൾ രണ്ടാഴ്ചത്തേക്ക് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 29 Apr 2026 | 10:21 PM

കുട്ടികളെ നിർബന്ധിച്ച് ഒരു ഗ്ലാസ് പാൽ (Milk And Milk Products) എങ്കിലും ദിവസവും കുടിപ്പിക്കാൻ ശ്രമിക്കാറുണ്ട് മാതാപിതാക്കൾ. പിന്നീട് പാലും പാൽ ഉൽപ്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. രാവിലെ എഴുന്നേറ്റ് കുടിക്കുന്ന ചായ മുതൽ ഉച്ചയ്ക്ക് ചോറിനൊപ്പം ഒഴിച്ച് കഴിക്കുന്ന മോര്, വൈകുന്നേരങ്ങളിൽ സാലഡിനുള്ളിൽ ചേർക്കുന്ന തൈര് ഇങ്ങനെ ഒട്ടനവധി പാൽ ഉൽപ്പനങ്ങൾ ദിവസം പലപ്പോഴായി കഴിക്കാറുണ്ട്. എന്നാൽ രണ്ടാഴ്ച്ചത്തേക്ക് നിങ്ങൾ പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? മറ്റൊരു കാര്യമെന്തെന്നാൽ പാൽ ഉൽപ്പന്നങ്ങൾ കഴിക്കാതിരുന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടമാകുമോ എന്നൊരു ചോദ്യം പലരുടെയും ഉള്ളിലുണ്ടായേക്കാം. പാൽ ഉൽപ്പന്നങ്ങൾ കഴിക്കാതിരിക്കുമ്പോൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പാൽ ഉൽപ്പന്നങ്ങൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കിയാൽ ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

വയറുവീർക്കലും ഗ്യാസും

ഭൂരിഭാഗം ആളുകൾക്കും പാലിലെ ലാക്ടോസ് എന്ന പഞ്ചസാര ദഹിപ്പിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ അവ നിർത്തുമ്പോൾ വയറിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും ഗ്യാസും ഗണ്യമായി കുറയുന്നു. ദഹനപ്രക്രിയ കൂടുതൽ സുഗമമാകുന്നതായി അനുഭവപ്പെടും. വീർത്തുകെട്ടിയ വയർ ഒതുങ്ങാനായി ആരംഭിക്കും.

ALSO READ: വാഴപ്പഴത്തിൻ്റെ തൊലി വലിച്ചെറിയല്ലേ…; ആരോഗ്യകരമായ ചട്ണിയുണ്ടാക്കാം

ചർമ്മത്തിന് തിളക്കം

പാലിലെ ഹോർമോണുകൾ ശരീരത്തിലെ സെബം ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് പലരിലും മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ രണ്ടാഴ്ച്ചത്തേക്ക് ഇത് പൂർണമായി ഒഴിവാക്കുമ്പോൾ ചർമ്മത്തിലെ വീക്കം കുറയുകയും അതിലൂടെ മുഖക്കുരു ഇല്ലാതാകുകയും സ്വാഭാവികമായ തിളക്കം ലഭിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയുന്നു

ചീസ്, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നത് വഴി കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരത്തിലെ നീർക്കെട്ട് കുറഞ്ഞ് ശരീരഭാരം ​ഗണ്യമായി കുറയുകയും ചെയ്യുന്നു.

ഇൻഫ്ലമേഷൻ കുറയുന്നു

ശരീരത്തിലെ സന്ധിവേദനകളും പേശീവേദനകളും കുറയാൻ ഡയറി ഫ്രീ ഡയറ്റ് വളരെ നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പോലും അം​ഗീകരിച്ചിട്ടുണ്ട്. പാലിലെ ചില പ്രോട്ടീനുകൾ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് സിന്ധിവേദനകൾ അനുഭവപ്പെടുന്നത്.

Follow Us