Weight Loss Mistakes: ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയുമോ? ആരോഗ്യത്തിന് വില്ലനാകുന്നത് ആ ശീലം

Common Weight Loss Mistakes: തടി കുറയ്ക്കാനുള്ള ഈ ഓട്ടത്തിനിടയിൽ നമ്മൾ ചെയ്യുന്ന ചില കുറുക്കുവഴികൾ യഥാർത്ഥത്തിൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യും എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. ശരീരഭാരം കുറയ്ക്കുമ്പോൾ പലരും ചെയ്യുന്ന ചില തെറ്റായ രീതികൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Weight Loss Mistakes: ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയുമോ? ആരോഗ്യത്തിന് വില്ലനാകുന്നത് ആ ശീലം

Weight Loss Diet

Published: 

22 Jan 2026 | 11:16 AM

അമിതവണ്ണവും പൊണ്ണത്തടിയും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന ആ പഴയ രൂപം തിരിച്ചുപിടിക്കാൻ കൊതിയോടെ നമ്മൾ പല വഴികളും തേടാറുണ്ട്. കഠിനമായ വർക്കൗട്ടുകൾ ചെയ്തും, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിച്ചും ഡയറ്റെടുക്കുന്നവരാണ് നമ്മളിൽ പലരും.

എന്നാൽ, തടി കുറയ്ക്കാനുള്ള ഈ ഓട്ടത്തിനിടയിൽ നമ്മൾ ചെയ്യുന്ന ചില കുറുക്കുവഴികൾ യഥാർത്ഥത്തിൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യും എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. ശരീരഭാരം കുറയ്ക്കുമ്പോൾ പലരും ചെയ്യുന്ന ചില തെറ്റായ രീതികൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കുക

രാവിലെയുള്ള തിരക്കിനിടയിൽ, പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പക്ഷേ ഈ ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ഉപാപചയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ഡയറ്റീഷ്യന്മാർ മുന്നറിയിപ്പ് നൽകുന്നത്. ഡയറ്റിൻ്റെ ഭാ​ഗമായി പലരും പ്രാതൽ ഒഴിവാക്കാറുണ്ട്. അത്തരക്കാർ എത്രയും പെട്ടെന്ന് ഈ ശീലം നിർത്തി ശരിയായ പാതയിലൂടെ പോകുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

ALSO READ: ആർത്തവ വേദന അസഹനീയം…; ഈ ഒറ്റമൂലി മതി വേദനയൊക്കെ പമ്പകടക്കും

കാർബോഹൈഡ്രേറ്റുകളുടെ നിയന്ത്രണം

കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ശരിയായ രീതിയല്ല. കാർബോഹൈഡ്രേറ്റുകൾ ഊർജ്ജം സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതിനാൽ, പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല. ഭാ​ഗികമായി നിയന്ത്രിക്കുന്നതാണ് നിങ്ങളുടോ ആരോ​ഗ്യത്തിന് എപ്പോഴും ഉചിതം.

വ്യായാമം

ജിമ്മിൽ പോകാനോ മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യാനോ സമയമില്ലെന്ന് പരാതിപ്പെടുന്നവർക്ക് പല തരത്തിലുള്ള വ്യായാമങ്ങൾ പരിശീലിക്കാവുന്നതാണ്. ദിവസവും വെറും 10 മിനിറ്റ്, അതെ, നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് വെറും പത്ത് മിനിറ്റ് മാത്രം വ്യായാമത്തിനായി മാറ്റിവെക്കാൻ സാധിച്ചാൽ, അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ​ഗുണങ്ങൾ വളരെ വലുതാണ്.

ആരോ​ഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ജീവിതത്തിന് സമീകൃതമായ ആഹാരം അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ‘ഹെൽത്തി’ എന്ന് ലേബൽ പതിപ്പിച്ചെത്തുന്ന പല ഭക്ഷണസാധനങ്ങളും യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിന് ഗുണമാണോ ചെയ്യുന്നത്? വിപണിയിൽ ലഭിക്കുന്ന എനർജി ഡ്രിങ്കുകൾ കുടിച്ചാലോ, പായ്ക്ക് ചെയ്ത നട്സുകളും കൃത്രിമ മധുരം ചേർത്ത ഫ്രൂട്ട് ജ്യൂസുകളും കഴിച്ചാലോ മറ്റുള്ളവരേക്കാൾ കരുത്തരാകാം എന്നൊരു വലിയ തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. യഥാർത്ഥത്തിൽ, ഇത്തരം സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ വലിയ ആരോഗ്യപ്രശ്നങ്ങളാകും സമ്മാനിക്കുക. ആരോഗ്യവാനായിരിക്കാൻ ഇത്തരം കൃത്രിമ വഴികൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ശീലങ്ങളിലേക്ക് മടങ്ങേണ്ട സമയമായിരിക്കുന്നു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി