AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Shri Project: പിഎംശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ നിർണായകയോഗം ഇന്ന്

PM Shri Project: പിഎംശ്രീ പദ്ധതിയിൽ നിന്നും പുറത്തു കടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ചയുണ്ടോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം എന്നും അതിനുള്ള പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിൽ അതിനുള്ള പൊളിറ്റിക്കൽ വേയും ഉണ്ടെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഭരണഘടനയുടെ 299 ാംമത്തെ അനുഛേദനം വായിക്കണമെന്നും ധാരണപത്രം വെറും.........

PM Shri Project: പിഎംശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ നിർണായകയോഗം ഇന്ന്
Pm ShriImage Credit source: Social Media
Ashli C
Ashli C | Published: 04 Aug 2026 | 11:28 AM

തിരുവനന്തപുരം : പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ നിർണായ യോഗം ഇന്ന് ചേരും. സർക്കാർ പിഎംശ്രീ പദ്ധതിയിൽ നിലപാട് സ്വീകരിക്കുക നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും.. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എംപിമാരായ പി വി അബ്ദുൽ വഹാബിന്റെയും ജെബി മേത്തറിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് പി എം ശ്രീ വീണ്ടും പ്രധാന വിഷയമാക്കി മാറ്റിയത്.

യുഡിഎഫിന് രാഷ്ട്രീയ ഇച്ചയുണ്ടോ?

അതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിന്റെ നിലപാടിനെ അതിരൂക്ഷമായാണ് വിമർശിച്ചത്. പിഎംശ്രീ പദ്ധതിയിൽ നിന്നും പുറത്തു കടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ചയുണ്ടോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം എന്നും അതിനുള്ള പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിൽ അതിനുള്ള പൊളിറ്റിക്കൽ വേയും ഉണ്ടെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഭരണഘടനയുടെ 299 ാംമത്തെ അനുഛേദനം വായിക്കണമെന്നും ധാരണപത്രം വെറും കടലാസ് ആണെന്നും ആണ് വിമർശനം ഉന്നയിച്ചത്.

ALSO READ:മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനംതിട്ടയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം

അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിലും ഇപ്പോഴും വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ വിമർശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനമുന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി എന്നാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. മുഖ്യമന്ത്രി പോയത് നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാ പിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇത് മറച്ചുവെക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ഉണ്ടാക്കിയ കള്ളക്കഥയാണ് നിക്ഷേപികരെ കാണാനാണ് പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ മഴക്കെടുതി ഉണ്ടാകുന്നത് ആദ്യമായിട്ടല്ല മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കുവാൻ ഇവിടെ ഒരു സർക്കാർ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല. ഇവിടുത്തെ ഇപ്പോഴത്തെ സർക്കാർ ഒന്നും തന്നെ ചെയ്യാതെ ഉറങ്ങുകയാണ് പിറ്റേന്ന് എഴുന്നേറ്റ് വന്ന് എന്തൊക്കെയോ പുലമ്പുകയാണെന്നും ബിനോയ് വിഷം കുറ്റപ്പെടുത്തി. ഈ കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണമെന്നും ബിനോയ് വിശ്വം കുട്ടിച്ചേർത്തു.

ENGLISH SUMMARY

The cabinet sub-committee appointed by the government regarding the PM Shri issue will hold a crucial meeting today. The government will take a stand on the PM Shri scheme after considering the report of the cabinet sub-committee consisting of four ministers. The Chief Minister had made it clear that the state cannot withdraw from the scheme.

Follow Us