AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Leg Swelling And Knee Pain: 30 കഴിഞ്ഞുള്ള നീരും മുട്ടുവേദനയും നിസ്സാരമാക്കരുത്; പരിഹാരമുണ്ട്

Leg Swelling And Knee Pain After 30 Years Old: മണിക്കൂറുകളോളം ഇരുന്നുകൊണ്ടുള്ള ജോലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതികൾ എന്നിവയെല്ലാം ഇതിന് കാരണമായി പറയാനാകും. ചില അവസരങ്ങളിൽ ശരീരത്തിനുള്ളിൽ ആരോ​ഗ്യ പ്രശ്നം മൂലവും ഇത്തരം ലക്ഷണങ്ങൾ പുറമെ കണ്ടെന്ന് വരാം. ഈ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും എന്താണെന്ന് വിശദമായി വായിച്ചറിയാം.

Leg Swelling And Knee Pain: 30 കഴിഞ്ഞുള്ള നീരും മുട്ടുവേദനയും നിസ്സാരമാക്കരുത്; പരിഹാരമുണ്ട്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Jul 2026 | 05:28 PM

പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് മുട്ടുവേദന, നടുവേദന, കാലിൽ നീര് തുടങ്ങിയവ. എന്നാൽ ഇന്ന് 30 വയസ് കഴിയുമ്പോഴേക്കും മിക്ക ചെറുപ്പക്കാരിലും ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മണിക്കൂറുകളോളം ഇരുന്നുകൊണ്ടുള്ള ജോലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതികൾ എന്നിവയെല്ലാം ഇതിന് കാരണമായി പറയാനാകും. ചില അവസരങ്ങളിൽ ശരീരത്തിനുള്ളിൽ ആരോ​ഗ്യ പ്രശ്നം മൂലവും ഇത്തരം ലക്ഷണങ്ങൾ പുറമെ കണ്ടെന്ന് വരാം. ഈ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും എന്താണെന്ന് വിശദമായി വായിച്ചറിയാം.

കാലിലെ നീരും മുട്ടുവേദനയും

ശരീരഭാരം കൂടുന്നത്: മുപ്പതുകൾക്ക് ശേഷം പലരിലും മെറ്റബോളിസം കുറയുകയും ശരീരഭാരം നിയന്ത്രിക്കുന്നതിലും അപ്പുറം കൂടുകയും ചെയ്യാറുണ്ട്. ശരീരഭാരം വർദ്ധിക്കുന്നത് മുട്ടുകളിലെ സന്ധികളിൽ അമിത സമ്മർദ്ദം ചെലുത്തുകയും വേദനയ്ക്കും നീരിനും കാരണമാവുകയും ചെയ്യാറുണ്ട്. ഇത് തന്നെയാണ് മിക്കവരിലും കണ്ടുവരുന്ന പ്രധാന പ്രശ്നം.

ഒരേ ഇരുപ്പും നിൽപ്പും: ഓഫീസ് ജോലികളിലും മറ്റും ദീർഘനേരം ഒരേ ഇരുപ്പിലിരിക്കുന്നത് കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് കാൽപ്പാദങ്ങളിലും കണങ്കാലിലും നീര് വരാൻ കാരണമാകുന്നു. ഇത്തരത്തിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സമാനമായ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

ALSO READ: പീരിയഡ്സ് സമയത്തെ ഗ്യാസ് ട്രബിൾ ഇനി മിനിറ്റുകൾക്കുള്ളിൽ മാറ്റാം; ഇതാ ചില വീട്ടുവൈദ്യങ്ങൾ

പോഷകാഹാരക്കുറവ്: വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. പുറത്തുനിന്നുള്ള ആനാരോ​ഗ്യകരമായ ഭക്ഷണ രീതി മാറ്റി ശരീരത്തിന് ആവശ്യമായ ആഹാരം കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥകൾ മാറ്റിയെടുക്കാനാകും.

യൂറിക് ആസിഡിൻ്റെ വർദ്ധനവ്: ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് സന്ധികളിൽ വീക്കവും (Gout) കഠിനമായ വേദനയും ഉണ്ടാക്കാം.

തെറ്റായ ചെരിപ്പുകളുടെ ഉപയോഗം: ഹൈ ഹീൽസുകൾ, കുഷ്യൻ ഇല്ലാത്ത കട്ടി കുറഞ്ഞ ചെരിപ്പുകൾ എന്നിവ തുടർച്ചയായി ഉപയോഗിക്കുന്നത് മുട്ടിന്റെ ഘടനയെ ബാധിക്കുകയും പിന്നീട് അത് പല തരത്തിലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക: ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ ശരീരം കൂടുതൽ ജലം നിലനിർത്തും, ഇത് കാലിലെ നീര് കൂട്ടും.

ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ: മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറുത്ത മുന്തിരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക: ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കുന്നത് ടോക്സിനുകളെ പുറന്തള്ളാനും നീര് കുറയ്ക്കാനും സഹായിക്കും.

ലളിതമായ വ്യായാമങ്ങൾ ശീലിക്കാം

കാലുകൾ ഉയർത്തി വയ്ക്കുക: വൈകുന്നേരങ്ങളിലോ കിടക്കാൻ നേരത്തോ കാലുകൾ ശരീരത്തിന്റെ ലെവലിനേക്കാൾ അല്പം ഉയർത്തി (ഒരു തലയിണയ്ക്ക് മുകളിൽ) വയ്ക്കുന്നത് നീര് കുറയ്ക്കാൻ വളരെ നല്ലതാണ്.

സ്ട്രെച്ചിംഗ് വ്യായാമങ്ങൾ: ദിവസവും 15-20 മിനിറ്റ് ലളിതമായ സ്ട്രെച്ചിംഗ് അല്ലെങ്കിൽ നടത്തം ശീലമാക്കുക. ഇത് സന്ധികളുടെ വഴക്കം കൂട്ടും.

നടത്തം: ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ മണിക്കൂർ കൂടുമ്പോഴും 5 മിനിറ്റ് എഴുന്നേറ്റ് നടക്കാൻ ശ്രദ്ധിക്കുക.

മറ്റ് പരിചരണങ്ങൾ

ഐസ് അല്ലെങ്കിൽ ചൂട് വയ്ക്കുക: മുട്ടുവേദനയും നീരും ഉള്ള ഭാഗത്ത് ഐസ് പാക്കോ അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ മുക്കിയ തുണിയോ മാറിമാറി വയ്ക്കുന്നത് ആശ്വാസം നൽകും.

ശരിയായ പാദരക്ഷകൾ: കാലുകൾക്ക് നല്ല സപ്പോർട്ടും കുഷ്യനും നൽകുന്ന കംഫർട്ടബിൾ ആയ ചെരിപ്പുകൾ മാത്രം ധരിക്കുക.

English Summary:

Many people believe that knee pain is something that only happens in old age. So when discomfort starts in the early 30s, it often comes as a surprise. It may begin as a mild ache after a long day, or a stiffness that appears after sitting for extended periods.

 

 

 

 

 

 

Follow Us