AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Onam Exam 2026: മഴ അവധികള്‍ കാരണം ഓണപ്പരീക്ഷ മാറ്റിവെക്കും? ഓണാവധിയിലും മാറ്റം?

Onam 2026 Holidays: Heavy Rain Disrupts Schedule, August 22 Break May Be Affected: ഓണത്തിന് മുമ്പെത്തിയ കനത്ത മഴ സംസ്ഥാനത്തൊന്നാകെ വിതച്ച നാശനഷ്ടം ചെറുതല്ല. തെക്കന്‍ ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ധാരാളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. വീടുകളുടെ മുകളിലേക്ക് കുന്നിടിഞ്ഞ് വീണുണ്ടായ അപകടത്തിലും മറ്റ് അപകടങ്ങളിലും ധാരാളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Kerala Onam Exam 2026: മഴ അവധികള്‍ കാരണം ഓണപ്പരീക്ഷ മാറ്റിവെക്കും? ഓണാവധിയിലും മാറ്റം?
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ Image Credit source: Mayur Kakade/E+/Getty Images
Shiji M K
Shiji M K | Published: 04 Aug 2026 | 12:21 PM

ഓണം വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷം ഓഗസ്റ്റ് 26നാണ് തിരുവോണം വരുന്നത്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കതോടെ തന്നെ ഓണാഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകും. പൂക്കളമൊരുക്കാനും കോടിയുടുക്കാനുമുള്ള തിരക്കിലാണിപ്പോള്‍ മലയാളികള്‍. ഓണത്തിന് മുമ്പ് പരീക്ഷകളെല്ലാം അവസാനിക്കും എന്നത് വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്നു.

എന്നാല്‍ ഓണത്തിന് മുമ്പെത്തിയ കനത്ത മഴ സംസ്ഥാനത്തൊന്നാകെ വിതച്ച നാശനഷ്ടം ചെറുതല്ല. തെക്കന്‍ ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ധാരാളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. വീടുകളുടെ മുകളിലേക്ക് കുന്നിടിഞ്ഞ് വീണുണ്ടായ അപകടത്തിലും മറ്റ് അപകടങ്ങളിലും ധാരാളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഒട്ടനവധി ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിച്ചത്.

സംസ്ഥാനത്ത് ഇത്രയേറെ അവധികള്‍ ലഭിച്ചത് ഓണാവധിയേയും ഓണപരീക്ഷയേയും ബാധിക്കുമോ എന്ന സംശയത്തിലാണിപ്പോള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും. പരീക്ഷയ്ക്ക് മുമ്പ് എടുത്ത് തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടില്ലെന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതലാണ് ഓണപ്പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിലെ ഓണപ്പരീക്ഷ

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം ക്ലാസുകളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13 മുതല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 മുതല്‍ 21 വരെ എന്നായിരിക്കും ആദ്യം നിശ്ചയിച്ചത്, എന്നാല്‍ പിന്നീട് തീയതികളില്‍ മാറ്റം വരുത്തുകയായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം പരീക്ഷകള്‍ ഓഗസ്റ്റ് 14 മുതല്‍ തുടങ്ങും. ഓഗസ്റ്റ് 21 ന് എല്ലാ പരീക്ഷകളും പൂര്‍ത്തിയായി സ്‌കൂള്‍ അടയ്ക്കുന്നതാണ്.

കേരളത്തിലെ ഓണം അവധി

ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 30 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 21നായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുക. ഓഗസ്റ്റ് 31ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തവണ പത്ത് ദിവസം ദിവസം അവധിയില്ല, പകരം ഒന്‍പത് ദിവസങ്ങളാണ് അവധി കിട്ടുക. പത്ത് ദിവസം അവധി ഇല്ലാത്തത് വിദ്യാര്‍ഥികളെ നിരാശരാക്കുന്നുണ്ട്.

Also Read: Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?

പരീക്ഷ മാറ്റിവെക്കുമോ?

മഴ അവധികള്‍ കാരണം പരീക്ഷയ്ക്ക് മുമ്പ് എടുത്തുതീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒരുപാട് ബാക്കിയാണെന്നാണ് വിവരം. ഇനിയും പാഠങ്ങള്‍ എടുക്കാനുള്ളത് കാരണം, പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ തയാറെടുപ്പുകളും നടത്താന്‍ സാധിച്ചെന്ന് വരില്ല. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക നിറയ്ക്കുന്നു. പരീക്ഷ മാറ്റിവെക്കണമെന്നാണ് അഭിപ്രായമുയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ പരീക്ഷ മാറ്റിവെക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

ഓണാവധികള്‍ കുറയുമോ?

ഓണപ്പരീക്ഷകള്‍ കഴിഞ്ഞ് ഓഗസ്റ്റ് 22 മുതലാണ് ഓണാവധി ആരംഭിക്കുന്നത്. എന്നാല്‍ ഇത്രയേറെ അവധികള്‍ ലഭിച്ചതിനാല്‍ ഓണാവധി വെട്ടിക്കുറയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. മഴ ഇനിയും തുടരുകയാണെങ്കില്‍ സംസ്ഥാനത്തെ ഓണാഘോഷങ്ങളില്‍ പോലും മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

Follow Us