Lemon Buying Tips: നീരുള്ള നല്ല ചെറുനാരങ്ങ എങ്ങനെ നോക്കി വാങ്ങാം?; ഈ അബദ്ധം പറ്റരുതേ
Juiciest Lemon Buying Tips: കടകളിൽ നിന്ന് നല്ല വിലയ്ക്ക് നാരങ്ങ വാങ്ങുമ്പോൾ ചതിക്കപ്പെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ചെറുനാരങ്ങയിൽ നീര് കുറവാണെന്നും തൊലിക്ക് കട്ടി കൂടുതലാണെന്നും വീട്ടിലെത്തുമ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത്. കടകളിൽ നിന്ന് ചെറുനാരങ്ങ തിരഞ്ഞെടുക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിറയെ നീരുള്ള നല്ല നാരങ്ങകൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കും.

Kitchen Hacks
നാരങ്ങയ്ക്ക് നല്ല വിലയാണ് വിപണികളിൽ. ഓണം കഴിഞ്ഞതോടെ വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാധാരണക്കാരെ ഞെട്ടിച്ചുകൊണ്ടാണ് വില കയറുന്നത്. അതുകൊണ്ട് തന്നെ കടകളിൽ നിന്ന് നല്ല വിലയ്ക്ക് നാരങ്ങ വാങ്ങുമ്പോൾ ചതിക്കപ്പെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ചെറുനാരങ്ങയിൽ നീര് കുറവാണെന്നും തൊലിക്ക് കട്ടി കൂടുതലാണെന്നും വീട്ടിലെത്തുമ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത്. കടകളിൽ നിന്ന് ചെറുനാരങ്ങ തിരഞ്ഞെടുക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിറയെ നീരുള്ള നല്ല നാരങ്ങകൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കും. അതിനാൽ അത്തരത്തിൽ കടകളിൽ നിന്ന് നാരങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ALSO READ: നാടൻ മുട്ടയ്ക്ക് ശരിക്കും തവിട്ട് നിറമാണോ? വാങ്ങുന്നതിന് മുമ്പ് ഇതറിഞ്ഞുവച്ചോ
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഭാരം നോക്കി വാങ്ങുക: നാരങ്ങ കയ്യിലെടുത്ത് നോക്കുമ്പോൾ അതിന്റെ വലിപ്പത്തേക്കാൾ കൂടുതൽ ഭാരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ നിറയെ നീരുണ്ടെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഉണങ്ങിയതും നീരില്ലാത്തതുമായ നാരങ്ങകൾക്ക് വലിപ്പം കൂടുതലുണ്ടാകാമെങ്കിലും ഭാരം വളരെ കുറവായിരിക്കും.
തൊലിയുടെ കട്ടി: കനം കുറഞ്ഞതും മിനുസമാർന്നതുമായ തൊലിയുള്ള നാരങ്ങകളിലാണ് കൂടുതൽ നീരുണ്ടാവുക. തൊലിയിൽ പരുക്കൻ ഭാവവും കട്ടിയുള്ള കുഴികളും ഉള്ള നാരങ്ങകളിൽ നീര് കുറവും തൊലിക്ക് കട്ടി കൂടുതലുമായിരിക്കും.
അമർത്തി നോക്കുക: നാരങ്ങ വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുക. അല്പം വഴക്കമുള്ളതും അമർത്തുമ്പോൾ പതുങ്ങുന്നതുമായ നാരങ്ങകളിൽ നീര് ധാരാളമുണ്ടാകും. കല്ല് പോലെ ഉറച്ചതും അമർത്താൻ പറ്റാത്തതുമായ നാരങ്ങകളിൽ നീര് വളരെ കുറവായിരിക്കും.
നിറവും തിളക്കവും: തിളക്കമുള്ള കടും മഞ്ഞനിറത്തിലുള്ള നാരങ്ങകളാണ് കൂടുതൽ പഴുത്തതും നീരുള്ളതും. പച്ചകലർന്ന നിറമുള്ള നാരങ്ങകളിൽ പുളിപ്പ് കൂടുതലായിരിക്കുകയും നീര് കുറവായിരിക്കാനും സാധ്യതയുണ്ട്.
വലിയ നാരങ്ങകൾ: വലിയ നാരങ്ങകളിൽ പലപ്പോഴും കട്ടിയുള്ള തൊലിയും വായു അറകളുമാണ് കൂടുതൽ ഉണ്ടാകുക. വലിപ്പത്തേക്കാൾ ഭാരത്തിന് മുൻഗണന നൽകുക.
ശ്രദ്ധിക്കേണ്ടത്: കട്ടി കൂടിയ നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ, അത് മുറിക്കുന്നതിന് മുൻപ് മേശപ്പുറത്തു വെച്ച് ഉള്ളം കൈ കൊണ്ട് പതുക്കെ ഉരുട്ടുക. അല്ലെങ്കിൽ കുറച്ചു സമയം ചെറുചൂടുവെള്ളത്തിലിട്ട് വെച്ച ശേഷം പിഴിഞ്ഞാൽ കൂടുതൽ നീര് ലഭിക്കും.
നാരങ്ങ ചീത്തയാണോ എന്നെങ്ങനെ അറിയാം
പൂപ്പൽ: നാരങ്ങയുടെ പുറത്ത് പച്ചയോ വെളുപ്പോ നിറത്തിലുള്ള പൊടി പോലെയുള്ള ഭാഗങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ചീത്തയായതിന്റെ വ്യക്തമായ ലക്ഷണമാണ്.
കറുപ്പ് പാടുകൾ: വലിയ തവിട്ടുനിറത്തിലോ കറുത്ത നിറത്തിലോ ഉള്ള മൃദുവായ പാടുകൾ കാണപ്പെടുന്നത് അഴുകൽ തുടങ്ങിയതിന്റെ അടയാളമാണ്.
സോഫ്റ്റ് ആകുക: നാരങ്ങ കൈ കൊണ്ട് അമർത്തുമ്പോൾ അമിതമായി അമർന്നു പോകുകയോ, വെള്ളം പുറത്തുവരികയോ, പഴുത്ത് അഴുകിയ പോലെ തോന്നുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ കൊള്ളില്ല.
English Summary:
Kitchen Hacks And Tricks To Go Before Your Shoping. How to Pick Juiciest Lemons From Shop, try this Secret Method. To pick the juiciest lemon at the shop, use the weight-and-squeeze hack.