AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rinku Singh: ഇതാണ് ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍; എന്തുകൊണ്ട് ബിസിസിഐ വേണ്ടവിധം റിങ്കുവിനെ ഉപയോഗിച്ചില്ല? വിമര്‍ശനം

India vs New Zealand T20I: ഫിനിഷര്‍ റോളില്‍ റിങ്കു സിങ് അല്ലാതെ ഇനി വേറെയാരെയും പരിഗണിക്കേണ്ടെന്നാണ് ആരാധകരുടെ ഏകാഭിപ്രായം. നാഗ്പൂര്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. ഏഴാമനായി ക്രീസിലെത്തിയ താരം പുറത്താകാതെ നേടിയത് 20 പന്തില്‍ 44 റണ്‍സ്.

Jayadevan AM
Jayadevan AM | Published: 22 Jan 2026 | 01:01 PM
ടി20യിലെ ഫിനിഷര്‍ റോളില്‍ റിങ്കു സിങ് അല്ലാതെ ഇനി വേറെയാരെയും പരിഗണിക്കേണ്ടെന്നാണ് ആരാധകരുടെ ഏകാഭിപ്രായം. നാഗ്പൂര്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. ഏഴാമനായി ക്രീസിലെത്തിയ താരം പുറത്താകാതെ നേടിയത് 20 പന്തില്‍ 44 റണ്‍സ് (Image Credits: PTI).

1 / 5
നാല് ഫോറും, മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ പ്രകടനം. 238 എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയെ സഹായിച്ചത് റിങ്കുവിന്റെ പ്രകടനമായിരുന്നു. എന്നാല്‍ പലപ്പോഴും ബിസിസിഐ റിങ്കുവിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം  (Image Credits: PTI).

2 / 5
റിങ്കുവിനെ ടീം മാനേജ്‌മെന്റ് വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡൗളും സമാന അഭിപ്രായമാണ് പങ്കുവച്ചത്. റിങ്കുവിന് വേണ്ടത്ര അവസരം നല്‍കാത്തതിന് ഇദ്ദേഹം ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചു  (Image Credits: PTI).

3 / 5
2023ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം 36 മത്സരങ്ങള്‍ മാത്രമാണ് റിങ്കു കളിച്ചിട്ടുള്ളത്. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. എന്നിട്ടും പല ഘട്ടങ്ങളിലും താരത്തെ തഴഞ്ഞു  (Image Credits: PTI).

4 / 5
കഴിഞ്ഞ ടി20 ലോകകപ്പിനും റിങ്കു കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. എന്തായാലും ഇത്തവണ ലോകകപ്പില്‍ റിങ്കുവിന്റെ മാസ്മരിക പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡൗള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്  (Image Credits: PTI).

5 / 5