AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banana vs dates: പഴമോ ഈന്തപ്പഴമോ, ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാൻ കഴിക്കേണ്ടത് ഇത്….

Health Benefits of Bananas and Dates: പഴത്തിന്റെയും ഈന്തപ്പഴത്തിന്റേയും പോഷകഗുണങ്ങളിലും ഊർജ്ജം നൽകുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്. ഇവയിൽ മികച്ചത്, അറിയാം....

Banana vs dates: പഴമോ ഈന്തപ്പഴമോ, ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാൻ കഴിക്കേണ്ടത് ഇത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Jan 2026 | 04:04 PM

പെട്ടെന്ന് ഊർജ്ജം ലഭിക്കാനായി പലരും ആശ്രയിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് പഴവും ഈന്തപ്പഴവും. വ്യായാമത്തിന് മുമ്പോ രാവിലത്തെ ക്ഷീണം മാറ്റാനോ ഇവ രണ്ടും ഉത്തമമാണ്. ഇവയുടെ പോഷകഗുണങ്ങളിലും ഊർജ്ജം നൽകുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്. പഴമാണോ, ഈന്തപ്പഴമാണോ മികച്ചത്, അറിയാം….

 

പോഷക മൂല്യങ്ങൾ

പഴം: ഒരു ഇടത്തരം പഴത്തിൽ ഏകദേശം 105 കലോറി അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണിത്.

ഈന്തപ്പഴം: പഴത്തേക്കാൾ കലോറി കൂടുതലാണ് ഈന്തപ്പഴത്തിൽ. മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുമ്പോൾ തന്നെ 90 മുതൽ 120 വരെ കലോറി ലഭിക്കും. ഇതിൽ ഫൈബർ, ഇരുമ്പ് (Iron), മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്.

 

ഊർജ്ജം

സ്ഥിരമായ ഊർജ്ജത്തിന് പഴം: പഴത്തിലെ കാർബോഹൈഡ്രേറ്റ് പതുക്കെയാണ് ദഹിക്കുന്നത്. ഇതിലെ നാരുകൾ പഞ്ചസാര രക്തത്തിലേക്ക് പതുക്കെ കലരാൻ സഹായിക്കുന്നു. അതിനാൽ ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജം ലഭിക്കാൻ പഴമാണ് നല്ലത്.

പെട്ടെന്നുള്ള ഊർജ്ജത്തിന് ഈന്തപ്പഴം: ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ അത് കഴിച്ചാലുടൻ ഊർജ്ജം ലഭിക്കും. കഠിനമായ വ്യായാമത്തിന് ശേഷമോ നോമ്പ് തുറക്കുന്ന സമയത്തോ പെട്ടെന്ന് ക്ഷീണം മാറ്റാൻ ഈന്തപ്പഴം മികച്ചതാണ്.

 

രക്തത്തിലെ പഞ്ചസാരയുടെ അളവ്

പഴത്തിന് കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ആണുള്ളത്, പ്രത്യേകിച്ച് പഴുപ്പ് കുറഞ്ഞ പഴങ്ങൾക്ക്. എന്നാൽ ഈന്തപ്പഴത്തിന് കൂടിയ ഗ്ലൈസമിക് ലോഡ് ആണുള്ളത്. പ്രമേഹമുള്ളവർ ഈന്തപ്പഴം കഴിക്കുമ്പോൾ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ALSO READ: പുളി പുതുമയോടെ സൂക്ഷിക്കാൻ: ഇതാ നാല് എളുപ്പവഴികൾ

 

പേശികളുടെ ആരോഗ്യത്തിന്

പേശികളുടെ പ്രവർത്തനത്തിനും കോച്ചിപ്പിടുത്തം ഒഴിവാക്കാനും പഴത്തിലെ പൊട്ടാസ്യം സഹായിക്കുന്നു. അതേസമയം, പേശികളുടെ വീണ്ടെടുപ്പിന് ഈന്തപ്പഴത്തിലെ മഗ്നീഷ്യം ഗുണകരമാണ്.

 

മികച്ചതേത്?

 

പഴവും ഈന്തപ്പഴവും ആരോഗ്യകരമാണ്. നിങ്ങളുടെ ശരീരത്തിന്റെ അന്നത്തെ ആവശ്യകത അനുസരിച്ച് മിതമായ അളവിൽ ഇവ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം. നിങ്ങൾ ദീർഘനേരം വ്യായാമം ചെയ്യാൻ ഒരുങ്ങുകയാണെങ്കിൽ ഒരു പഴം കഴിക്കുന്നത് കൂടുതൽ നേരം ഊർജ്ജം നിലനിർത്താൻ സഹായിക്കും. പെട്ടെന്ന് ക്ഷീണം തോന്നുന്ന സമയത്തോ, കഠിനമായ കായികാധ്വാനത്തിന് ശേഷമോ ആണെങ്കിൽ ഈന്തപ്പഴം തിരഞ്ഞെടുക്കാവുന്നതാണ്.