Health Tips: കുടിവെള്ളം മുതൽ കുട വരെ; വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala Voting Day Heatwave Precautions: നീണ്ട വരിയിൽ അധിക സമയം കാത്തുനിൽക്കുമ്പോൾ തന്നെ ശരീരം തളരുന്നത് പോലെ തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബൂത്തുകളിൽ നീണ്ട വരിയിൽ കാത്ത് നിൽക്കുമ്പോൾ സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

Health Tips: കുടിവെള്ളം മുതൽ കുട വരെ; വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 07:00 AM

ഏപ്രിൽ മാസത്തിലെ കഠിനമായ ചൂടിലാണ് ഇത്തവണ കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. നാളെ രാവിലെ മുതൽ വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ ചൂട് വലിയൊരു വെല്ലുവിളിയാണ്. നീണ്ട വരിയിൽ അധിക സമയം കാത്തുനിൽക്കുമ്പോൾ തന്നെ ശരീരം തളരുന്നത് പോലെ തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ബൂത്തുകളിൽ നീണ്ട വരിയിൽ കാത്ത് നിൽക്കുമ്പോൾ സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ, സുരക്ഷിതമായി വോട്ട് രേഖപ്പെടുത്തി തിരിച്ചെത്താൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനായി പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ കൈയ്യിൽ കരുതേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

വസ്ത്രധാരണം: കറുത്തതോ ഇരുണ്ടതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. മറിച്ച് കറുത്ത വസ്ത്രങ്ങൾ ശരീരത്തിൽ കൂടുതൽ ചൂട് ആ​ഗിരണം ചെയ്യും. തലയിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ തൊപ്പിയോ തട്ടമോ ഉപയോഗിക്കാം.

ALSO READ: ചുട്ടുപൊള്ളുന്ന ചൂടാണേ… വോട്ട് ചെയ്യാൻ പോകുമ്പോൾ കുഴഞ്ഞുവീഴരുത്; കൈയ്യിൽ കരുതേണ്ടത് എന്തെല്ലാം

വെള്ളം കരുതുക: പോളിങ് ബൂത്തുകളിൽ വെള്ളം ലഭ്യമാണെങ്കിലും, വീട്ടിൽ നിന്ന് ഒരു കുപ്പി വെള്ളം കരുതുന്നത് വളരെ നല്ലതാണ്. വെറും വെള്ളത്തിന് പകരം ഒരല്പം കഞ്ഞിവെള്ളമോ, ഉപ്പിട്ട നാരങ്ങാവെള്ളമോ, ഒആർഎസ് (ORS) ലായനിയോ കരുതുന്നതാണ് കുറച്ചുകൂടി ഉചിതം. ഇത്തരം പാനീയങ്ങൾ ശരീരത്തിലെ ലവണാംശം നിലനിർത്തുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.

കുടയും തൊപ്പിയും: വരി നിൽക്കുമ്പോൾ തണലുകൾ ഇല്ലാത്തതിനാൽ, കൈയ്യിൽ ഒരു കുടയോ തൊപ്പിയോ കരുതേണ്ടതാണ്. ഒരിക്കലും നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല വെയിലുള്ള സമയത്ത് നനഞ്ഞ ഒരു ടവൽ കൂടി കൈയ്യിൽ കരുതുക. ഇടയ്ക്കിടെ മുഖം തുടയ്ക്കാൻ ഇത് നല്ലതാണ്.

സമയക്രമീകരണം: കഴിയുന്നതും രാവിലെ 10 മണിക്ക് മുൻപോ വെയിൽ താഴ്ന്ന ശേഷം വൈകുന്നേരം നാല് മണിക്ക് ശേഷമോ വോട്ട് ചെയ്യാൻ പോകുന്നതാണ് ഏറ്റവും ഉചിതം. കാരണം ഈ സമയത്ത് കഠിനമായ വെയിൽ ഒഴിവാക്കാൻ നല്ലതാണ്. ഉച്ചസമയത്താണ് പോകുന്നതെങ്കിൽ കുടയില്ലാതെ പുറത്തിറങ്ങരുത്.

ബൂത്തിൽ വരി നിൽക്കുമ്പോൾ തലകറക്കമോ അമിതമായ ക്ഷീണമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക.

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ