Jyothika: പ്രായം താഴോട്ടാണല്ലോ…. ജ്യോതികയുടെ ഫിറ്റ്നസ് രഹസ്യം ഇതാ! 40 കടന്ന സ്ത്രീകൾ ഇതറിയണം
Jyothika Fitness Secrets: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് ജ്യോതികയുടെ ഫിറ്റ്നസ് വിശേഷങ്ങൾ. പട്ടിണി കിടന്നോ ആരോഗ്യത്തിന് ഹാനികരമായ ഡയറ്റുകൾ പിന്തുടർന്നോ അല്ല, മറിച്ച് വളരെ ശാസ്ത്രീയമായ രീതിയിലൂടെയാണ് താൻ മൂന്ന് മാസം കൊണ്ട് 9 കിലോ ഭാരം കുറച്ചതെന്ന് മുമ്പ് താരം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സിനിമാപ്രേമികളുടെ പ്രിയപ്പെട്ട റിയൽ ലൈഫ് ജോഡിയാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ,താരങ്ങളുടെ ഏറ്റവും പുതിയ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വിഡിയോ കണ്ട എല്ലാവരും ഒരു പോലെ ചോദിച്ച ചോദ്യമാണ് ഈശ്വരാ… ഇവർക്ക് പ്രായമൊന്നുമാവുന്നില്ലേ… എന്താ സത്യമല്ലേ…. എന്നാൽ വെറുതെയൊന്നുമല്ല കേട്ടോ.. തന്റെ നാല്പതുകളിലും ജ്യോതിക ഇത്രയും സുന്ദരിയാവുന്നതിൽ ചില രഹസ്യങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് ജ്യോതികയുടെ ഫിറ്റ്നസ് വിശേഷങ്ങൾ. പട്ടിണി കിടന്നോ ആരോഗ്യത്തിന് ഹാനികരമായ ഡയറ്റുകൾ പിന്തുടർന്നോ അല്ല, മറിച്ച് വളരെ ശാസ്ത്രീയമായ രീതിയിലൂടെയാണ് താൻ മൂന്ന് മാസം കൊണ്ട് 9 കിലോ ഭാരം കുറച്ചതെന്ന് മുമ്പ് താരം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക തൻ്റെ ഈ കിടിലൻ ട്രാൻസ്ഫോർമേഷന് പിന്നിലെ രഹസ്യങ്ങൾ പങ്കുവെച്ചത്.
ജ്യോതികയുടെ ഫിറ്റ്നെസ് രഹസ്യം
”ശരീരഭാരം കുറയ്ക്കാനായി താൻ നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും കാഠിന്യമേറിയ വ്യായാമ മുറകളോ നിയന്ത്രണങ്ങളോ പ്രതീക്ഷിച്ച ഫലം നൽകിയിരുന്നില്ല. ഇതിനിടയിലാണ് വിദ്യാ ബാലനുമായി സംസാരിക്കാൻ ഇടയായത്. വിദ്യാ ബാലൻ നിർദ്ദേശിച്ച ഒരു വിദഗ്ദ്ധ പോഷകാഹാര വിദഗ്ദ്ധന്റെ സേവനം തേടിയതാണ് തൻ്റെ ഫിറ്റ്നസ് യാത്രയിൽ വഴിത്തിരിവായതെന്നാണ് ജ്യോതിക പറഞ്ഞത്. 30-കൾക്ക് ശേഷവും 40-കളിലും സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കുക എന്നത് വെല്ലുവിളിയാണെന്ന് തോന്നാം. എന്നാൽ കഠിനമായ വ്യായാമങ്ങളേക്കാൾ പ്രധാനം നമ്മൾ ശരീരത്തിന് നൽകുന്ന പോഷകങ്ങളും, ശരിയായ ഫിറ്റ്നസ് രീതികളുമാണ് എന്നായിരുന്നു ജ്യോതികയുടെ ഉപദേശം.
ALSO READ: 3 രഹസ്യങ്ങൾ അറിഞ്ഞാൽ മതി! കൊളസ്ട്രോളിനെ കുടൽ വഴി ഓടിക്കാം
ഗട്ട് ഹെൽത്തും സ്ട്രെങ്ത് ട്രെയിനിങ്ങും
ശരീരത്തിന് യോജിച്ച പോഷകാഹാരം കഴിക്കുന്നതിനും കുടലിൻ്റെ ആരോഗ്യത്തിനും ആണ് ജ്യോതിക മുൻഗണന നൽകിയത്. പട്ടിണി കിടന്നുള്ള ഡയറ്റുകളില്ല. സാധാരണക്കാരെപ്പോലെ കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിച്ചത്. കഠിനമായ കാർഡിയോ വ്യായാമങ്ങൾക്ക് പകരം സ്ട്രെങ്ത് ട്രെയിനിങ്ങിനാണ് പ്രാധാന്യം നൽകിയത്. ഇത് പേശികളുടെ ബലം കൂട്ടാനും കൊഴുപ്പ് വേഗത്തിൽ കത്തിച്ചുകളയാനും സഹായിച്ചു.
എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?
പല നടിമാരും പിന്തുടരുന്ന ഡയറ്റ് രീതിയാണിത്. ശരീരത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത നീരുവീക്കവും വീക്കങ്ങളുമാണ് പലപ്പോഴും ശരീരഭാരം കൂടാനും ക്ഷീണത്തിനും പ്രധാന കാരണമാകുന്നത്. വിട്ടുമാറാത്ത ഈ വീക്കം ഹൃദയാഘാതം, പക്ഷാഘാതം, ഇൻസുലിൻ പ്രതിരോധം വഴി ഉണ്ടാകുന്ന ടൈപ്പ്-2 പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഇത്തരം നീരുവീക്കങ്ങളെയും ദഹനക്കേടിനെയും തടയാൻ സഹായിക്കുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള രീതിയാണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂബെറി, മുന്തിരി, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. ക്യാരറ്റിലെ ബീറ്റാ കരോട്ടിൻ, കാപ്സിക്കത്തിലെ വിറ്റാമിൻ എ, സി, ഉള്ളിയിലെ വിറ്റാമിൻ സി എന്നിവ നീരുവീക്കം കുറയ്ക്കാൻ സഹായിക്കും.
ഓട്സ്, വാഴപ്പഴം, യോഗർട്ട് എന്നിവ ദഹനം മെച്ചപ്പെടുത്തും. ഒലിവ് ഓയിൽ, ഒമേഗ-3 അടങ്ങിയ ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നിവയും ഉപയോഗിക്കാം. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കറുവപ്പട്ട, കുരുമുളക് എന്നിവയ്ക്ക് മികച്ച ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മഞ്ഞൾപ്പാൽ, ഗ്രീൻ ടീ, ജിഞ്ചർ ടീ എന്നിവ കുടിക്കുന്നതും നല്ലതാണ്.
English Summary:
Jyothika revealed that she lost 9 kg in just three months by following a sustainable and holistic approach rather than relying on crash diets or excessive workouts. She shared that after years of trying intermittent fasting and intense exercise without lasting success, she focused on improving her nutrition, understanding gut health, and incorporating regular strength training under expert guidance.