Kerala Rain Alert: കടുത്ത ചൂടും വേനൽ മഴയും: ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
High Heat Alert Amidst Rising Temperatures: കഴിഞ്ഞ ദിവസം വയനാട് കുന്നമ്പറ്റ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മികച്ച മഴ ലഭിച്ചിരുന്നു. ഇത് ചൂടിന് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ചൂട് കൂടാനാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നു. ഇന്ന് പലയിടങ്ങളിലും കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, വൈകുന്നേരത്തോടെ വിവിധ ജില്ലകളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകുന്നേരമോ രാത്രിയോടു കൂടിയോ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാനമായും താഴെ പറയുന്ന ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.
അതിശക്തമായ സാധ്യതയുള്ളത് ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ എന്നീ ജില്ലകളിലാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു വിദ്ഗധർ മുന്നറിയിലുണ്ട്. കഴിഞ്ഞ ദിവസം വയനാട് കുന്നമ്പറ്റ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മികച്ച മഴ ലഭിച്ചിരുന്നു. ഇത് ചൂടിന് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ചൂട് കൂടാനാണ് സാധ്യത.
Also Read: Kerala Heatwave Alert: കേരളത്തില്‍ മെര്‍ക്കുറി ലെവല്‍ ഉയരുന്നു, ചൂടില്‍ വലയും; ഇവ ശ്രദ്ധിക്കാം
ജാഗ്രതാ നിർദ്ദേശങ്ങൾ
- വൈകുന്നേരം മഴ തുടങ്ങുന്ന സമയത്ത് ഇടിമിന്നൽ സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
- ചൂട് കൂടുന്നതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗിക്കുന്നതും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും നിയന്ത്രിക്കുക
ദുരന്തനിവരാണ വകുപ്പിൻ്റെ മുന്നറിയിപ്പ് പോസ്റ്റ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
പുറപ്പെടുവിച്ച സമയം: 01.00 PM; 13/04/2026
IMD-KSEOC-KSDMA pic.twitter.com/SgkMGA4eyL
— Kerala State Disaster Management Authority (@KeralaSDMA) April 13, 2026
അണക്കെട്ടുകളിലെ ജലനിരപ്പിങ്ങനെ
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം – Daily Water Levels of Major Dams/Reservoirs (IRRIGATION) in Kerala (13/04/2026) 11.00 AM pic.twitter.com/7wSmIfemSk
— Kerala State Disaster Management Authority (@KeralaSDMA) April 13, 2026